പ്രേക്ഷകർ ഏറെ നാളായി പ്രതീക്ഷകളോടെ കാത്തിരിക്കുന്ന മമ്മൂട്ടിയുടെ ‘പേരൻപ്’ തിയേറ്ററുകളിലെത്തി. പ്രേക്ഷകരിൽ നിന്നും നിരൂപകരിൽ നിന്നുമെല്ലാം മികച്ച പ്രതികരണം നേടി ചിത്രം മുന്നേറി കൊണ്ടിരിക്കുകയാണ്. അതിനൊപ്പം തന്നെ വാപ്പച്ചിയുടെ ‘പേരൻപി’നെ പ്രകീർത്തിച്ച് മുന്നോട്ടു വന്നിരിക്കുകയാണ് മമ്മൂട്ടിയുടെ മകനും നടനുമായ ദുൽഖർ സൽമാൻ. ഒരു കുട്ടിയുടെ കൗതുകത്തോടെ വാപ്പച്ചി ചെയ്ത ചിത്രമാണ് ‘പേരൻപ്’ എന്നാണ് ദുൽഖർ സമൂഹമാധ്യമങ്ങളിൽ കുറിച്ചിരിക്കുന്നത്. സിനിമയെന്ന കലയോടുള്ള മമ്മൂട്ടിയുടെ ഒരിക്കലും അടങ്ങാത്ത ആഗ്രഹത്തെയും പാഷനെയും അഭിനന്ദിക്കുന്നുമുണ്ട് വാപ്പച്ചിയുടെ പ്രിയപ്പെട്ട ചാലു.

Read more: ‘പേരൻപ്’ റിവ്യൂ ഇവിടെ വായിക്കാം

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ