/indian-express-malayalam/media/media_files/uploads/2022/07/Dulquer-Salman.jpg)
മലയാളികള്‍ ഒരുപാട് ഇഷ്ടപ്പെടുന്ന താരങ്ങളാണ് മമ്മൂട്ടിയും ദുൽഖറും. സിനിമ പ്രമോഷനുകളുടെ ഭാഗമായി നടത്തുന്ന അഭിമുഖങ്ങളില്‍ മാസ്സ് ഡയലോഗുകള്‍ പറഞ്ഞ് പലപ്പോഴും ശ്രദ്ധ നേടാറുള്ള ആളാണ് മമ്മൂട്ടി. ഇപ്പോഴിതാ, വാപ്പച്ചിയുടെ ഡയലോഗ് ആവർത്തിച്ച് ശ്രദ്ധ നേടുകയാണ് ദുൽഖർ.
ദുല്‍ഖറിന്റെ പുതിയ ചിത്രം ' സീതാരാമ' ത്തിന്റെ പ്രമോഷനായി അണിയറപ്രവർത്തകർ കൊച്ചിയിലെത്തിയത് ബുധനാഴ്ചയായിരുന്നു. സീതാരാമം എന്ന ചിത്രത്തിനെ കുറിച്ച് എന്താണ് പറയാനുളളതെന്ന അവതാരികയുടെ ചോദ്യത്തിന് 'പണ്ടാരോ പറഞ്ഞ പോലെ നിങ്ങള്‍ ഒന്ന് ടിക്കറ്റ് എടുത്ത് നോക്ക്' എന്നായിരുന്നു ദുല്‍ഖറിന്റെ മറുപടി. സാമാന രീതിയില്‍ 'ഭീഷ്മപര്‍വ്വം' എന്ന ചിത്രത്തിന്റെ പ്രമോഷന്‍ സമയത്ത് മമ്മൂട്ടിയും പറഞ്ഞിരുന്നു. ഇരുവരും മറുപടി പറയുന്ന ഭാഗം മാത്രം കട്ട് ചെയ്തുളള വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ നേടുന്നത്.
ഹനു രാഘവപുടിയാണ് 'സീതാരാമ'ത്തിന്റെ സംവിധായകൻ. ഓഗസ്റ്റ് അഞ്ചിന് തീയറ്ററുകളില്‍ എത്തുന്ന ചിത്രത്തില്‍ ദുല്‍ഖര്‍ സല്‍മാന്‍, മൃണാള്‍ ഠാക്കൂര്‍, രഷ്മിക മന്ദാന എന്നിവരാണ് പ്രധാന വേഷങ്ങള്‍ അവതരിപ്പിക്കുന്നത്.
1964-ലെ കാശ്മീർ യുദ്ധത്തിന്റെ പശ്ചാത്തലത്തിലുള്ള ഒരു പ്രണയകഥയാണ് ഈ ചിത്രത്തിന്റെ പ്രമേയമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. ലെഫ്റ്റനന്റ് റാമിന്റെയും സീതാ മഹാലക്ഷ്മിയുടെയും പ്രണയമാണ് ചിത്രം പറയുന്നത്. ദുൽഖർ സൽമാനും മൃണാൾ താക്കൂറുമാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നത്.
വൈജയന്തി മൂവീസ് അവതരിപ്പിക്കുന്ന സീതാരാമത്തിൽ രശ്മിക മന്ദാന, ഗൗതം മേനോൻ, പ്രകാശ് രാജ്, തരുൺ ഭാസ്‌ക്കർ, സുമന്ത്, ശത്രു, ഭൂമിക ചൗള, രുക്മിണി വിജയ് കുമാർ, സച്ചിൻ ഖേദേക്കർ, മുരളി ശർമ്മ, വെണ്ണേല കിഷോർ എന്നിവരാണ് മറ്റു അഭിനേതാക്കൾ. മൂന്ന് ഭാഷകളിലായാണ് ചിത്രം റിലീസിനെത്തുക. ദുൽഖർ സൽമാന്റെ രണ്ടാമത്തെ തെലുങ്ക് ചിത്രമെന്ന പ്രത്യേകതയും സീതാ രാമത്തിനുണ്ട്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.