Latest News
സാമൂഹിക കണക്ഷന്‍ ‘നെറ്റ്‌വര്‍ക്ക്’ ആക്കി ഒരു സ്‌കൂള്‍; ഓണ്‍ലൈന്‍ പഠനത്തിന് ഒരുക്കുന്നത് 250 വൈഫൈ കേന്ദ്രങ്ങള്‍
ഡെല്‍റ്റ പ്ലസ് വകഭേദം: ഇന്ത്യയില്‍ 40 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു
രാജ്യദ്രോഹ കേസ്: ഐഷ സുൽത്താനയെ ചോദ്യം ചെയ്യുന്നു
കോവിഡ് മരണം തടയുന്നതില്‍ ഒരു ഡോസ് വാക്സിന് 82 ശതമാനം ഫലപ്രദം

ക്ലബ്ഹൗസിലില്ല; ദുൽഖറിനും പൃഥ്വിക്കും പിന്നാലെ നിവിനും സുരേഷ് ഗോപിയും

നേരത്തെ ദുൽഖർ സൽമാനും പൃഥ്വിരാജും തങ്ങൾക്ക് ക്ലബ്‍‌ഹൗസിൽ അക്കൗണ്ട് ഇല്ലെന്നും തങ്ങളുടെ പേരിൽ പ്രചരിക്കുന്നതെല്ലാം വ്യാജ അക്കൗണ്ടുകളാണെന്നും പറഞ്ഞിരുന്നു

Nivin Pauly, Suresh Gopi, Dulquer salman, Prithviraj, Dulquer Salman clubhouse account, Prithviraj clubhouse account, Clubhouse, ക്ലബ്ഹൗസ്, Voice Chat Room, വോയ്‌സ് ചാറ്റ് റൂം Mobile App, മൊബൈൽ ആപ്പ് Social Media, Audio App, ഓഡിയോ ആപ്പ്, Live Discussion, ie malayalam, ഐഇ മലയാളം

സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ ക്ലബ്ബ്ഹൗസ് തരംഗമാണ്. നിരവധി പേരാണ് ക്ലബ്ഹൗസിൽ അക്കൗണ്ട് തുടങ്ങിയിരിക്കുന്നത്. ശബ്ദത്തെ അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഈ സോഷ്യൽ മീഡിയ ആപ്പിൽ പുലരുവോളം ചർച്ചകളും സംവാദങ്ങളും സൊറപറഞ്ഞിരിക്കലുകളും തകൃതിയായി നടന്നുകൊണ്ടിരിക്കുകയാണ്.സെലബ്രിറ്റികളും ക്ലബ്ഹൗസിൽ സജീവമായി കഴിഞ്ഞു. ഒപ്പം പതിവുപോലെ സെലബ്രിറ്റികളുടെ പേരിൽ വ്യാജ പ്രൊഫൈലുകൾ തുടങ്ങുന്ന വിരുതന്മാരും സജീവമാണ്.

തന്റെ പേരിൽ ക്ലബ്ഹൗസിൽ പ്രചരിക്കുന്ന ചില വ്യാജ അക്കൗണ്ടുകൾ വെളിച്ചത്തുകൊണ്ടുവന്നിരിക്കുകയാണ് യുവതാരം നിവിൻ പോളി. തനിയ്ക്ക് ക്ലബ്ഹൗസിൽ അക്കൗണ്ട് ഇല്ലെന്നും മറ്റേതെങ്കിലും സമൂഹ മാധ്യമങ്ങളിൽ അക്കൗണ്ട് ആരംഭിക്കുകയാണെങ്കിൽ നിങ്ങളെ അറിയിക്കുമെന്നും നിവിൻ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു.

സുരേഷ് ഗോപിയും തന്റെ പേരിലുള്ള വ്യാജ പ്രൊഫൈലുകൾക്കെതിരെ രംഗത്ത് വന്നിരുന്നു. സമൂഹ മാധ്യമങ്ങളിൽ ആൾമാറാട്ടം നടത്തുന്നതും മറ്റുളവരെ തന്റെ ശബ്‌ദം കൊണ്ട് പറ്റിക്കുന്നതും തികച്ചും അലോസരപ്പെടുത്തുന്നതാണ് എന്നായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം. തനിക്ക് ക്ലബ്ഹൗസ് അക്കൗണ്ട് ഇല്ലെന്നും സുരേഷ് ഗോപി ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു.

നേരത്തെ ദുൽഖർ സൽമാനും പൃഥ്വിരാജും തങ്ങൾക്ക് ക്ലബ്‍‌ഹൗസിൽ അക്കൗണ്ട് ഇല്ലെന്നും തങ്ങളുടെ പേരിൽ പ്രചരിക്കുന്നതെല്ലാം വ്യാജ അക്കൗണ്ടുകളാണെന്നും പറഞ്ഞിരുന്നു. സോഷ്യൽ മീഡിയയിലൂടെയാണ് ഇരുവരും തങ്ങളുടെ വ്യാജ അക്കൗണ്ടുകളുടെ ചിത്രങ്ങൾ ഉൾപ്പടെ പങ്കുവെച്ച് അത് തങ്ങളുടെ അക്കൗണ്ടുകൾ അല്ലെന്ന് വ്യക്തമാക്കിയത്.

കഴിഞ്ഞ വർഷം മാർച്ചിൽ ആൽഫ എക്സ്പ്ലൊറേഷൻ എന്ന കമ്പനി വഴി പോൾ ഡേവിസൺ, രോഹൻ സേത് എന്നിവർ ചേർന്ന് പുറത്തിറക്കിയ ശബ്ദത്തെ അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഒരു സമൂഹ മാധ്യമ മൊബൈൽ ആപ്പാണ് ക്ലബ്ഹൗസ്. ആദ്യം അമേരിക്ക കേന്ദ്രികരിച്ചു പ്രവർത്തിച്ചു വന്നിരുന്ന ആപ്പിന്റെ ഐ ഒ എസ് പതിപ്പ് മാത്രമാണ് ഇറങ്ങിയിരുന്നത്. അമേരിക്കയിൽ വലിയ രീതിയിൽ ഉപയോക്താക്കളുണ്ടായിരുന്ന ആപ്പിന്റെ ആൻഡ്രോയിഡ് പതിപ്പ് പുറത്തിറങ്ങിയത് 2021 മേയ് 21നാണ്. ഇതോടെയാണ് ആപ്പിന് കേരളത്തിലും വലിയ പ്രചാരം ലഭിച്ചത്.

ആദ്യം സുഹൃത്തുക്കളിൽ നിന്നും ലഭിക്കുന്ന ഇൻവിറ്റേഷൻ മുഖേന മാത്രം ജോയിൻ ചെയ്ത് ആപ്പ് ഉപയോഗിക്കാവുന്ന രീതിയിലായിരുന്നു ക്ലബ്ഹൗസ് ആപ്പിനെ അവതരിപ്പിച്ചിരുന്നത്. എന്നാൽ ആൻഡ്രോയിഡ് വേർഷനിലേക്ക് എത്തുമ്പോൾ അതിൽ നിന്നും മാറ്റം വരുത്തി ആർക്ക് വേണമെങ്കിൽ യൂസർ നെയിം വഴി അക്കൗണ്ട് ആരംഭിക്കാം എന്ന തരത്തിലേക്ക് ആപ്പിൽ അപ്‌ഡേഷൻ വരുത്തിയിട്ടുണ്ട്. നിലവിൽ പ്രതിദിനം 10 മില്യൺ ആളുകൾ ആപ്പ് ഉപയോഗിക്കുന്നുണ്ടെന്നാണ് കമ്പനി പറയുന്നത്.

‘ക്ലബ്ഹൗസ്: ഡ്രോപ്പ് ഇൻ ഓഡിയോ ചാറ്റ്’ എന്നാണ് ആപ്പിന് പേര് നൽകിയിരിക്കുന്നത്. പേര് സൂചിപ്പിക്കുന്നത് പോലെ ശബ്ദത്തിലൂടെ ലൈവായി സംവദിക്കാവുന്ന സമൂഹ മാധ്യമ ആപ്പാണിത്. സിനിമ, രാഷ്ട്രീയം, സംഗിതം തുടങ്ങി നിങ്ങളുടെ ഇഷ്ട മേഖല എന്തു തന്നെയായാലും ഇതിലെ വോയിസ് ചാറ്റ് റൂമുകൾ വഴി നടക്കുന്ന ചർച്ചകളിൽ നിങ്ങൾക്ക് പങ്കെടുക്കാനും സംസാരിക്കാനും സാധിക്കും. ഒരേ സമയം 5000 പേർക്ക് വരെ ഒരു ചാറ്റ് റൂമിൽ പങ്കെടുക്കാം. ഒരേ സമയം ലൈവായി സംഭവിക്കുന്ന ഏത് റൂമുകളിലേക്കും മാറി കയറാനും സാധിക്കും. എന്തായാലും ക്ലബ്ഹൗസ്, കേരളത്തിലും തരംഗമാവുകയാണ്.

Read more: ക്ലബ്ഹൗസ് ഉപയോഗിക്കേണ്ടതെങ്ങനെ?

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Dulquer salmaan on clubhouse fake accouns

Next Story
60 കോടിയുടെ ബംഗ്ലാവ് സ്വന്തമാക്കി അജയ് ദേവ്ഗൺajay devgn, ajay devgan, ajay devgn new house, ajay devgan kajol, kajol new home, ajay devgn buys bunglow, ajay devgn new bunglow cost, ajay devgn new property, ajay devgn new property,ajay devgn properties in mumbai, ajay devgn net worth, ajay devgn films, ajay devgn new residence, ajay devgn residence address, maidaan
The moderation of comments is automated and not cleared manually by malayalam.indianexpress.com