/indian-express-malayalam/media/media_files/uploads/2023/08/dq.jpg)
Dulquer Salmaan during 'King of Kotha' promotions in Chennai
താരങ്ങളുടെ ജീവിതത്തിന്റെ ഭാഗമാണ് ആരാധകർ. മറ്റൊരു തരത്തിൽ പറഞ്ഞാൽ താരങ്ങളെ അവരാക്കുന്നത് ആരാധകർ തന്നെയാണ്. ആരാധകൻ ഇല്ലെങ്കിൽ താരമില്ല. അങ്ങനെ പരസ്പരപൂരകങ്ങളായ ഒരു ബന്ധം. എന്നാൽ ആരാധന അതിരു കടന്നാലോ. അത്തരം ചില അനുഭവങ്ങളെക്കുറിച്ച് മനസ്സു തുറക്കുകയാണ് മലയാളികളുടെ പ്രിയതാരം ദുൽഖർ സൽമാൻ.
ആരാധകർ തന്നെ അനുചിതമായി സ്പർശിച്ച (inappropriate touch) രണ്ടു സംഭവങ്ങളെക്കുറിച്ച് തുറന്നു പറഞ്ഞ താരം അതിലൊന്ന് യഥാർത്ഥത്തിൽ തന്നെ വേദനിപ്പിച്ചുവെന്നും പറഞ്ഞു.
'ഒരു പ്രായമായ സ്ത്രീ, ചിത്രമെടുക്കുമ്പോൾ, എന്റെ കവിളിൽ ഒരു പെക്ക് (തന്നു. അത് വളരെ സ്വീറ്റായിരുന്നു. പക്ഷേ ഞാൻ അങ്ങോട്ട് നോക്കുക പോലും ചെയ്യാതെ മറ്റൊരു ചിത്രത്തിന് പോസ് ചെയ്യുകയായിരുന്നു. രണ്ടാമത്തേത്ത് വീണ്ടും ഒരു പ്രായമായ സ്ത്രീയായിരുന്നു. അവരെന്റെ പിൻഭാഗത്ത് പിടിച്ചു, എനിക്ക് നന്നായി വേദനിച്ചു, ഞാൻ മരവിച്ചു പോയി എന്തു കൊണ്ടാണെന്ന് അവർ അങ്ങനെ ചെയ്തത് എന്ന് എനിക്കറിയില്ല. അത് വളരെ വളരെ വിചിത്രവുമായിരുന്നു. അതിന്റ അർത്ഥമെന്താണെന്ന് എനിക്കറിയില്ല. ഞാൻ സ്റ്റേജിൽ ഉണ്ടായിരുന്നു, അവിടെ ധാരാളം ആളുകൾ നിൽക്കുന്നു. 'ആന്റി ദയവായി ഇവിടെ വന്ന് നിൽക്കൂ' എന്ന മട്ടിലായിരുന്നു ഞാൻ,' യൂട്യൂബർ രൺവീർ അള്ളാബാദിയയുടെ ചോദ്യത്തിന് മറുപടിയായി ദുൽഖർ പറഞ്ഞു. തന്റെ ഏറ്റവും പുതിയ 'ഷോ ഗൺസ് ആൻഡ് ഗുലാബ്' പ്രൊമോട്ട് ചെയ്യുന്നതിനിടെയാണ് താരം അനുഭവങ്ങൾ പങ്കുവെച്ചത്.
'പലപ്പോഴും ആളുകൾക്ക് കൈകൾ എവിടെ വയ്ക്കണമെന്ന് അറിയില്ല. ചിലപ്പോൾ അത് നിങ്ങളുടെ പുറകിലായിരിക്കും. ഇത് എനിക്ക് മനസ്സിലാകുന്നില്ല… ചിത്രങ്ങളിൽ, ഞാൻ പുഞ്ചിരിക്കാൻ ശ്രമിക്കുകയായിരുന്നു. എന്താണ് സംഭവിക്കുന്നതെന്ന് ഞാൻ (ആശ്ചര്യപ്പെട്ടു) അതിൽ നിന്ന് എങ്ങനെ രക്ഷപ്പെടണമെന്ന് എനിക്കറിയില്ല,' താരം കൂട്ടിച്ചേർത്തു.
ആഗസ്റ്റ് 24 നു ലോകവ്യാപകമായി തിയേറ്ററിലേക്കെത്തുന്നയാണ് ദുൽഖർ നായകനാകുന്ന 'കിംഗ് ഓഫ് കൊത്ത.' ഓണം റിലീസ് ആയി തിയറ്ററുകളിലെത്താനിരിക്കുന്ന ചിത്രത്തിന്റെ സംവിധാനം സംവിധായകന്‍ ജോഷിയുടെ മകന്‍ അഭിലാഷ് ജോഷിയാണ്. ബിഗ് ബജറ്റിൽ പൂര്‍ത്തിയാക്കപ്പെട്ടിരിക്കുന്ന ചിത്രം ബഹുഭാഷകളില്‍ പാന്‍ ഇന്ത്യന്‍ റിലീസ് ആയി എത്തും.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.