കൊച്ചുമോളുള്ളപ്പോള്‍ വീടിന് പുറത്തേക്കിറങ്ങാന്‍ തന്നെ വാപ്പിച്ചിയ്ക്ക് മടിയാണ്: ദുല്‍ഖര്‍ സല്‍മാന്‍

എന്റെ മകള്‍ വീട്ടില്‍ ഉള്ളപ്പോള്‍ എന്റെ വാപ്പിച്ചിയ്ക്കും (അവളെ വിട്ടു) പുറത്തേക്ക് ഇറങ്ങാന്‍ പ്രയാസമാണ്. കുട്ടികള്‍ നമ്മുടെ ജീവിതത്തെ മാറ്റും, സ്നേഹത്തിന്റെ അര്‍ത്ഥം എന്താണ് എന്ന് പുനര്‍നിര്‍വചിക്കും

dulquer, dulquer salmaan, dulquer salmaan the zoya factor, dulquer salmaan daughter, dulquer salmaan daughter maryam, dulquer salmaan wife, dulquer salmaan wife amal sufiya, dulquer salmaan family, dulquer salmaan family photo, dulquer salmaan instagram

Dulquer Salmaan on his upcoming Hindi film ‘The Zoya Factor’, parenting and trying to keep things real in four industries: രണ്ടര വയസ്സുകാരി മറിയം അമീറ സല്‍മാന്‍ എന്ന കൊച്ചു പെണ്‍കുട്ടിയാണ് ഇപ്പോള്‍ മമ്മൂട്ടിയുടെ കുടുംബത്തിന്റെ കേന്ദ്ര ബിന്ദു. ദുല്‍ഖര്‍ സല്‍മാന്റെ മകള്‍ മറിയത്തിനു ചുറ്റുമാണ് ഓരോ കുടുംബാംഗങ്ങളുടെയും ജീവിതം തിരിയുന്നത്. മകള്‍ വന്നപ്പോള്‍ ജീവിതത്തില്‍ വന്ന മാറ്റത്തെക്കുറിച്ചും മമ്മൂട്ടിയും കൊച്ചുമകളും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുമൊക്കെ ദുല്‍ഖര്‍ സല്‍മാന്‍ അടുത്തിടെ ഒരു അഭിമുഖത്തില്‍ മനസ്സ് തുറുന്നു.

“എന്റെ മകള്‍ക്ക് രണ്ടര വയസായി. അത്രയും തന്നെ സമയമെടുത്തു എനിക്ക് അവളുടെ ജീവിതത്തില്‍ ഒരു റോള്‍ ഉണ്ടാക്കിയെടുക്കാന്‍. നേരത്തേയൊക്കെ, ഉറക്കത്തില്‍ നിന്നും എഴുനേല്‍ക്കുമ്പോള്‍ എന്റെ ഭാര്യ അമാലിനെ മുറിയില്‍ കണ്ടില്ലെങ്കില്‍ അവള്‍ ചുറ്റും അമ്മയെ തെരയുമായിരുന്നു – ഞാന്‍ ആ മുറിയില്‍ ഉണ്ടെങ്കില്‍ കൂടി. പക്ഷേ ഇപ്പോള്‍, ഞാന്‍ അവള്‍ക്കൊപ്പം കുറേ സമയം ചെലവഴിച്ചതിനു ശേഷം, അത് പതിയെ മാറി വരുന്നു. ഇപ്പോള്‍ അവള്‍ ഞാനുമായി ‘കംഫര്‍ട്ടബിള്‍’ ആണ്. ഇപ്പോള്‍ ഞാന്‍ വീണ്ടും രണ്ടു പുതിയ പ്രൊജക്റ്റുകള്‍ തുടങ്ങാന്‍ പോകുന്നു, ധാരാളം ഔട്ട്‌ഡോര്‍ ഷൂട്ടിംഗുമുണ്ട്. അത് വീണ്ടും പ്രശ്നമാകുമോ എന്ന് ഞാന്‍ ഭയന്നു. ഈയിടയായി, എന്റെ മകള്‍ വീട്ടില്‍ ഉള്ളപ്പോള്‍ എന്റെ വാപ്പിച്ചിയ്ക്കും (അവളെ വിട്ടു) പുറത്തേക്ക് ഇറങ്ങാന്‍ പ്രയാസമാണ്. കുട്ടികള്‍ നമ്മുടെ ജീവിതത്തെ മാറ്റും, സ്നേഹത്തിന്റെ അര്‍ത്ഥം എന്താണ് എന്ന് പുനര്‍നിര്‍വചിക്കും. അച്ഛനാവുക എന്നത് മനോഹരമായ ഒരു അനുഭവമാണ്, പ്രത്യേകിച്ചും ഒരു പെണ്‍കുട്ടിയുടെ അച്ഛനാവുക എന്നത്,” ഇന്ത്യന്‍ എക്സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ ദുല്‍ഖര്‍ സല്‍മാന്‍ പറഞ്ഞു. തന്റെ രണ്ടാമത്തെ ഹിന്ദി ചിത്രമായ ‘ദി സോയാ ഫാക്ടറുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ എക്സ്പ്രസ്സ്‌ പ്രതിനിധി അളകാ സഹാനിയോട് സംസാരിക്കവേയാണ് ദുല്‍ഖര്‍ ഇത് വെളിപ്പെടുത്തിയത്.

Read Here: Dulquer Salmaan on his upcoming Hindi film, parenting and trying to keep things real in four industries

 

തന്റെ കുട്ടിക്കാലദിനങ്ങളെക്കുറിച്ചും ദുല്‍ഖര്‍ ഈ അഭിമുഖത്തില്‍ ഓര്‍ത്തെടുത്തു.  വാപ്പിച്ചി മക്കളെ സിനിമാലോകത്ത് നിന്നും കഴിയുന്നതും അകറ്റി നിര്‍ത്തി, സാധാരണജീവിതം നല്‍കാനാണ് ശ്രമിച്ചത് എന്നും ദുല്‍ഖര്‍ പറഞ്ഞു.

“എനിക്കൊരു പന്ത്രണ്ടു വയസാകുന്നതുവരെയൊക്കെ വാപ്പിച്ചിയ്ക്ക് നല്ല ജോലിത്തിരക്കായിരുന്നു. സിനിമയില്‍ ഒരു കരിയര്‍ ഉണ്ടാക്കാന്‍ പണിപ്പെടുകയായിരുന്നു അദ്ദേഹം.  ജോലി കഴിഞ്ഞു പാതിരാത്രി വീട്ടില്‍ വരുന്ന വാപ്പിച്ചി നേരം വെളുക്കുന്നതിനു മുന്‍പ് തന്നെ വീണ്ടും ജോലിയ്ക്ക് പോകുന്ന സാഹചര്യമായിരുന്നു.  ഉറങ്ങിക്കിടന്നിരുന്ന ഞങ്ങള്‍ മക്കളെ അദ്ദേഹം കാണുമായിരുന്നിരിക്കാം, പക്ഷേ ഞങ്ങള്‍ക്ക് അദ്ദേഹത്തെ അങ്ങനെ അധികം കാണാന്‍ കിട്ടുമായിരുന്നില്ല.  കുറച്ചു മുതിര്‍ന്നപ്പോള്‍, വാപ്പിച്ചി ഞങ്ങളെ ചെന്നൈയിലേക്ക് അയച്ചു.  അവിടെ അദ്ദേഹത്തെ അധികം ആര്‍ക്കും അറിയില്ല എന്നത് കൊണ്ട് ഞങ്ങള്‍ക്കവിടെ ഒരു സാധാരണ ജീവിതം നയിക്കാന്‍ ആവുമല്ലോ എന്ന് കരുതിയാവണം.  പക്ഷേ എല്ലാ തിരക്കിനിടയിലും വര്‍ഷത്തില്‍ കുടുംബത്തോടൊപ്പം ഒരു അവധിക്കാലം ചെലവിടാന്‍ അദ്ദേഹം സമയം കണ്ടെത്തുമായിരുന്നു.”

Read Here: പപ്പയ്ക്ക് ഏറ്റവും ഇഷ്ടം മയ്യമ്മുവുന്റെ ചിത്രങ്ങളെടുക്കാന്‍; മകളെ മിസ്സ്‌ ചെയ്യുന്നു എന്ന് ദുല്‍ഖര്‍

ദുല്‍ഖറിന്റെ അച്ഛന്‍ ഒരു സിനിമാ താരമാണ് എന്ന് പോലും ചെന്നൈയിലെ സ്കൂളിലെ കൂട്ടുകാര്‍ക്ക് അറിയില്ലായിരുന്നു.  അങ്ങനെ താരതമ്യേന സ്വകാര്യമായ ഒരു ജീവിതത്തില്‍ നിന്നാണ് ദുല്‍ഖര്‍ സല്‍മാന്‍ സിനിമയുടെ വെള്ളിവെളിച്ചത്തിലേക്ക് വരുന്നത്.

“ആദ്യമൊക്കെ വലിയ പ്രയാസമായിരുന്നു.  മമ്മൂട്ടിയുടെ മകന്‍ എന്നത് ഒരു വലിയ പ്രശ്നമായി  എന്റെ ഉള്ളില്‍ തന്നെ ഉണ്ടായിരുന്നു.  അഭിനയിക്കുമ്പോള്‍ ഞാന്‍ ആ പ്രതീക്ഷകള്‍ക്കൊത്ത് ഉയരാന്‍ ശ്രമിച്ചു കൊണ്ടിരുന്നു.  പിന്നെ ഒരു ദിവസം ഞാന്‍ തിരിച്ചറിഞ്ഞു, ഞാന്‍ അതിലേക്ക് കൂടുതല്‍ ശ്രമം നടത്താതെ എന്റെ കഥാപാത്രത്തിലേക്കാണ് എനെര്‍ജി തിരിച്ചു വിടേണ്ടത് എന്ന്.  ആദ്യ സിനിമകളില്‍ അഭിനയിക്കുമ്പോള്‍, വാപ്പിച്ചിയുടെ സല്‍പ്പേര് കളയരുത്, അദ്ദേഹത്തിന്റെ ആരാധകരെ നിരാശപ്പെടുത്തരുത് എന്നൊക്കെയുണ്ടായിരുന്നു.  പിന്നെ അതേക്കുറിച്ച് കൂടുതല്‍ ചിന്തികണ്ട എന്ന് ഞാന്‍ തീരുമാനിച്ചു.  പകരം എന്റെ കഥാപാത്രങ്ങളില്‍ ഫോക്കസ് ചെയ്തു തുടങ്ങി, എന്റെ അഭിനയത്തില്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിക്കാനും തുടങ്ങി.  എന്നാലും, ഞാന്‍ നെര്‍വസ് ആയിപ്പോകുന്ന ചില ദിവസങ്ങളുണ്ട്‌.”

dulquer salmaan, the zoya factor, acting, parenting, eye 2019, sunday eye, indian express, indian express news

Read Here: ബോളിവുഡ് പിടിക്കാന്‍ കുഞ്ഞിക്ക: ‘സോയ ഫാക്റ്റർ’ സെപ്തംബറിൽ

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Dulquer salmaan on his father mammootty bond with daughter maryam ameerah salmaan

Next Story
Uppum Mulakum: അച്ഛാ… കൊള്ളാമോ? കണ്ണട വച്ച് പാറുക്കുട്ടിയുടെ ‘സൈറ്റലാക്കല്‍’
The moderation of comments is automated and not cleared manually by malayalam.indianexpress.com