/indian-express-malayalam/media/media_files/uploads/2022/09/Dulquer-Salman-1.jpg)
ദുൽഖറിന്റെ പുതിയ ബോളിവുഡ് ചിത്രം 'ചുപ് റിവെഞ്ച് ഓഫ് ദ് ആർട്ടിസ്റ്റി'ലെ ഗാനമാണ് ഇപ്പോൾ സംഗീതപ്രേമികളുടെ ഇഷ്ടം കവരുന്നത്. ചിത്രത്തിലെ 'ഗയ ഗയ ഗയ' എന്ന ഗാനത്തിന്റെ വീഡിയോ തിങ്കളാഴ്ചയാണ് റിലീസിനെത്തിയത്. ദുല്‍ഖറിന്റെ പ്രണയ രംഗങ്ങളുമൊക്കെയായി മനോഹരമായൊരു അനുഭവം പങ്കുവയ്ക്കുന്നതാണ് ഈ ഗാനരംഗം.
യൂട്യൂബ് ട്രെൻഡിംഗിൽ ഏഴാം സ്ഥാനത്താണ് ഈ ഗാനം ഇപ്പോൾ. അമിത് ത്രിവേദി സംഗീത സംവിധാനം നിർവഹിച്ച ഗാനം ആലപിച്ചിരിക്കുന്നത് രുപാലി മോഘയും ശാശ്വദ് സിങും ചേർന്നാണ്.
ദുൽഖർ നായകനാകുന്ന മൂന്നാമത്തെ ബോളിവുഡ് ചിത്രമാണ് ചുപ്. റൊമാന്റിക് സൈക്കോപാത്ത് ത്രില്ലർ ചിത്രമാണിത്. സെപ്റ്റംബർ 23നാണ് 'ചുപ് റിവെഞ്ച് ഓഫ് ദ് ആർട്ടിസ്റ്റ്' റിലീസിനെത്തുന്നത്.
ആർ .ബൽകി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ദുൽഖറിനോടൊപ്പം സണ്ണി ഡിയോൾ, പൂജ ഭട്ട്, ശ്രേയ ധന്വന്ദരി എന്നിവരും അഭിനയിച്ചിട്ടുണ്ട്. സീതരാമത്തിന് ശേഷം തിയറ്ററുകളിൽ എത്തുന്ന ദുൽഖർ ചിത്രമാണിത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.