/indian-express-malayalam/media/media_files/uploads/2021/06/Dulquer-Salmaan.jpg)
മലയാളത്തിന്റെ താരരാജാക്കന്മാരാണ് മമ്മൂട്ടിയും മോഹൻലാലും. പുതിയ താരങ്ങൾ എല്ലാവരും തന്നെ ഇവരിൽ നിന്നും പലതും പഠിക്കാൻ ആഗ്രഹിക്കുന്നവരാണ്. അതുകൊണ്ട് തന്നെ ഇവരോട് ചോദിക്കാൻ നിരവധി ചോദ്യങ്ങളും അവർക്കുണ്ടാകും.
ഇപ്പോഴിതാ, ഒരു നടനെന്ന നിലയിൽ മമ്മൂട്ടിയോടും മോഹൻലാലിനോടും ചോദിക്കാൻ ആഗ്രഹിക്കുന്ന ചോദ്യങ്ങൾ പറയുകയാണ് ദുൽഖർ സൽമാൻ. പുതിയ ചിത്രമായ 'ഹേയ് സിനാമിക' യുടെ പ്രമോഷന്റെ ഭാഗമായി ഇന്ത്യ ഗ്ലിറ്റ്‌സ് നൽകിയ അഭിമുഖത്തിലാണ് രണ്ടു പേരോടും ചോദിക്കാൻ ആഗ്രഹിക്കുന്നത് ദുൽഖർ വെളിപ്പെടുത്തിയത്.
മമ്മൂട്ടിയോട്, "എങ്ങനെയാണ് എപ്പോഴും സ്വയം പുതുക്കുന്നത്" എന്നതാണ് ദുൽഖറിന്റെ ചോദ്യം. "50 വർഷമായി, ധാരാളം സിനിമകൾ ചെയ്തു, ഇപ്പോഴും പുതിയ കാര്യങ്ങൾ ചെയ്യുന്നു, പുതിയ കഥാപാത്രങ്ങൾ ചെയ്യുന്നു. ഇതൊക്കെ എങ്ങനെയാണെന്ന് എനിക്ക് അറിയില്ല. എപ്പോഴും ലുക്ക് മാറ്റിക്കൊണ്ടിരിക്കുന്നു. എങ്ങനെ സാധിക്കുന്നു എന്ന് അദ്ദേഹത്തിന് മാത്രമേ അറിയൂ. ഇതൊക്കെ ഞാന്‍ ചോദിക്കാന്‍ പോയാല്‍ ഒരു പക്ഷേ 'നീയും എന്നെ ഇന്റര്‍വ്യൂ ചെയ്യുവാണോ' എന്ന് ചോദിക്കും,'' ദുൽഖർ പറഞ്ഞു.
അനായാസമായി റോളുകള്‍ കൈകാര്യം ചെയ്യുന്നതിന് പിന്നില്ലേ രഹസ്യമെന്താണെന്നാണ് മോഹന്‍ലാലിനോട് ചോദിക്കാനാഗ്രഹിക്കുന്നതെന്ന് ദുല്‍ഖര്‍ പറഞ്ഞു. "അദ്ദേഹം ശ്വാസമെടുക്കുന്ന ലാഘവത്തോടെയാണ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അത് കാണാൻ രസമാണ. ആ കഴിവ് അദ്ദേഹത്തിന് മാത്രമുള്ളതാണ്" ദുല്‍ഖര്‍ കൂട്ടിച്ചേര്‍ത്തു.
ദുൽഖറിന്റെ 'ഹേയ് സിനാമിക'യും മമ്മൂട്ടിയുടെ 'ഭീഷ്മ പര്‍വ'വും ഒരേ ദിവസമാണ് കേരളത്തില്‍ റിലീസ് ചെയ്യുന്നത്. പക്ഷേ രണ്ടും രണ്ട് മാര്‍ക്കറ്റായത് കൊണ്ട് പ്രശ്‌നമില്ലെന്ന് ദുൽഖർ പറഞ്ഞു. മാർച്ച് മൂന്നിനാണ് ചിത്രങ്ങളുടെ റിലീസ്.
Also Read: മമ്മൂട്ടിയോട് അസൂയയില്ല, പക്ഷേ…: നദിയ മൊയ്തു പറയുന്നു
അദിതി റാവുവും കാജൾ അഗർവാളുമാണ് . ‘ഹേ സിനാമിക’യിലെ നായികമാർ. മണിരത്നം സംവിധാനം ചെയ്ത ‘ഓകെ കൺമണി’ എന്ന സിനിമയിലെ ഒരു ഗാനത്തിൽ നിന്നുളളതാണ് ഈ ചിത്രത്തിന്റെ പേര്. ഓകെ കൺമണിയിലെ നായകൻ ദുൽഖറായിരുന്നു.
കോളിവുഡ് കൊറിയോഗ്രാഫർ ബ്രിന്ദ ഗോപാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഹേ സിനാമിക’. വാരണം ആയിരം, മാൻ കരാട്ടെ, കടൽ, തെരി തുടങ്ങിയ ഹിറ്റ് ചിത്രങ്ങൾക്കൊപ്പം ബ്രിന്ദ പ്രവർത്തിച്ചിട്ടുണ്ട്. ’96’ ലെ സൂപ്പർഹിറ്റ് ഗാനങ്ങൾക്ക് ഈണം പകർന്ന ഗോവിന്ദ് വസന്ത് ആണ് ‘ഹേ സിനാമിക’യ്ക്ക് സംഗീതം നൽകുന്നത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.