ഇന്ത്യയിലെ നൃത്തസംവിധായികമാരില് പ്രധാനിയായ ബ്രിന്ദ മാസ്റ്റര്‍ സംവിധാനം ചെയ്യുന്ന ആദ്യ ചിത്രത്തില്‍ ദുല്‍ഖര്‍ സല്മാന്, കാജല്‍ അഗര്‍വാള്‍ എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നതായി റിപ്പോര്‍ട്ട്. ചിത്രം ഒരു റൊമാന്റിക് എന്റര്‍റൈനര്‍ ആയിരിക്കും എന്നും സിനിമയോട് അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു.
Read Here: Dulquer Salmaan and Kajal Aggarwal to team up
സത്യൻ അന്തിക്കാടിന്റെ മകൻ അനൂപ് സത്യൻ സംവിധാനം ചെയ്യുന്ന ‘വരനെ ആവശ്യമുണ്ട്’ എന്ന ചിത്രമാണ് റീലിസിനൊരുങ്ങുന്ന ദുൽഖർ ചിത്രങ്ങളിൽ ഒന്ന്. ഒരിടവേളയ്ക്ക് ശേഷം ശോഭന മലയാളത്തിലെത്തുന്ന ചിത്രം കൂടിയാണ് ‘വരനെ ആവശ്യമുണ്ട്’. സുരേഷ് ഗോപി, കല്യാണി പ്രിയദർശൻ എന്നിവരും ചിത്രത്തിലുണ്ട്.
Read more: ഈ ഗാനത്തിൽ കൈകോർക്കുന്ന അഞ്ച് ‘കുഞ്ഞി’ സെലബ്രിറ്റികളെ മനസ്സിലായോ?
ഇപ്പോഴും പിടികിട്ടാപ്പുള്ളിയായി കേരള പോലീസിന്റെ പട്ടികയിലുള്ള പ്രതി സുകുമാരക്കുറുപ്പിൻ്റെ ജീവിതം പശ്ചാത്തലമാക്കി ഒരുങ്ങുന്ന ‘കുറുപ്പ്’ ആണ് ചിത്രീകരണം പുരോഗമിച്ചുകൊണ്ടിരിക്കുന്ന മറ്റൊരു ദുൽഖർ ചിത്രം. ‘സെക്കൻഡ് ഷോ’യും ‘കൂതറ’യും ഒരുക്കിയ ശ്രീനാഥ് രാജേന്ദ്രന് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.
ചിത്രത്തിലെ താരത്തിൻ്റെ വിവിധ ഗെറ്റപ്പിലുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയ മുൻപ് ഏറ്റെടുത്തിരുന്നു. ടൊവിനോയും ഇന്ദ്രജിത്തും ഷെയ്ൻ ടോം ചാക്കോയുമാണ് ചിത്രത്തിൽ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിൻ്റെ ആദ്യ ഷെഡ്യൂൾ ചിത്രീകരിച്ചത് കേരളത്തിലായിരുന്നു. തുടര്‍ന്നുള്ള ഷെഡ്യൂൾ ഹൈദരാബാദിലും ഗുജറാത്തിലും അഹമ്മദാബാദിലുമായി പൂര്‍ത്തിയാക്കി. തുടര്‍ന്നാണ് ദുബായ്യിൽ ചിത്രത്തിൻ്റെ അടുത്ത ഷെഡ്യൂൾ പുരോഗമിക്കുന്നത്.
“അരങ്ങിലെ കാഴ്ചകളേക്കാൾ വിസ്മയിപ്പിക്കുന്നതാണ് അണിയറയിലെ സത്യങ്ങൾ…”എന്ന ടാഗ് ലൈനോടെ ആയിരുന്നു സംവിധായകൻ ശ്രീനാഥ് രാജേന്ദ്രൻ ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റര്‍ പുറത്ത് വിട്ടിരുന്നത്. ചിത്രത്തിൽ ശോഭിത ധൂലിപാല, സണ്ണി വെയ്ൻ എന്നിവരും ഉണ്ടാകുമെന്നാണ് ഇപ്പോൾ ലഭിക്കുന്ന റിപ്പോര്‍ട്ട്. അരവിന്ദ് കെഎസ്സും ഡാനിയൽ സായൂജ് നായരും ചേര്‍ന്നാണ് ‘കുറുപ്പിൻ്റെ’ തിരക്കഥ ഒരുക്കിയിരിക്കുന്നത്. എം സ്റ്റാര്‍ ഫിലിംസുമായി ദുൽഖറിൻ്റെ നിര്‍മ്മാണക്കമ്പനിയായ വെയ്ഫെറര്‍ ഫിലിംസ് സഹകരിച്ചാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്.
Read more: ദുബായിലെ മണലാരണ്യത്തിലൂടെ കാര്‍ പറത്തി ദുല്‍ഖര്‍: ‘കുറുപ്പ്’ ഷൂട്ടിങ്ങ് വീഡിയോ