ബാഹുബലി 2ല്‍ ബല്ലാല്‍ദേവനായി തിളങ്ങിയ റാണ ദഗ്ഗുബട്ടിയുടെ തെലുങ്കു ചിത്രം ‘നേനെ രാജസ നേനെ മന്ത്രി’യുടെ മലയാള മൊഴിമാറ്റം രാജ കിരീടത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ദുല്‍ഖര്‍ സല്‍മാനാണ് ട്രെയിലര്‍ പുറത്തിറക്കിയത്.

തന്റെ സുഹൃത്തായ റാണ ഗഗ്ഗുബട്ടിയുടെ സിനിമയുടെ ട്രെയിലര്‍ റിലീസ് ചെയ്യാന്‍ സാധിച്ചത് ഒരു അംഗീകാരമായി കാണുന്നുവെന്ന് ദുല്‍ഖര്‍ പറഞ്ഞു. സിനിമക്കപ്പുറത്തേക്ക് റാണ തന്റെ അടുത്ത സുഹൃത്താണെന്ന് ദുല്‍ഖര്‍ നേരത്തേ പറഞ്ഞിരുന്നു.

തേജ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ രാഷ്ട്രീയക്കാരന്റെ വേഷത്തിലാണ് റാണ പ്രത്യക്ഷപ്പെടുന്നത്. കാജല്‍ അഗര്‍വാളാണ് ചിത്രത്തിലെ നായിക. കാതറിന്‍ തെരേസ, നവദീപ്, അഷുതോഷ് റാണ എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ