Latest News
വിവാദ പരാമര്‍ശം: എം.സി ജോസഫൈന്‍ രാജി വച്ചു
കോവിഡ് കാലത്ത് ലഹരിയിൽ അഭയം തേടി ലോകം; ഉപയോഗിച്ചത് 27.5 കോടി പേർ
ഇന്ത്യന്‍ അതിര്‍ത്തിക്കരികെ, ടിബറ്റില്‍ ആദ്യ ബുള്ളറ്റ് ട്രെയിന്‍ ഓടിച്ച് ചൈന
രാജ്യദ്രോഹ കേസ്: ഐഷ സുൽത്താനയ്ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു

ഡിക്യുവിന്റെ അടുത്ത ബോളിവുഡ് ചിത്രം ജൂലൈയിൽ

ചീനി കം, പാഡ് മാന്‍ എന്നീ സിനിമകളിലൂടെ ശ്രദ്ധ നേടിയ ആര്‍ ബല്‍കിയാണ് സംവിധാനം

Dulquer Salmaan, R Balki, Dulquer Salmaan R Balki film, Dulquer Salmaan films, R Balki films, ദുൽഖർ സൽമാൻ, ആർ ബൽകി

ദുൽഖർ സൽമാൻ വീണ്ടും ബോളിവുഡിലേക്ക്. പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ് ജൂലൈയിൽ ആരംഭിക്കുമെന്നാണ് റിപ്പോർട്ട്. ചീനി കം, പാ, ഷമിതാഭ്, കി ആന്‍ഡ് ക, പാഡ് മാന്‍ എന്നീ സിനിമകളിലൂടെ ശ്രദ്ധ നേടിയ ആര്‍ ബല്‍കിയാണ് സംവിധാനം. ത്രില്ലർ ചിത്രമാണിതെന്നും മഴയ്ക്ക് ഏറെ പ്രാധാന്യമുള്ളതിനാൽ ഈ മൺസൂണിൽ തന്നെ ചിത്രീകരിക്കാനാണ് സംവിധായകൻ പ്ലാൻ ചെയ്യുന്നതെന്നും ചിത്രത്തോട് അടുത്ത വൃത്തങ്ങൾ പറയുന്നു. അമിതാഭ് ബച്ചനും ചിത്രത്തിലുണ്ടാവുമെന്ന് റിപ്പോർട്ടുകളുണ്ട്. പിസി ശ്രീറാം ആണ് സിനിമോട്ടോഗ്രാഫർ.

അതേസമയം ദുല്‍ഖര്‍ സല്‍മാന്‍റെ മൂന്നാമത് ബോളിവുഡ് ചിത്രമാണിത്. ഇര്‍ഫാന്‍ ഖാനൊപ്പം എത്തിയ ‘കര്‍വാന്‍’ ആയിരുന്നു ദുല്‍ഖറിന്‍റെ ബോളിവുഡ് അരങ്ങേറ്റ ചിത്രം. തൊട്ടടുത്ത വര്‍ഷം എത്തിയ ‘ദി സോയ ഫാക്ടറും’ നിരൂപക പ്രശംസ നേടി. ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ ‘നിഖില്‍ ഖോഡ’ എന്ന കഥാപാത്രത്തെയാണ് ‘ദി സോയ ഫാക്ടർ’ എന്ന ചിത്രത്തിൽ ദുൽഖർ അവതരിപ്പിച്ചത്.

ദുൽഖറിന്റെ സല്യൂട്ട്, കുറുപ്പ് തുടങ്ങിയ ചിത്രങ്ങളും റിലീസിനൊരുങ്ങുകയാണ്. ഒപ്പം ഹേയ് സിനാമിക എന്ന ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികളും പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്.

Read more: ഉമ്മിച്ചിയെ കുറിച്ച് വാചാലനായി ദുൽഖർ, കരയിപ്പിക്കുമോ നീ എന്ന് കൂട്ടുകാർ

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Dulquer salmaan r balki bollywood thriller film start rolling in july

Next Story
പിറന്നാൾ ആശംസകൾക്ക് നന്ദി പറഞ്ഞ് റഹ്മാൻ; കുടുംബത്തോടൊപ്പം ആഘോഷംrahman,റഹ്മാൻ, rahman birthday, റഹ്മാൻ പിറന്നാൾ, rahman family, rahman family photos, actor rahman, actor rahman family, actor rahman wife, rahman daughters, actor rahman films, rahman films, റഹ്മാൻ സിനിമകൾ, rahman new movies, rahman vintage films, ie malyalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com