/indian-express-malayalam/media/media_files/1QUDZK4QliUfe0ghUlZe.jpg)
നസ്രിയയുടെ പിറന്നാൾ മാത്രമല്ല, സഹോദരൻ നവീന്റെ ജന്മദിനവും ഇന്നാണ്
/indian-express-malayalam/media/media_files/wtQifFGS94DzaJ8J8DcE.jpg)
നസ്രിയയുടെ പിറന്നാൾ മാത്രമല്ല, സഹോദരൻ നവീന്റെ ജന്മദിനവും ഇന്നാണ്. തന്റെ എല്ലാകാലത്തേയും ഏറ്റവും മികച്ച പിറന്നാൾ സമ്മാനം എന്നാണ് നസ്രിയ നവീനിനെ വിശേഷിപ്പിക്കാറുള്ളത്.
/indian-express-malayalam/media/media_files/1d6q0Y9uvkLCfsRAVG1y.jpg)
"ജന്മദിനാശംസകൾ നസ്രിയ, നവീൻ. നിങ്ങൾ എല്ലായ്പ്പോഴും നിങ്ങളുടെ സാന്നിധ്യത്താൽ എല്ലാം പ്രകാശപൂരിതമാക്കുന്നു!" എന്നാണ് ഗ്രിഗറിയുടെ ആശംസ.
/indian-express-malayalam/media/media_files/mGeYJHkzfrRvytLhlsak.jpg)
"ഹാപ്പി ബർത്ത്ഡേ റോക്ക്സ്റ്റാർസ്" എന്നാണ് നവീനും നസ്രിയയ്ക്കും ആശംസകൾ നേർന്ന് ഫർഹാൻ കുറിച്ചത്.
/indian-express-malayalam/media/media_files/WNI3YZJBCpm1vHnUdOkx.jpg)
"കുഞ്ഞിപ്പെണ്ണേ! എന്റെ കുഞ്ഞിയ്ക്ക് ഏറ്റവും സന്തോഷകരമായ ജന്മദിനമാവട്ടെ. ഏറെ സന്തോഷവും നിറങ്ങളും കൊണ്ട് ഞങ്ങളുടെ ജീവിതം നിറയ്ക്കാൻ നിനക്കു കഴിയട്ടെ," ദുൽഖറിന്റെ ആശംസയിങ്ങനെ.
/indian-express-malayalam/media/media_files/1tABMMxNhYb4KZL74b3y.jpg)
നദിയ മൊയ്തുവും നസ്രിയയ്ക്കു പിറന്നാൾ ആശംസകൾ നേർന്നിട്ടുണ്ട്
/indian-express-malayalam/media/media_files/PzZjYC04zouJCcyosshB.jpg)
മുടങ്ങാതെ ഈ വർഷവും നസ്രിയയ്ക്ക് ആശംസകൾ അറിയിക്കുകയാണ് നടി മഞ്ജു വാര്യർ
/indian-express-malayalam/media/media_files/ZwfQK39EuBe4ydMXRMl7.jpg)
എന്റെ ബേബി സിസ്റ്ററിന് ആശംസകൾ എന്നാണ് പൃഥ്വിരാജ് കുറിക്കുന്നത്.
/indian-express-malayalam/media/media_files/Eqryl3KbDE01NOOiptHy.jpg)
നടൻ അർജുൻ അശോകനും പിറന്നാൾ ആശംസകൾ നേർന്നിട്ടുണ്ട്.
/indian-express-malayalam/media/media_files/igRAo3utVpvCoo0HDhrr.jpg)
"നിന്റെ മാഡ്നെസ്സ് മിസ്സ് ചെയ്യുന്നു. എത്രയും പെട്ടെന്ന് തിരിച്ചുവരൂ," എന്നാണ് നാനി കുറിക്കുന്നത്.
/indian-express-malayalam/media/media_files/3HZbLo1EZmfi0gDw7jnp.jpg)
"സിനിമാമേഖലയിൽ കൂടുതല് പേരെയും സുഹൃത്തുക്കളായാണ് തോന്നിയിട്ടുള്ളത്. സഹോദരിയെ പോലെ തോന്നിയിട്ടുള്ളത് നച്ചുവിനെയാണ്. നസ്രിയ ഇടയ്ക്കിടെ വീട്ടില് വരും. മകളുടെ അടുത്ത സുഹൃത്താണ്" നസ്രിയയെ കുറിച്ച് പൃഥ്വിരാജ് ഒരിക്കൽ പറഞ്ഞതിങ്ങനെ
/indian-express-malayalam/media/media_files/p5d5bFwB4E5VdZq59Ply.jpg)
2014 ഓഗസ്റ്റ് 21നായിരുന്നു ഫഹദ്- നസ്രിയ വിവാഹം. കരിയറിൽ തിളങ്ങിനിൽക്കുന്ന സമയത്താണ് നസ്റിയ ഫഹദിനെ വിവാഹം കഴിക്കുന്നത്.
/indian-express-malayalam/media/media_files/c8VN9v0t7lp9VngVnPJt.jpg)
വിവാഹത്തോടെ സിനിമയിൽനിന്നും വിട്ടുനിന്ന നസ്രിയ അഞ്ജലി മേനോന്റെ കൂടെ എന്ന ചിത്രത്തിലൂടെ തിരിച്ചെത്തി. ഇപ്പോൾ നിർമാതാവ് എന്ന രീതിയിലും ശ്രദ്ധ നേടുന്ന വ്യക്തിയാണ് നസ്രിയ. വരത്തൻ, കുമ്പളങ്ങി നൈറ്റ്സ്, സീ യു സൂൺ തുടങ്ങിയ ചിത്രങ്ങളുടെ നിർമാണപങ്കാളി കൂടിയായിരുന്നു നസ്രിയ.
/indian-express-malayalam/media/media_files/QCAJzdwSX9rtEJ8nHIKD.jpg)
രണ്ടാം വരവിൽ ട്രാൻസ്, മണിയറയിലെ അശോകൻ തുടങ്ങിയ മലയാളം ചിത്രങ്ങളിലും അഭിനയിച്ച നസ്രിയ 'അന്റെ സുന്ദരാനികി' എന്ന തെലുങ്ക് ചിത്രത്തിലും അടുത്തിടെ അഭിനയിച്ചിരുന്നു
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.