Latest News

ക്ലബ് ഹൗസിലെ അപരന്മാർ

താരങ്ങളുടെ പേരിൽ ക്ലബ് ഹൗസിൽ വ്യാജ അക്കൗണ്ടുകളും വ്യാപകമാവുകയാണ്

Dulquer salman, Prithviraj, Dulquer Salman clubhouse account, Prithviraj clubhouse account, Clubhouse, Nivin Pauly, Suresh Gopi, Asif Ali, ക്ലബ്ഹൗസ്, Voice Chat Room, വോയ്‌സ് ചാറ്റ് റൂം Mobile App, മൊബൈൽ ആപ്പ് Social Media, Audio App, ഓഡിയോ ആപ്പ്, Live Discussion, ie malayalam, ഐഇ മലയാളം

സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ ക്ലബ്ബ്ഹൗസ് തരംഗമാണ്. അനുദിനമെന്ന രീതിയിൽ ക്ലബ്ഹൗസിന് പ്രചാരമേറുകയാണ്. ചർച്ചകളും ട്രോളുകളുമായി സോഷ്യൽ മീഡിയയിൽ എവിടെയും ക്ലബ് ഹൗസാണ് ചർച്ചാവിഷയം. രാഷ്ട്രീയം മുതൽ സാഹിത്യം വരെ, സിനിമ ചർച്ചകൾ മുതൽ സർകാസം വരെ, വൈവിധ്യമാർന്ന ചർച്ചകളാണ് ക്ലബ്ഹൗസിൽ നടക്കുന്നത്. ഒപ്പം, വ്യാജ പ്രൊഫൈലുകളുടെ വിളയാട്ടവും സജീവമാവുകയാണ്. സെലിബ്രിറ്റികളുടെ പേരിലുള്ള വ്യാജ പ്രൊഫൈലുകളും ധാരാളമായി കാണാം.

തങ്ങളുടെ പേരിൽ ക്ലബ്ഹൗസിൽ പ്രചരിക്കുന്ന വ്യാജ അക്കൗണ്ടുകൾ ചൂണ്ടികാട്ടി താരങ്ങളായ പൃഥ്വിരാജ്, ദുൽഖർ സൽമാൻ, സുരേഷ് ഗോപി, ആസിഫ് അലി, നിവിൻ പോളി എന്നിവരെല്ലാം രംഗത്തുവന്നിരുന്നു. തന്റെ പേരിൽ മറ്റേതെങ്കിലും സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിൽ അക്കൗണ്ട് തുടങ്ങുകയാണെങ്കിൽ അത് തീർച്ചയായും അറിയിക്കുമെന്നാണ് നിവിൻ പറയുന്നത്.

സമൂഹ മാധ്യമങ്ങളിൽ ആൾമാറാട്ടം നടത്തുന്നതും മറ്റുളവരെ തന്റെ ശബ്‌ദം കൊണ്ട് പറ്റിക്കുന്നതും തികച്ചും അലോസരപ്പെടുത്തുന്നതാണ് എന്നായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം. തനിക്ക് ക്ലബ്ഹൗസ് അക്കൗണ്ട് ഇല്ലെന്നും സുരേഷ് ഗോപി ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു.

നേരത്തെ ദുൽഖർ സൽമാനും പൃഥ്വിരാജും തങ്ങൾക്ക് ക്ലബ്‍‌ഹൗസിൽ അക്കൗണ്ട് ഇല്ലെന്നും തങ്ങളുടെ പേരിൽ പ്രചരിക്കുന്നതെല്ലാം വ്യാജ അക്കൗണ്ടുകളാണെന്നും പറഞ്ഞിരുന്നു. സോഷ്യൽ മീഡിയയിലൂടെയാണ് ഇരുവരും തങ്ങളുടെ വ്യാജ അക്കൗണ്ടുകളുടെ ചിത്രങ്ങൾ ഉൾപ്പടെ പങ്കുവെച്ച് അത് തങ്ങളുടെ അക്കൗണ്ടുകൾ അല്ലെന്ന് വ്യക്തമാക്കിയത്.

നിലവിൽ തനിക്ക് ഫെയ്സ്ബുക്കിലും ഇൻസ്റ്റഗ്രാമിലും മാത്രമാണ് അക്കൗണ്ട് ഉള്ളതെന്നും ക്ലബ് ഹൗസിൽ പ്രചരിക്കുന്ന വ്യാജനാണെന്നും ചൂണ്ടികാട്ടി ആസിഫും രംഗത്തെത്തിയിരുന്നു.

Read more: രാഷ്ട്രീയം മുതൽ പൊറോട്ടയുടെ ആത്മസംഘർഷം വരെ, മലയാളികളുടെ ക്ലബ്ബ് ഹൗസ് ചർച്ചകളും ട്രോളുകളും

കഴിഞ്ഞ വർഷം മാർച്ചിൽ ആൽഫ എക്സ്പ്ലൊറേഷൻ എന്ന കമ്പനി വഴി പോൾ ഡേവിസൺ, രോഹൻ സേത് എന്നിവർ ചേർന്ന് പുറത്തിറക്കിയ ശബ്ദത്തെ അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഒരു സമൂഹ മാധ്യമ മൊബൈൽ ആപ്പാണ് ക്ലബ്ഹൗസ്. ആദ്യം അമേരിക്ക കേന്ദ്രികരിച്ചു പ്രവർത്തിച്ചു വന്നിരുന്ന ആപ്പിന്റെ ഐ ഒ എസ് പതിപ്പ് മാത്രമാണ് ഇറങ്ങിയിരുന്നത്. അമേരിക്കയിൽ വലിയ രീതിയിൽ ഉപയോക്താക്കളുണ്ടായിരുന്ന ആപ്പിന്റെ ആൻഡ്രോയിഡ് പതിപ്പ് പുറത്തിറങ്ങിയത് 2021 മേയ് 21നാണ്. ഇതോടെയാണ് ആപ്പിന് കേരളത്തിലും വലിയ പ്രചാരം ലഭിച്ചത്.

ആദ്യം സുഹൃത്തുക്കളിൽ നിന്നും ലഭിക്കുന്ന ഇൻവിറ്റേഷൻ മുഖേന മാത്രം ജോയിൻ ചെയ്ത് ആപ്പ് ഉപയോഗിക്കാവുന്ന രീതിയിലായിരുന്നു ക്ലബ്ഹൗസ് ആപ്പിനെ അവതരിപ്പിച്ചിരുന്നത്. എന്നാൽ ആൻഡ്രോയിഡ് വേർഷനിലേക്ക് എത്തുമ്പോൾ അതിൽ നിന്നും മാറ്റം വരുത്തി ആർക്ക് വേണമെങ്കിൽ യൂസർ നെയിം വഴി അക്കൗണ്ട് ആരംഭിക്കാം എന്ന തരത്തിലേക്ക് ആപ്പിൽ അപ്‌ഡേഷൻ വരുത്തിയിട്ടുണ്ട്. നിലവിൽ പ്രതിദിനം 10 മില്യൺ ആളുകൾ ആപ്പ് ഉപയോഗിക്കുന്നുണ്ടെന്നാണ് കമ്പനി പറയുന്നത്.

‘ക്ലബ്ഹൗസ്: ഡ്രോപ്പ് ഇൻ ഓഡിയോ ചാറ്റ്’ എന്നാണ് ആപ്പിന് പേര് നൽകിയിരിക്കുന്നത്. പേര് സൂചിപ്പിക്കുന്നത് പോലെ ശബ്ദത്തിലൂടെ ലൈവായി സംവദിക്കാവുന്ന സമൂഹ മാധ്യമ ആപ്പാണിത്. സിനിമ, രാഷ്ട്രീയം, സംഗിതം തുടങ്ങി നിങ്ങളുടെ ഇഷ്ട മേഖല എന്തു തന്നെയായാലും ഇതിലെ വോയിസ് ചാറ്റ് റൂമുകൾ വഴി നടക്കുന്ന ചർച്ചകളിൽ നിങ്ങൾക്ക് പങ്കെടുക്കാനും സംസാരിക്കാനും സാധിക്കും. ഒരേ സമയം 5000 പേർക്ക് വരെ ഒരു ചാറ്റ് റൂമിൽ പങ്കെടുക്കാം. ഒരേ സമയം ലൈവായി സംഭവിക്കുന്ന ഏത് റൂമുകളിലേക്കും മാറി കയറാനും സാധിക്കും. എന്തായാലും ക്ലബ്ഹൗസ്, കേരളത്തിലും തരംഗമാവുകയാണ്.

Read more: ക്ലബ്ഹൗസ് ഉപയോഗിക്കേണ്ടതെങ്ങനെ?

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Dulquer salmaan prithviraj asif ali suresh gopi nivin pauly on clubhouse fake account

The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express