Latest News

ഇന്നിനിയില്ല, ദാ ഇതും കൂടെ, നിർത്തി; ഒരു ദിവസത്തിൽ മൂന്നു അറിയിപ്പുകൾ നടത്തി ദുൽഖർ

ഇന്നത്തെ അവസാനത്തെ പോസ്റ്റ് ആണിതെന്ന് പറഞ്ഞാണ് ദുൽഖർ പോസ്റ്റർ പങ്കുവച്ചിട്ടുള്ളത്.

dulquer salmaan, ദുൽഖർ സൽമാൻ, dulquer, dq, dulquer salman, the zoya factor, ദ സോയ ഫാക്ടർ, zoya factor, sonam kapoor, sonam, സോനം കപൂർ, the Zoya factor release, സോയ ഫാക്ടർ റിലീസ്, ഇന്ത്യൻ​ എക്സ്പ്രസ് മലയാളം, Indian express Malayalam, IE Malayalam, ഐ ഇ മലയാളം

മലയാളത്തിന്റെ യങ് സൂപ്പര്‍സ്റ്റാര്‍ ദുല്‍ഖര്‍ സല്‍മാന്‍ തന്റെ അഭിനയ ജീവിതത്തില്‍ നീണ്ട ഒൻപത് വര്‍ഷങ്ങള്‍ തികച്ചിരിക്കുകയാണ്. വരാനിരിക്കുന്ന ചിത്രങ്ങളെക്കുറിച്ചുള്ള വിശേഷങ്ങൾ ഡി ക്യു ഈ വാർഷിക ദിനത്തിൽ പങ്കുവച്ചു. ആരാധകർ കാത്തിരിക്കുന്ന കുറുപ്പ് സിനിമയുടെ പോസ്റ്ററും, താരത്തിന്റെ പ്രൊഡക്ഷൻ കമ്പനിയായ വേഫെയറർ ഫിലിംസ് നിർമിക്കുന്ന റോഷൻ ആൻഡ്രൂസ് ചിത്രത്തിന്റെ പൂജാ ചടങ്ങിൽ നിന്നുള്ള ചിത്രങ്ങളും ഡിക്യു പങ്കുവച്ചു. ഏറ്റവുമൊടുവിൽ വേഫെയറർ ഫിലിംസിന്റെ ആറാമത്തെ ചിത്രം പ്രഖ്യാപിച്ച ദുൽഖർ ചിത്രത്തിന്റെ പോസ്റ്ററും പങ്കുവച്ചു..

‘ഉപചാരപൂർവം ഗുണ്ട ജയൻ’ എന്ന സിനിമ സംവിധാനം ചെയ്യുന്നത് അരുൺ വൈഗയാണ്. ഇന്നത്തെ അവസാനത്തെ പോസ്റ്റ് ആണിതെന്നു പറഞ്ഞാണ് ദുൽഖർ ഈ പോസ്റ്റർ പങ്കുവച്ചിട്ടുള്ളത്. റോഷൻ ആൻഡ്രൂസ്  ചിത്രത്തെക്കുറിച്ചുള്ള പോസ്റ്റിനും കുറുപ്പ് സിനിമയുടെ പോസ്റ്ററിനും പിറകെയാണ് ‘ഉപചാരപൂർവം ഗുണ്ട ജയൻ’ സിനിമയുടെ പോസ്റ്റർ താരം പങ്കുവച്ചത്.

 

View this post on Instagram

 

A post shared by Dulquer Salmaan (@dqsalmaan)

റോഷൻ ആൻഡ്രൂസ് ചിത്രത്തിൽ ദുൽഖർ തന്നെയാണ് നായകൻ.  “ഞങ്ങളുടെ ഏറ്റവും പുതിയ സംരംഭം പ്രഖ്യാപിക്കുന്നതിൽ അതിയായ സന്തോഷമുണ്ട്. വേഫെയർ ഫിലിംസിൽ നിന്നുള്ള അഞ്ചാമത്തെ ചിത്രമാണിത്. സൂപ്പർ ടാലന്റഡായ റോഷൻ ആൻഡ്രൂസും ബോബി-സഞ്ജയുടെ ഡൈനാമിക് റൈറ്റിങ് ടീമുമായി ഞാൻ കൈകോർക്കുകയാണ് മനോജേട്ടൻ (മനോജ് കെ ജയൻ), ഡയാന പെന്റി തുടങ്ങി മികച്ച പ്രതിഭകളുടെ ഒരു നീണ്ട നിര തന്നെ ഈ സിനിമയുടെ ഭാഗമാവുന്നു. ഞാൻ വളരെ ആവേശത്തോടെ കാണുന്ന ഒരു സിനിമയാണിത്.  നിങ്ങൾക്കെല്ലാവർക്കും സ്നേഹവും നന്ദിയും,” ദുൽഖർ കുറിച്ചു.

 

View this post on Instagram

 

A post shared by Dulquer Salmaan (@dqsalmaan)

റോഷൻ ആൻഡ്രൂസ് ചിത്രത്തിൽ ദുൽഖർ പൊലീസ് വേഷത്തിലാണ് എത്തുക എന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. പൃഥ്വിരാജ്, വിക്രം പ്്രഭു നിരവധി പേർ പുതിയ ചിത്രത്തിന് ദുൽഖറിനെ ആശംസയറിയിച്ചിട്ടുണ്ട്. “ഓൾ ദ ബെസ്റ്റ് ബ്രദർ, പൊലീസ് വേഷം മിന്നിച്ചേക്കണം! എനിക്കറിയാം നീ അത് ചെയ്യുമെന്ന്,” പൃഥ്വി കുറിച്ചു. “ഗുഡ് ലക്ക് മച്ചി,” എന്നു പറഞ്ഞ് വിക്രം പ്രഭുവും ആശംസയറിയിച്ചു.

Read More: ഇന്നും അതേ പരിഭ്രമവും പേടിയുമുണ്ട്; ഓർമ്മപ്പെടുത്തലുകൾക്ക് നന്ദി പറഞ്ഞ് ദുൽഖർ

അതേസമയം കുറുപ്പ് സിനിമയുടെ പുതിയ പോസ്റ്റർ ദുൽഖറും ചിത്രത്തിലെ മറ്റ് അഭിനേതാക്കളും സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവച്ചിട്ടുണ്ട്. ദുൽഖറും സണ്ണി വെയ്നും ഒരുമിച്ചുള്ള പോസ്റ്ററാണ് ഇത്. ഇരുവരുടെയും ആദ്യ ചിത്രമായ സെകൻഡ് ഷോയുടെ സംവിധായകനായ ശ്രീനാഥ് രാജേന്ദ്രനാണ് കുറുപ്പ് സംവിധാനം ചെയ്യുന്നത്.

 

View this post on Instagram

 

A post shared by Dulquer Salmaan (@dqsalmaan)

കേരളം കണ്ട ഏറ്റവും വലിയ പിടിക്കിട്ടാപ്പുള്ളിയായ സുകുമാര കുറുപ്പിന്‍റെ ജീവിതം ആസ്പദമാക്കിയൊരുങ്ങുന്ന ചിത്രമാണ് കുറുപ്പ്. കേരള പൊലീസിന്റെ അന്വേഷണ ചരിത്രത്തിലെ ഏറ്റവും ദുരൂഹമായ കേസുകളിൽ ഒന്നായിരുന്നു ചാക്കോ കൊലപാതകം. 1984-ൽ തന്നോട് രൂപസാദൃശ്യമുള്ള ചാക്കോയെ കൊലപ്പെടുത്തിയ സുകുമാര കുറുപ്പ് ശവശരീരം ആസൂത്രിതമായി ചുട്ടുകരിച്ചു. താനാണ് മരിച്ചതെന്ന് തെറ്റിദ്ധരിപ്പിച്ച്, ഗൾഫിൽ ജോലിചെയ്തിരുന്ന കമ്പനിയിൽനിന്നു ഇൻഷുറൻസ് തുകയായ എട്ട് ലക്ഷം രൂപ തട്ടിയെടുക്കുകയായിരുന്നു സുകുമാര കുറുപ്പിന്റെ ലക്ഷ്യം.

Read More: സുകുമാരക്കുറുപ്പിനെ മഹത്വവൽക്കരിക്കരുത്: ദുൽഖറിന് നോട്ടീസ് അയച്ച് ചാക്കോയുടെ കുടുംബം

തന്റെ സിനിമാ അരങ്ങേറ്റത്തെക്കുറിച്ചും ദുൽഖർ ഓർമ പങ്കുവച്ചു. താനുൾപ്പെടെ ഒരു പിടി അഭിനേതാക്കൾ അരങ്ങേറിയ ചിത്രമാണ് സെകൻഡ് ഷോ എന്ന് ദുൽഖർ ഇൻസ്റ്റഗ്രാം പോസ്റ്റിൽ കുറിച്ചു.

“ഒന്‍പത് വര്‍ഷം മുമ്പ് ഈ ദിവസം ഞങ്ങളുടെ സെക്കൻഡ് ഷോ എന്ന ചിത്രം തിയേറ്ററുകളിൽ എത്തി. ഞാന്‍ ഉള്‍പ്പെടെ നിരവധി പുതുമുഖങ്ങള്‍ ആ സിനിമയിലൂടെ അരങ്ങേറ്റം കുറിച്ചിരുന്നു. ഇന്ന് ഞാന്‍ പുതിയൊരു ചിത്രം തുടങ്ങുകയാണ്. ഇന്നും അതേ പരിഭ്രമവും പേടിയുമുണ്ട്. പക്ഷെ അതെല്ലാം നല്ല രീതിയില്‍ എടുക്കാന്‍ കാലം എന്നെ പഠിപ്പിച്ചു. ഞാന്‍ എവിടെ നിന്നാണ് തുടങ്ങിയതെന്ന് ഓര്‍ക്കാന്‍ എല്ലാ വര്‍ഷവുമുള്ള നിങ്ങളുടെ ഓര്‍മ്മപ്പെടുത്തല്‍ സഹായിക്കാറുണ്ട്. നിങ്ങളുടെ തുടർച്ചയായ പിന്തുണയ്ക്കും സ്‌നേഹത്തിനും ഒരായിരം നന്ദി. എന്റെ എല്ലാ സഹപ്രവര്‍ത്തകര്‍ക്കും, ഞാന്‍ ഭാഗമായ എല്ലാ സിനിമ മേഖലകള്‍ക്കും നന്ദി. ഈ വര്‍ഷം നല്ല സിനിമകളും, ആരോഗ്യവും ഉണ്ടാകാന്‍ പ്രാര്‍ത്ഥിക്കുന്നു. എല്ലാവര്‍ക്കും ഒരിക്കൽ കൂടി നന്ദി,” ദുൽഖർ കുറിച്ചു.

2012ലാണ് സെക്കൻഡ് ഷോ റിലീസ് ചെയ്തത്. ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ സണ്ണി വെയ്ന്‍, ഗൗതമി നായര്‍, രോഹിണി, സുധേഷ് ബെറി, ബാബു രാജ് എന്നിവര്‍ പ്രധാന വേഷം ചെയ്തു. ചിത്രത്തില്‍ ഹരി എന്ന കഥാപാത്രത്തെയാണ് ദുൽഖർ അവതരിപ്പിച്ചത്. ദു

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Dulquer salmaan rosshan andrrews movie wishes from prithviraj

Next Story
കടൽക്കരയിൽനിന്നൊരു ഫോട്ടോഷൂട്ട്, പുതിയ ചിത്രങ്ങളുമായി സാനിയ ഇയ്യപ്പൻSaniya Iyappan, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com