മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി ദുൽഖർ സൽമാൻ ഇതിനോടകം 26 സിനിമകളിൽ അഭിനയിച്ചു കഴിഞ്ഞു. വിവിധ ഭാഷകളിലായി ഒട്ടേറെ സിനിമകളിൽ താരം ഇതിനോടകം കരാറും ഒപ്പിട്ടു കഴിഞ്ഞിട്ടുണ്ട്. ദുൽഖറിന്റെ ഈ വളർച്ചയിൽ സന്തോഷിക്കുന്ന ഒരു നടനുണ്ട്. ദുൽഖറിന്റെ അടുത്ത സുഹൃത്തും തെലുങ്ക് നടനുമായ റാണ ദഗ്ഗുബാട്ടി.

”ദുൽഖർ സൽമാൻ നല്ലൊരു നടനാണ്. എന്റെ അടുത്ത സുഹൃത്തു കൂടിയാണ്. സിനിമയിൽ ദുൽഖറിന്റെ വളർച്ചയിൽ ഞാൻ അതീവ സന്തുഷ്ടനാണ്. ഭാവിയിൽ ദുൽഖറിനൊപ്പം അഭിനയിക്കാനും ആഗ്രഹമുണ്ട്”, റാണ ഐഎഎൻഎസ്സിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

മലയാളത്തിൽ ഹിറ്റ് ചിത്രമായ ബാംഗ്ലൂർ ഡേയ്സ് തമിഴിൽ റീമേക്ക് ചെയ്തപ്പോൾ അതിൽ ഫദ് ഫാസിൽ അവതരിപ്പിച്ച വേഷം ചെയ്തത് റാണയായിരുന്നു. ”ബാംഗ്ലൂർ ഡേയ്സിന്റെ തമിഴ് റീമേക്കിൽ ഞാനും അഭിനയിച്ചിരുന്നു. ബോക്സ് ഓഫിസിൽ കാര്യമായ വിജയം നേടിയില്ല. ഇത്രയും സുന്ദരമായൊരു സിനിമയ്ക്ക് റീമേക്ക് വേണ്ടെന്നാണ് ഞാൻ കരുതുന്നത്. പക്ഷേ ഫഹദ് ഫാസിൽ ചെയ്ത വേഷം അഭിനയിക്കാൻ താൻ അതിയായി ആഗ്രഹിച്ചിരുന്നു”വെന്നും റാണ വ്യക്തമാക്കി.

റാണയുമായുളള സുഹൃദ് ബന്ധം തുടങ്ങിയതിനെക്കുറിച്ച് ദുൽഖർ ഒരു അഭിമുഖത്തിൽ പറഞ്ഞിട്ടുണ്ട്. ‘നാഗചൈതന്യ ചെന്നൈയിലാണ് പഠിച്ചത്. അവന്റെ ആത്മമിത്രമാണ് റാണ. ആ വഴിയാണ് റാണയുമായുളള സൗഹൃദം. സിനിമയ്ക്ക് അപ്പുറത്തുളള സ്നേഹബന്ധം ഞങ്ങൾക്കിടയിലുണ്ടെന്നും” ദുൽഖർ അഭിമുഖത്തിൽ പറഞ്ഞിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook