വഴി തെറ്റി കയറിയത് വൺവേയിലേക്ക്, ദുൽഖറിന്റെ കാർ പിന്നോട്ടെടുപ്പിച്ച് പൊലീസ്; വീഡിയോ

യുവാക്കൾ ‘കുഞ്ഞിക്ക’ എന്നു വിളിക്കുമ്പോൾ ഡ്രൈവിങ് സീറ്റിലിരിക്കുന്നയാൾ കൈ ഉയർത്തി കാണിക്കുന്നുണ്ട്

Dulquer salmaan, ie malayalam

ദുൽഖർ സൽമാന്റെ കാർ വഴി തെറ്റി വൺവേയിലേക്ക് കയറിയതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുന്നു. ആലപ്പുഴ ബൈപ്പാസിലായിരുന്നു സംഭവം. ദുൽഖർ വഴിമാറി വൺവേയിലേക്ക് കയറിയപ്പോൾ ട്രാഫിക് പൊലീസ് താരത്തിനോട് കാർ പിന്നിലേക്കെടുക്കാൻ നിർദേശിച്ചു.

ദുല്‍ഖര്‍ സല്‍മാന്‍റെ ഉടമസ്ഥതയിലുള്ള TN 6 W 369 നമ്പറിലുളള പോര്‍ഷെ പനമേര ടര്‍ബോ സ്പോര്‍ട്‍സ് കാര്‍ വൺവേയിലൂടെ വരികയായിരുന്നു. ട്രാഫിക് ഐലന്റിന് സമീപത്ത് എത്തിയപ്പോഴേക്കും പൊലീസുകാരന്റെ നിർദേശത്തെ തുടർന്ന് കാർ പിന്നോട്ട് എടുത്തശേഷം ശരിയായ റോഡിലേക്ക് കയറി പോവുകയുമായിരുന്നു. മുഹമ്മദ് ജസീല്‍ എന്നയാളാണ് ഈ വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.

ബൈക്കിൽ സഞ്ചരിച്ച രണ്ടു യുവാക്കളാണ് വീഡിയോ ചിത്രീകരിച്ചത്. അതേസമയം, കാർ ഓടിക്കുന്നയാൾ മാസ്ക് ധരിച്ചിരിക്കുന്നതിനാൽ ദുൽഖർ ആണോയെന്ന് വ്യക്തമല്ല. എന്നാൽ യുവാക്കൾ ‘കുഞ്ഞിക്ക’ എന്നു വിളിക്കുമ്പോൾ ഡ്രൈവിങ് സീറ്റിലിരിക്കുന്നയാൾ കൈ ഉയർത്തി കാണിക്കുന്നുണ്ട്.

Read More: ഇതൊരു ഇതിഹാസതാരത്തിന്റെ കാറായിരുന്നു; അപൂർവ്വചിത്രവുമായി മുരളി ഗോപി

2018 ലാണ് ദുൽഖർ തന്റെ കാർ ശേഖരത്തിലേക്ക് പോര്‍ഷെ പനമേര ടര്‍ബോ എത്തിക്കുന്നത്. രണ്ടു കോടിക്ക് മുകളിലാണ് ഈ കാറിന്റെ വില. ഈ കാറിന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ 3.8 സെക്കന്‍ഡ് മാത്രം മതിയാകും.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Dulquer salmaan one way violation video

Next Story
കൂട്ടുകാരിക്കൊപ്പം തകർപ്പൻ ഡാൻസുമായി സാനിയ ഇയ്യപ്പൻ; വീഡിയോSaniya Iyappan, Saniya Iyappan viral videos, Saniya Iyappan viral photos, Saniya Iyappan dance video, Saniya Iyappan kashmir photos, Saniya Iyappan photoshoot, Saniya Iyappan film, സാനിയ ഇയ്യപ്പൻ
The moderation of comments is automated and not cleared manually by malayalam.indianexpress.com