/indian-express-malayalam/media/media_files/2025/11/12/mammootty-dulquer-salmaan-2025-11-12-19-20-11.jpg)
മമ്മൂട്ടിയും മകൻ ദുൽഖർ സൽമാനും ഒന്നിച്ച് സ്ക്രീനിലെത്തുന്ന ഒരു സിനിമ എന്നത് ആരാധകരുടെ​ ഏറെ നാളത്തെ സ്വപ്നമാണ്. ഈ കൂട്ടുക്കെട്ട് ഒന്നിക്കുന്നതു കാണാനായി കാത്തിരിക്കുന്ന പ്രേക്ഷകരോട് ഒരു സന്തോഷ വാർത്ത പങ്കിടുകയാണ് ദുൽഖർ.
ലോകയിലെ വരും ഭാഗങ്ങളിൽ വാപ്പിച്ചിയ്ക്ക് ഒപ്പം താൻ അഭിനയിക്കുമെന്നാണ് ദുൽഖർ വ്യക്തമാക്കുന്നത്. ലോകയിലെ അടുത്ത ഭാഗത്തിൽ കാമിയോയായി ദുൽഖറും മമ്മൂട്ടിയും ഒരുമിച്ച് വരാൻ ചാൻസ് ഉണ്ടോ? എന്ന ചോദ്യത്തിനു ഉത്തരം നൽകുകയായിരുന്നു ദുൽഖർ. അത്തരമൊരു പ്ലാനുണ്ടെന്ന് ദുൽഖർ വെളിപ്പെടുത്തി.
Also Read: 'രംഗീല' വോഡ്കയുമായി രൺവീർ സിംഗ്; സംഗതി ഹോട്ടാണ്!
ഇരുവരും ഒന്നിക്കുന്ന മറ്റൊരു ചിത്രത്തിനു​ അതിനു മുൻപ് സാധ്യത കാണുന്നില്ലെന്നും ദുൽഖർ പറഞ്ഞു. "അതിന് മുൻപ് ഒരു ചാൻസ് ഞാൻ കാണുന്നില്ല. ലോകയിലെ കാമിയോ തന്നെ ഞങ്ങൾ ഒരുപാട് കഷ്ടപ്പെട്ടു സമ്മതിപ്പിച്ചെടുത്തതാണ്," ദുൽഖർ വ്യക്തമാക്കി.
"14 വർഷമായി ഞാൻ സിനിമയിൽ അഭിനയിക്കുകയാണ്. ഇപ്പോൾ അദ്ദേഹം അതിന് ഓക്കെ പറയുകയാണെങ്കിൽ ഒരു മകൻ എന്നതിനേക്കാൾ ഒരു അഭിനേതാവ് എന്ന നിലയിൽ അത് ഞാൻ അധ്വാനിച്ച് നേടിയതാണ്. ഒരു സിനിമയുടെ കഥയും ആ സിനിമയുടെ ടെക്‌നിക്കൽ ടീമും എല്ലാം നോക്കി മാത്രമേ അദ്ദേഹം ഓക്കെ പറയൂ. പക്ഷെ അദ്ദേഹം എന്നും ഒരു സപ്പോർട്ട് ആയിട്ട് കൂടെ ഉണ്ടാകും," ദുൽഖറിന്റെ വാക്കുകളിങ്ങനെ.
ലോകയിൽ മൂത്തോൻ എന്ന കഥാപാത്രമായി മമ്മൂട്ടി സ്ക്രീനിൽ വന്നു പോവുന്നുണ്ട്. കാമിയോ റോളിലായിരുന്നു താരം ചിത്രത്തിലെത്തിയത്. കഥാപാത്രത്തിന്റെ കൈ മാത്രമാണ് ലോകയിൽ കാണിച്ചത്.
Also Read: പുതിയ കാർ, കോടികൾ, കിരീടം; 100 ദിവസം കൊണ്ട് അനുമോൾ നേടിയത്: Bigg Bossmalayalam 7 Winner Anumol
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us