/indian-express-malayalam/media/media_files/uploads/2021/06/Dulquer-Salmaan.jpg)
മലയാളത്തിന്റെ യുവതാരങ്ങൾക്കിടയിൽ പകരക്കാരില്ലാത്ത സാന്നിധ്യമാണ് ദുൽഖർ സൽമാൻ. യൂത്തിന്റെ ആരാധനാപാത്രം, ലക്ഷക്കണക്കിന് ആരാധകരുള്ള താരം. മലയാളത്തിനൊപ്പം തമിഴിലും ബോളിവുഡിലുമെല്ലാം തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച നടൻ. തന്റെ മൂന്നാമത്തെ ബോളിവുഡ് ചിത്രം അനൗൺസ് ചെയ്ത സന്തോഷത്തിലാണ് താരമിപ്പോൾ.
ഒരുപാട് പേരുടെ ആരാധനാപാത്രമാവുമ്പോഴും തനിക്കേറെ ആകർഷണം തോന്നിയിട്ടുള്ള അഭിനേതാക്കൾ ആരെന്ന ചോദ്യത്തിന് ദുൽഖർ പറഞ്ഞ മറുപടിയാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ഏറ്റവും ആകർഷണം തോന്നിയിട്ടുള്ള പുരുഷന്മാരായി ദുൽഖർ എടുത്ത് പറഞ്ഞത് ഷാരൂഖ് ഖാന്റെയും മമ്മൂട്ടിയുടെയും പേരാണ്.
നടിമാരിൽ ഏറ്റവും ആകർഷണം തോന്നിയിട്ടുള്ളത് പ്രിയങ്ക ചോപ്രയോടും ശോഭനയോടുമാണെന്ന് ദുൽഖർ പറയുന്നു. "സ്ത്രീകളിൽ ആരെന്നു ചോദിച്ചാൽ ഞാൻ പ്രിയങ്ക ചോപ്രയുടെ പേരു പറയും, കഴിവുറ്റ ഒരു നടിയെന്ന രീതിയിലും സ്റ്റൈൽ ഐക്കൺ എന്ന രീതിയിലും പ്രിയങ്ക തന്നെ. അവരുടെ നിലപാടുകൾ എനിക്കിഷ്ടമാണ്. ഇന്ത്യൻ സംസ്കാരത്തോടും വെസ്റ്റേൺ സംസ്കാരത്തോടും അനായാസേന അവർ പൊരുത്തപ്പെട്ടു പോവുന്നു."
"നമ്മുടെ ഇൻഡസ്ട്രിയിൽ നിന്നാണെങ്കിൽ, ശോഭന മാഡമാണ് ആ വ്യക്തി. അവരെപ്പോഴും കരുത്തുറ്റ, അതിശയിപ്പിക്കുന്ന വ്യക്തിത്വമാണ്. അഭിനയത്തോടൊപ്പം തന്നെ നൃത്തത്തെയും അവർ മുറുകെ പിടിച്ചു, ഇപ്പോഴും വിജയകരമായി, ഗ്രേസോടെ ആ നൃത്തസപര്യ തുടരുന്നു. അവർക്കൊപ്പം അഭിനയിക്കാനായത് അവിശ്വസനീയമായൊരു അനുഭവമാായിരുന്നു. അവർ പോകുന്നിടത്തുനിന്നെല്ലാം ആദരവ് പിടിച്ചുപറ്റുന്ന വ്യക്തിത്വമാണ്," ദുൽഖർ പറയുന്നു.
ടൈംസ് ഓഫ് ഇന്ത്യയുടെ മോസ്റ്റ് ഡിസയറബിൾ മാൻ ആയി മൂന്നാം തവണയും തിരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്ന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ദുൽഖർ.
മറ്റുള്ളവരെയെന്ന പോലെ ഒരു നടൻ എന്ന രീതിയിലും സ്റ്റൈൽ ഐക്കൺ എന്ന നിലയിലും വാപ്പച്ചി തന്നെ സ്വാധീനിച്ചിട്ടുണ്ടെന്ന് ദുൽഖർ പറുന്നു. "ഓരോ രക്ഷിതാക്കളും കുട്ടികൾക്ക് റോൾ മോഡലുകളാണ്. വാപ്പച്ചിയെ എപ്പോഴും ഒരു അടിപൊളി വ്യക്തിയായി തോന്നിയിട്ടുണ്ട്, അദ്ദേഹമെന്നെ സ്വാധീനിക്കുകയും ചെയ്തിട്ടുണ്ട്. അതുകൊണ്ടാവാം, വസ്ത്രങ്ങളോടും സ്റ്റൈലിംഗിനോടും എനിക്കിത്ര ഇഷ്ടം. എന്റെ വസ്ത്രങ്ങൾ സ്വയം തിരഞ്ഞെടുക്കാനും കുട്ടിയായിരിക്കുമ്പോൾ തന്നെ വലിയവരെ പോലെ വസ്ത്രങ്ങൾ ധരിക്കാനും ഞാനിഷ്ടപ്പെട്ടു," ദുൽഖർ കൂട്ടിച്ചേർത്തു.
Read more: ഹാപ്പി ബിരിയാണി ടു യു എന്ന് ദുൽഖർ; ക്യൂട്ട് ഫാമിലിയെന്ന് കൂട്ടുകാർ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us