ഉമ്മിച്ചിയെ കുറിച്ച് വാചാലനായി ദുൽഖർ, കരയിപ്പിക്കുമോ നീ എന്ന് കൂട്ടുകാർ

നിങ്ങളുടെ മകനായി ജനിക്കാനായത് അനുഗ്രഹമായി കരുതുന്നുവെന്നും ദുൽഖർ കുറിക്കുന്നു

Dulquer Salmaan, Dulquer Salmaan mother, Dulquer Salmaan mother photos, Dulquer Salmaan photos, mothers day 2021, ദുൽഖർ സൽമാൻ, indian express malayalam, IE malayalam

തന്റെ ജീവിതത്തിൽ ഏറ്റവും സ്വാധീനം ചെലുത്തിയ ഒരാൾ ഉമ്മ സുൽഫത്താണെന്ന് നടന്‍ ദുൽഖർ സല്‍മാന്‍ പലപ്പോഴും അഭിമുഖങ്ങളിൽ പറഞ്ഞിട്ടുണ്ട്. അച്ഛനും സൂപ്പര്‍സ്റ്റാറുമായ മമ്മൂട്ടി ലൊക്കേഷനുകളിൽ നിന്നും ലൊക്കേഷനുകളിലേക്കുള്ള യാത്രയിലും സിനിമാ തിരക്കുകളിലും പെട്ടുപോവുമ്പോഴും കുടുംബത്തിന്റെ പൂർണ ഉത്തരവാദിത്വം ഏറ്റെടുത്ത് മക്കളെ ബന്ധങ്ങൾക്ക് മൂല്യം കൽപ്പിക്കുന്ന, നന്മയുള്ള മനുഷ്യരായി വളർത്തിയത് സുൽഫത്താണ്.

ഇന്നിതാ, മാതൃദിനത്തിൽ ഹൃദയസ്പർശിയായൊരു കുറിപ്പാണ് ദുൽഖർ ഉമ്മിച്ചിയ്ക്കായി പങ്കുവച്ചിരിക്കുന്നത്. ‘നിസ്വാർത്ഥമായ സ്നേഹത്തിന്റെ നിർവ്വചനമാണ്, സൗന്ദര്യത്തിന്റെയും ആകർഷകത്വത്തിന്റെയും ആള്‍രൂപം, ഞങ്ങളെയെല്ലാം നിർവ്വചിക്കുന്നവൾ, ഞങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്നവൾ, ഞങ്ങളെ കുറിച്ചോർത്ത് ഏറ്റവും വിഷമിക്കുന്നവൾ, അവൾക്കും മുകളിൽ ഞങ്ങൾക്ക് പ്രാധാന്യം നൽകുന്നവൾ, ഒരു നിമിഷം പോലും വിശ്രമിക്കാത്തവൾ, എന്തു ജോലിയും പൂർത്തിയാക്കാൻ കഴിയുന്ന മൾട്ടി ടാസ്കർ, എല്ലാ മൂല്യങ്ങളും ഞങ്ങളിലേക്ക് പകർന്നവൾ, വാക്കുകൾ കൊണ്ട് വിവരിക്കാൻ കഴിയാത്തവൾ, എന്റെ സുന്ദരി ഉമ്മിച്ചീ, മാതൃദിനാശംസകൾ,” എന്നാണ് ദുൽഖർ കുറിക്കുന്നത്.

Read more: അനൂപുമായി ഞാൻ ഉടക്കുമ്പോൾ അതേറെ സങ്കടപ്പെടുത്തുന്നത് ഉമ്മച്ചിയെ: ദുൽഖർ സൽമാൻ

ഏറ്റവും മഹത്തായ സ്നേഹം, സുലുകുട്ടി തുടങ്ങിയ ഹാഷ് ടാഗോടെയാണ് ദുൽഖർ കുറിപ്പ് പങ്കുവച്ചിരിക്കുന്നത്. നിങ്ങളുടെ മകനായി ജനിക്കാനായത് അനുഗ്രഹമായി കരുതുന്നു എന്നും ദുൽഖർ കുറിക്കുന്നു. ഇങ്ങനെയെല്ലാം എഴുതി നീ ഞങ്ങളെ കരയിപ്പിക്കുമോ എന്നാണ് പോസ്റ്റിനു താഴെ കൂട്ടുകാർ ദുൽഖറിനോട് ചോദിക്കുന്നത്.

“കുട്ടിക്കാലം മുതൽ സാധാരണ ജീവിതമാണ് ഞങ്ങൾ നയിച്ചിരുന്നത്. ഉമ്മ ഞങ്ങൾക്ക് നല്ല പുസ്തകങ്ങൾ വായിച്ചു തരും. മാധവിക്കുട്ടിയുടെ പുസ്തകങ്ങൾ ഒക്കെ എത്ര സുന്ദരമായാണ് ഉമ്മ വായിച്ചു തരുന്നത്. പണത്തിലും പ്രശസ്തിയിലും കണ്ണു മഞ്ഞളിക്കരുതെന്നും മറ്റുള്ളവരുടെ പ്രശ്നങ്ങൾ നമ്മുടേതു കൂടിയാണെന്നും പറഞ്ഞാണ് ഉമ്മ ഞങ്ങളെ വളർത്തിയത്,” ദുൽഖറിന്റെ സഹോദരി സുറുമി ഒരിക്കൽ ഉമ്മയെ കുറിച്ച് പറഞ്ഞതിങ്ങനെ.

Read more: ഒന്നിച്ചുള്ള ഈ യാത്രയ്ക്ക് ഇന്ന് 42 വയസ്സ്; ആശംസകളുമായി പൃഥ്വിയും ദുൽഖറും

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Dulquer salmaan on mother sulfath on mothers day

Next Story
കുരുവിക്കൂടും കുട്ടിമൊട്ടയും; നിലയ്ക്ക് ഒപ്പം ആദ്യ മദേഴ്സ് ഡേ ആഘോഷിച്ച് പേളി
The moderation of comments is automated and not cleared manually by malayalam.indianexpress.com