/indian-express-malayalam/media/media_files/2025/11/22/dulquer-salman-mammootty-2025-11-22-14-55-06.jpg)
ആണ്‍കുട്ടികള്‍ കരയാന്‍ പാടില്ലെന്ന പൊതുബോധം ഇപ്പോഴുമുണ്ടെന്ന് നടൻ ദുല്‍ഖര്‍ സല്‍മാന്‍. എന്നാല്‍ കരച്ചിലിന് ജെന്‍ഡര്‍ ഇല്ലെന്നും കരയാന്‍ തോന്നിയാല്‍ കരയണമെന്നും ഓണസ്റ്റ് ടൗണ്‍ഹാളിന് നല്‍കിയ അഭിമുഖത്തിനിടെ ദുല്‍ഖര്‍ പറഞ്ഞു.
Also Read: The Pet Detective OTT: ഷറഫുദ്ദീന്റെ 'പെറ്റ് ഡിറ്റക്ടീവ്' ഒടിടിയിലേക്ക്, എവിടെ കാണാം?
താനും വാപ്പിച്ചിയും (മമ്മൂട്ടി) സിനിമ കണ്ട് കരഞ്ഞതിനെക്കുറിച്ചും ദുല്‍ഖര്‍ അഭിമുഖത്തിൽ സംസാരിച്ചു. ''ജീവിതത്തില്‍ ഒരുപാട് സന്തോഷവും സങ്കടവും തോന്നുന്ന സമയത്ത് കരയും. മകള്‍ ജനിച്ച ദിവസം കരഞ്ഞിട്ടുണ്ട്. നല്ല സിനിമകള്‍ കണ്ടാല്‍ കരയും. ഞാനും വാപ്പിച്ചിയും ലയണ്‍ കിങ് കണ്ട് കരഞ്ഞിട്ടുണ്ട്. മുഫാസ മരിക്കുന്ന രംഗം ആയപ്പോള്‍ എനിക്ക് കരച്ചില്‍ അടക്കാനായില്ല. ഞാൻ കരഞ്ഞുകൊണ്ടിരിക്കുകയായിരുന്നു, വാപ്പിച്ചിയെ നോക്കിയപ്പോള്‍ പുള്ളിയും കരയുകയായിരുന്നു," ദുല്‍ഖര്‍ പറഞ്ഞു.
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് സംവിധാനം ചെയ്ത തമിഴ് ചിത്രം 'കാന്ത' തിയേറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുകയാണ്. ഭാഗ്യശ്രീ ബോർസെയാണ് ചിത്രത്തിൽ നായികയായി എത്തിയത്.
Also Read: Vilayath Buddha Review: ചന്ദനമ​ണമുള്ള ജീവിതപ്പോരാട്ടങ്ങൾ; വിലായത്ത് ബുദ്ധ റിവ്യൂ
ദുൽഖർ സൽമാന്റെ വേഫേറർ ഫിലിംസും റാണ ദഗ്ഗുബതിയുടെ ഉടമസ്ഥതയിലുള്ള സ്പിരിറ്റ് മീഡിയയും ചേർന്നാണ് ചിത്രം നിർമിച്ചത്. ദുൽഖർ സൽമാൻ, ജോം വർഗീസ്, റാണ ദഗ്ഗുബതി, പ്രശാന്ത് പോട്ട്ലൂരി എന്നിവരാണ് ചിത്രത്തിന്റെ നിർമാതാക്കൾ. നവംബർ 14 നാണ് ചിത്രം തിയേറ്ററുകളിലെത്തിയത്.
1950 കാലഘട്ടത്തിലെ മദ്രാസിന്റെ പശ്ചാത്തലത്തിൽ കഥ പറയുന്ന ചിത്രത്തിൽ ടി.കെ മഹാദേവന്‍ എന്ന സിനിമ താരത്തിന്റെ വേഷത്തിലാണ് ദുൽഖർ എത്തിയത്. ദുല്‍ഖര്‍ സല്‍മാന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച പ്രകടനങ്ങളില്‍ ഒന്നാണ് കാന്തയിൽ കാണാനാവുക. പൊലീസ് ഉദ്യോഗസ്ഥന്റെ വേഷമാണ് റാണയ്ക്ക്.
Also Read: Eko Review: ഒരു ക്ലാസിക് ചെറുകഥ പോലെ സുന്ദരം, ഇന്റർനാഷണൽ നിലവാരമുള്ള മലയാളചിത്രം; എക്കോ റിവ്യൂ
ഛായാഗ്രഹണം: ഡാനി സാഞ്ചസ് ലോപ്പസ്, സംഗീതം: ഝാനു ചന്റര്‍, എഡിറ്റര്‍: ലവെലിന്‍ ആന്റണി ഗോണ്‍സാല്‍വേസ്, കലാസംവിധാനം: രാമലിംഗം, വസ്ത്രാലങ്കാരം: പൂജിത തടികൊണ്ട എന്നിവർ നിർവഹിച്ചു.
Also Read: ഇന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതിഫലം പറ്റുന്ന നായിക; ഈ നടിയെ മനസ്സിലായോ?
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us