ഒരിടവേളയ്ക്കു ശേഷം ദുൽഖർ സൽമാൻ വീണ്ടും തമിഴിലേക്ക്. ദുൽഖറിന്റെ പുതിയ തമിഴ് ചിത്രമായ ‘കണ്ണും കണ്ണും കൊളളയടിത്താൽ’ ചിത്രത്തിന്റെ ഷൂട്ടിങ് തുടങ്ങി. റിതു വർമയാണ് ചിത്രത്തിലെ നായിക. ദേസിങ്ക് പെരിയസാമിയാണ് ചിത്രത്തിന്റെ സംവിധായകൻ. കെ.എം.ഭാസ്കരനാണ് ഛായാഗ്രഹണം. എഫ്ടിഎസ് ഫിലിംസ് ആണ് ചിത്രം നിർമ്മിക്കുന്നത്.

മണിര്തനം ചിത്രം ഓകെ കൺമണിക്കുശേഷം ദുൽഖർ അഭിനയിക്കുന്ന തമിഴ് ചിത്രമാണ് കണ്ണും കണ്ണും കൊളളയടിത്താൽ. ദുൽഖറും നിത്യാ മേനോനും ജോഡികളായെത്തിയ ഓകെ കൺമണി ബോക്സോഫിസിൽ വൻ ഹിറ്റായിരുന്നു. പ്രകാശ് രാജ്, ലീല സാംസൺ എന്നിവരായിരുന്നു ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

ബോളിവുഡിലെ തന്റെ അരങ്ങേറ്റ ചിത്രമായ കർവാനിലാണ് ഇപ്പോൾ ദുൽഖർ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ആകർശ് ഖുറാനയാണ് ചിത്രത്തിന്റെ സംവിധായകൻ. ഇർഫാൻ ഖാനാണ് ചിത്രത്തിൽ മറ്റൊരു പ്രധാന വേഷത്തിലെത്തുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ