അഭിനയത്തിനൊപ്പം സംവിധാനത്തിന്റെ പ്രാരംഭ പാഠങ്ങളും പഠിക്കുന്ന തിരക്കിലാണ് അനുപമ പരമേശ്വരൻ. ദുൽഖർ സൽമാൻ ആദ്യമായി നിർമ്മിക്കുന്ന ചിത്രത്തിൽ അനുപമ പരമേശ്വരൻ സഹസംവിധായികയാവുന്നു. അടുത്തിടെ പുറത്തുവന്ന ലൊക്കേഷൻ ചിത്രങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായി കൊണ്ടിരിക്കുന്നത്.

ഗ്രിഗറി ജേക്കബ് ആണ് ചിത്രത്തിലെ നായകൻ. ‘എബിസിഡി മുതൽ ഇങ്ങോട്ട് നിരവധി ചിത്രങ്ങളിൽ ദുൽഖറിനൊപ്പം സഹതാരമായി അഭിനയിച്ച ഗ്രിഗറി ദുൽഖറിന്റെ പ്രിയ സുഹൃത്തുമാണ്. ഇതാദ്യമായാണ് ഗ്രിഗറി നായകനായി അഭിനയിക്കുന്നത്.

നവാഗതനായ ഷംസു സൈബ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മൂന്നു നായികമാരാണ് ഉള്ളത്. നിഖില വിമൽ, അനു സിതാര എന്നിവർക്കൊപ്പം അനുപമ പരമേശ്വരനും ചിത്രത്തിലുണ്ട്. വിജയരാഘവൻ, ശ്രീലക്ഷ്മി, സുധീഷ് എന്നിവരാണ് മറ്റു താരങ്ങൾ. ചിത്രത്തിന്റെ ഷൂട്ടിംഗ് ആലുവയിൽ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്.

ക്രിഷ് വിനീത് തിരക്കഥയും സാജദ് ഛായാഗ്രഹണവും ശ്രീഹരി കെ നായർ സംഗീതവും നിർവ്വഹിക്കുന്ന ചിത്രത്തിന്റെ കൂടുതൽ വിവരങ്ങൾ അണിയറപ്രവർത്തകർ ഇതുവരെ പുറത്തുവിട്ടിട്ടില്ല. ബാനറിന്റെ പേരും ചിത്രത്തെ സംബന്ധിക്കുന്ന മറ്റു വിശേഷങ്ങളും ഉടനെ പ്രഖ്യാപിക്കുമെന്ന് അണിയറപ്രവർത്തകർ പറയുന്നു.

അനുപമ പരമേശ്വരൻ ഏറെ നാളുകൾക്കു ശേഷം മലയാളത്തിലേക്ക് തിരിച്ചെത്തുന്ന ചിത്രം കൂടിയാണ് ഇത്. ‘പ്രേമം’ എന്ന ചിത്രത്തിലൂടെ സിനിമയിൽ അരങ്ങേറ്റം കുറിച്ച അനുപമ ഇന്ന് തെലുങ്കിൽ ഏറെ തിരക്കുള്ള താരമാണ്. സായ് ധരം തേജയ്ക്ക് ഒപ്പം അഭിനയിച്ച ‘തേജ് ഐ ലൌവ് യു’, ‘ഹലോ ഗുരു പ്രേമ കൊസമേ’ എന്നിവയാണ് തെലുങ്കിലെ പ്രധാന ചിത്രങ്ങൾ. ‘ജോമോന്റെ സുവിശേഷം’ എന്ന ചിത്രത്തിൽ ദുൽഖറിനൊപ്പം അഭിനയിച്ച അനുപമ വീണ്ടുമൊരു ദുൽഖർ ചിത്രത്തിൽ എത്തുന്നു എന്ന പ്രത്യേകതയുമുണ്ട്.

Read more: ദുൽഖറിന്റെ പുതിയ സംരംഭത്തിന് തിരി കൊളുത്തി അമാൽ സൂഫിയ

ചിത്രത്തിന്റെ പൂജ മേയ് 11 ന് കൊച്ചിയിൽ നടന്നിരുന്നു. ഭാര്യ അമാൽ സൂഫിയയ്ക്ക് ഒപ്പമാണ് ദുൽഖർ ചടങ്ങിനെത്തിയത്. ഏപ്രിൽ 22 നാണ് താൻ നിർമാണരംഗത്തേക്ക് കടക്കുന്ന വിശേഷം സമൂഹമാധ്യമങ്ങളിലൂടെ ദുൽഖർ പങ്കുവച്ചത്. ദുൽഖറിന്റെ സുഹൃത്തുക്കളും നടന്മാരുമായ സണ്ണി വെയ്ൻ, ജേക്കബ് ഗ്രിഗറി എന്നിവർക്കൊപ്പം വിജയരാഘവൻ, ശ്രീലക്ഷ്മി എന്നിവരും പൂജ ചടങ്ങിനെത്തിയിരുന്നു.

Dulquer salmaan, Dulquer salmaan turns as producer, Dulquer Salmaan films, Dulquer Salmaan new release, Oru yamandan Premakadha, Oru Yamandan premakadha release, ഒരു യമണ്ടൻ പ്രേമകഥ, ദുൽഖർ സൽമാൻ, ദുൽഖർ സൽമാൻ നിർമ്മാതാവാകുന്നു, IE Malayalam, Indian Express Malayalam, ഇന്ത്യൻ എക്സ്‌പ്രസ് മലയാളം, ഐഇ മലയാളം

ദുൽഖർ സൽമാന്റെ ‘എബിസിഡി’യിലൂടെ മലയാളസിനിമയിൽ അരങ്ങേറ്റം കുറിച്ച താരമാണ് ജേക്കബ് ഗ്രിഗറി. ‘1983’, ‘സലാല മൊബൈൽസ്’, ‘100 ഡെയ്സ് ഓഫ് ലവ്’, ‘ജോമോന്റെ സുവിശേഷങ്ങൾ’, ‘മന്ദാരം’, ‘ഒരു കുട്ടനാടൻ ബ്ലോഗ്’ എന്നീ ചിത്രങ്ങളിൽ ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ച ഗ്രിഗറിയുടെ റിലീസിനൊരുങ്ങുന്ന പുതിയ ചിത്രം മമ്മൂട്ടി നായകനാവുന്ന ‘ഉണ്ട’യാണ്. ആക്ഷന്‍ കോമഡി എന്റര്‍ടെയിനര്‍ ചിത്രമായ ‘ഉണ്ട’യില്‍ സബ് ഇന്‍സ്‌പെക്ടര്‍ മണി എന്ന കഥാപാത്രമായാണ് മമ്മൂട്ടി എത്തുന്നത്. നോര്‍ത്ത് ഇന്ത്യയിലെ നക്സ്ലൈറ്റ് ഏരിയയില്‍ ഇലക്ഷന്‍ ഡ്യൂട്ടിയ്ക്ക് പോകുന്ന ഒരു പൊലീസ് യൂണിറ്റിന്റെ കഥയാണ് ചിത്രം പറയുന്നത്.

Read more: സാരിയിൽ അനുപമയുടെ കിടിലൻ ഡപ്പാംകുത്ത് ഡാൻസ്

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook