Latest News

കാത്തിരിപ്പിന് വിരാമം; സന്തോഷം പങ്കുവച്ച് ദുൽഖർ

‘ഹേ സിനാമിക’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ദുൽഖർ ഷെയർ ചെയ്തിട്ടുണ്ട്

duqluer salmaan, ദുൽഖർ സൽമാൻ, hey sinamika, hey sinamika release, ഹേ സിനാമിക, hey sinamika movie

‘കണ്ണും കണ്ണും കൊളളയടിത്താൽ’ എന്ന ചിത്രത്തിനു ശേഷം ദുൽഖർ സൽമാൻ നായകനാവുന്ന തമിഴ് സിനിമയാണ് ‘ഹേ സിനാമിക’. ഏറെ നാളായി ആരാധകർ കാത്തിരിക്കുന്ന ‘ഹേ സിനാമിക’യുടെ റിലീസിംഗ് തീയതി പ്രഖ്യാപിച്ചിരിക്കുകയാണ് ദുൽഖർ ഇപ്പോൾ. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ദുൽഖർ ഷെയർ ചെയ്തിട്ടുണ്ട്.

“കാത്തിരിപ്പിന് അവസാനം. സൂപ്പർ കളർഫുൾ ഫസ്റ്റ് ലുക്ക് നിങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കുന്നു. ചിത്രം 2022 ഫെബ്രുവരി 25ന് തിയേറ്ററുകളിലെത്തും,” ദുൽഖർ കുറിച്ചു.

അദിതി റാവുവും കാജൾ അഗർവാളുമാണ് . ‘ഹേ സിനാമിക’യിലെ നായികമാർ. മണിരത്നം സംവിധാനം ചെയ്ത ‘ഓകെ കൺമണി’ എന്ന സിനിമയിലെ ഒരു ഗാനത്തിൽ നിന്നുളളതാണ് ഈ ചിത്രത്തിന്റെ പേര്. ഓകെ കൺമണിയിലെ നായകൻ ദുൽഖറായിരുന്നു.

കോളിവുഡ് കൊറിയോഗ്രാഫർ ബ്രിന്ദ ഗോപാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഹേ സിനാമിക’. വാരണം ആയിരം, മാൻ കരാട്ടെ, കടൽ, തെരി തുടങ്ങിയ ഹിറ്റ് ചിത്രങ്ങൾക്കൊപ്പം ബ്രിന്ദ പ്രവർത്തിച്ചിട്ടുണ്ട്. ’96’ ലെ സൂപ്പർഹിറ്റ് ഗാനങ്ങൾക്ക് ഈണം പകർന്ന ഗോവിന്ദ് വസന്ത് ആണ് ‘ഹേ സിനാമിക’യ്ക്ക് സംഗീതം നൽകുന്നത്.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Dulquer salmaan reveals hey sinamika movie releasing date

The moderation of comments is automated and not cleared manually by malayalam.indianexpress.com