ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി ബി സി നൗഫല്‍ സംവിധാനം ചെയ്യുന്ന ‘ഒരു യമണ്ടന്‍ പ്രേമകഥ’ എന്ന ചിത്രം ഷൂട്ടിംഗ് ആരംഭിച്ചു. കൊച്ചിയിലും പരിസരത്തുമായി നടന്നു വരുന്ന ചിത്രീകരണത്തില്‍ ദുല്‍ഖര്‍ സല്‍മാന്‍ ഇന്നലെ ജോയിന്‍ ചെയ്തു. തെലുങ്ക്‌, തമിഴ്, ഹിന്ദി ഭാഷാ ചിത്രങ്ങളില്‍ തിരക്കേറിയ ദുല്‍ഖര്‍ സല്‍മാന്‍ ഈ വര്‍ഷം അഭിനയിക്കുന്ന ആദ്യ മലയാള ചിത്രമാണിത്. അമേരിക്കയില്‍ അവധിക്കാലം, നാഫാ പുരസ്കാരങ്ങള്‍, എന്നിവ കഴിഞ്ഞാണ് ദുല്‍ഖര്‍ ഇതിന്റെ ലൊക്കേഷനില്‍ എത്തിയത്.

Oru Yamandan Premakatha

Oru Yamandan Premakatha

വിഷ്ണു ഉണ്ണികൃഷ്ണന്‍-ബിബിന്‍ ജോര്‍ജ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. ആന്റോ ജോസഫ്‌ ആണ് നിര്‍മ്മാതാവ്. നടന്മാര്‍ കൂടിയായ തിരക്കഥാകൃത്തുക്കള്‍ക്ക് പുറമേ സൗബിന്‍ ശാഹിര്‍, രമേശ്‌ പിഷാരടി, ധര്‍മജന്‍ ബോള്‍ഗാട്ടി, സലിം കുമാര്‍ എന്നിവരും ‘ഒരു യമണ്ടന്‍ പ്രേമകഥ’യില്‍ അഭിനയിക്കുന്നു.

“കേരളത്തിലെ മുക്കിലും മൂലയിലും ഉള്ള എല്ലാവര്‍ക്കും എളുപ്പം ഐഡെന്റിഫൈ ചെയ്യാന്‍ കഴിയുന്ന, നിഷ്കളങ്കളും നല്ലവനുമായ ഒരു കഥാപാത്രമാണ് ദുല്‍ഖര്‍ ഇതില്‍ അവതരിപ്പിക്കുന്നത്‌” എന്ന് തിരക്കഥാകൃത്തുക്കളില്‍ ഒരാളായ ബിബിന്‍ ജോര്‍ജ് ടൈംസ്‌ ഓഫ് ഇന്ത്യയോട് പറഞ്ഞു. ദുല്‍ഖര്‍ ഇത് വരെ ചെയ്തിട്ടുള്ള കഥാപാത്രങ്ങളില്‍ നിന്നും തീര്‍ത്തും വ്യത്യസ്തവുമാണ്ഈ സിനിമയിലെ നായകന്‍ എന്നും ബിബിന്‍ കൂട്ടിച്ചേര്‍ത്തു.

സംഗീതം. നാദിര്‍ഷാ, ക്യാമറ. സുജിത് വാസുദേവ്, എഡിറ്റര്‍ ജോണ്‍ കുട്ടി, വിതരണം. ആന്റോ ജോസഫ്‌ ഫിലിം കമ്പനി

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ