/indian-express-malayalam/media/media_files/uploads/2019/12/dulquer-salmaan-1.jpg)
മലയാളത്തിനപ്പുറം തെന്നിന്ത്യൻ സിനിമാലോകത്തും ബോളിവുഡിലും വെന്നിക്കൊടി പാറിച്ച മലയാളികളുടെ പ്രിയതാരമാണ് ദുൽഖർ. പ്രണയചിത്രങ്ങളിലെ അതിമനോഹരമായ പെർഫോമൻസിലൂടെ നിരവധിയേറെ തവണ ആരാധകരുടെ ഇഷ്ടം കവർന്ന താരം കൂടിയാണ് ദുൽഖർ. എന്നാൽ ഇന്റിമേറ്റ് സീനുകളിൽ അഭിനയിക്കുമ്പോൾ ഇപ്പോഴും താൻ കംഫർട്ട് അല്ലെന്നും തനിക്ക് കൈ വിറയ്ക്കുമെന്നും തുറന്നു പറയുകയാണ് ദുൽഖർ.
"ഇന്റിമേറ്റ് സീനുകളിൽ അഭിനയിക്കുമ്പോൾ എനിക്ക് കൈ വിറയ്ക്കും. അത്തരം സീനുകൾ ചെയ്യുമ്പോൾ എന്റെ ട്രിക്ക് എന്താണെന്നു വെച്ചാൽ, ഞാനെപ്പോഴും സ്ത്രീകളുടെ മുടി അവരുടെ ചെവിയ്ക്ക് പിറകിലേക്ക് പിടിക്കുന്നു. ഇത് വളരെ സ്‌നേഹമുണര്‍ത്തുക ഒന്നാണ്, യഥാർത്ഥ ജീവിതത്തിലും അതെ. യഥാർത്ഥ ജീവിതത്തിൽ അത് വളരെ എളുപ്പമാണ്, കാരണം മറ്റെയാൾ നമുക്ക് പരിചിതയാണ്. ഭാര്യയായാലും അമ്മയായാലും സഹോദരിയായാലും അവരുമായി ഒരടുപ്പം നമുക്ക് ഉണ്ടാകും." ദുൽഖർ പറയുന്നു. ഒരു അഭിമുഖത്തിനിടെയായിരുന്നു ദുൽഖറിന്റെ തുറന്നു പറച്ചിൽ.
ജീവിതത്തിൽ എളുപ്പമാണെങ്കിലും ഷൂട്ടിംഗ് സെറ്റുകളിൽ ഇന്റിമേറ്റ് സീനുകൾ തന്നെ ബുദ്ധിമുട്ടിക്കുന്ന കാര്യമാണെന്നും ദുൽഖർ പറയുന്നു. അത്തരം രംഗങ്ങൾ ചിത്രീകരിക്കുന്ന സമയത്ത് സഹതാരത്തിനൊപ്പം നിൽക്കുമ്പോൾ തനിക്ക് ബുദ്ധിമുട്ട് അനുഭവപ്പെടാറുണ്ടെന്നും കുറേയൊക്കെ ഇക്കാര്യത്തിൽ മെച്ചപ്പെട്ടെങ്കിലും ഇപ്പോഴും പ്രയാസകരമായി തോന്നാറുണ്ടെന്നും താരം പറഞ്ഞു. "സോനം കപൂറിനെ പോലൊരു വ്യക്തി വളരെ സ്വീറ്റ് ആയി പെരുമാറുന്ന ആളാണ്, എന്നിട്ടു കൂടി അത്തരം സീനുകളിൽ താൻ ഷൈ ആയിരുന്നു," ദുൽഖർ കൂട്ടിച്ചേർത്തു.
സ്റ്റാർഡം എന്ന ആശയവുമായി താനിതുവരെ പൊരുത്തപ്പെട്ടിട്ടില്ലെന്നും അഭിമുഖത്തിൽ ദുൽഖർ വ്യക്തമാക്കി. "ഞാനൊരു താരമാണെന്ന് ഇപ്പോഴും മനസ്സിലായിട്ടില്ല. എന്നെ തന്നെ നിരന്തരമായി തെളിയിക്കേണ്ടതുണ്ടെന്ന് ഞാൻ കരുതുന്നു. അത് എന്നെ വെല്ലുവിളിക്കുന്ന സിനിമകളും കഥാപാത്രങ്ങളും തിരഞ്ഞെടുക്കാൻ എന്നെ പ്രേരിപ്പിക്കുന്നു. ഒരു നടനാണെന്ന് തെളിയിക്കാനാണ് ഞാനാഗ്രഹിക്കുന്നത്, അതുപോലെ ബോക്സ് ഓഫീൽ വിജയിക്കുന്ന ചിത്രങ്ങളിലും എനിക്ക് അഭിനയിക്കണം."
മലയാളത്തിനപ്പുറം തമിഴിലും തെലുങ്കിലും ബോളിവുഡിലുമെല്ലാം ശ്രദ്ധ നേടിയ അപൂർവ്വം മലയാളനടന്മാരിൽ ഒരാൾ കൂടിയാണ് ദുൽഖർ. 2012 ൽ 'സെക്കൻഡ് ഷോ' എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച ദുൽഖർ ചുരുങ്ങിയ കാലം കൊണ്ടാണ് ഈ വിജയങ്ങൾ നേടിയെടുത്തത്. മണിരത്നം ചിത്രത്തിൽ വരെ അഭിനയിക്കാനുള്ള ഭാഗ്യവും ഇതിനിടെ ദുൽഖറിനെ തേടിയെത്തി. 2018ൽ പുറത്തിറങ്ങിയ 'കർവാൻ' എന്ന ചിത്രത്തിലൂടെയായിരുന്നു ദുൽഖറിന്റെ ബോളിവുഡ് അരങ്ങേറ്റം. രണ്ടാമത്തെ ചിത്രമായ 'സോയ ഫാക്ടർ' മികച്ച പ്രതികരണമാണ് നേടിയത്.
Read more: നീയും ഞങ്ങളിൽ ഒരുവൻ; ദുൽഖറിനെ ചേർത്തു പിടിച്ച് ബോളിവുഡ് രാജാക്കന്മാർ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.