കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്ത് സമ്പൂർണ ലോക്ക്ഡൗൺ പ്രഖ്യാപിച്ചതിനെ തുടർന്ന് കടുത്ത വ്യായാമത്തിലും ആരോഗ്യ സംരക്ഷണത്തിലുമൊക്കെ ആയിരുന്നു സിനിമ താരങ്ങൾ. പലരുടേയും ലുക്ക് തന്നെ മാറിപ്പോയി. അത്തരത്തിൽ ലുക്ക് മാറിയ ഒരാളാണ് ദുൽഖർ സൽമാൻ. തന്റെ ചുരുളൻ മുടി സ്റ്റൈൽ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുകയാണ് ദുൽഖർ. ചിത്രങ്ങൾക്ക് കമന്റുകളുമായി നസ്രിയ ഉൾപ്പെടെ നിരവധി സെലിബ്രിറ്റികൾ എത്തി.

Read More: ഇതെന്ത് ചിരിയാണ്; ഫഹദിന്റെ മുഖത്ത് നോക്കിയ നസ്രിയയുടെ ഭാവം

മുമ്മുവിന്റെ മുടിയുടെ അത്ര ഭംഗിയില്ല ദുൽഖറിന്റെ ചുരുളൻ മുടി എന്നാണ് നസ്രിയ. അത് ശരിയാണെന്ന് ദുൽഖറും സമ്മതിക്കുന്നുണ്ട്. ദുൽഖറിന്റെ മകൾ മറിയം ആണ് മുമ്മു.

നടൻ ടൊവിനോ തോമസ്, ഗായകൻ വിജയ് യേശുദാസ് തുടങ്ങിയവരൊക്കെ ദുൽഖർ പങ്കുവച്ച ചിത്രങ്ങൾക്ക് താഴെ കമന്റുമകളുമായി എത്തി.

അനൂപ് സത്യന്‍ സംവിധാനം ചെയ്ത ‘വരനെ ആവശ്യമുണ്ട്’ എന്ന ചിത്രത്തിന് ശേഷം ദുൽഖറിന്റെ നിര്‍മ്മാണക്കമ്പനിയായ വേഫയറര്‍ ഫിലിംസ് നിർമിച്ച രണ്ടാമത്തെ ചിത്രം മണിയറയിലെ അശോകൻ കഴിഞ്ഞദിവസമാണ് നെറ്റ്ഫ്ലിക്സിൽ റിലീസ്ചെയ്തത്.

ജേക്കബ് ഗ്രിഗറിയും അനുപമ പരമേശ്വരനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്. നെറ്റ്ഫ്ളിക്സിന്റെ ഇന്ത്യ ട്രെന്റിങ് ലിസ്റ്റില്‍ ചിത്രം ഇന്നലെയും ഇന്നും രണ്ടാംസ്ഥാനത്താണെങ്കില്‍ ആദ്യദിവസം ഒന്നാം സ്ഥാനത്ത് ആയിരുന്നു. അതിലുള്ള സന്തോഷം നിര്‍മ്മാതാവായ ദുല്‍ഖര്‍ സല്‍മാന്‍ സോഷ്യൽ മീഡിയയിലൂടെ പ്രകടിപ്പിച്ചിരുന്നു. ഇന്ത്യയ്ക്കൊപ്പം യുഎഇയിലും ചിത്രം സിനിമകളുടെ ട്രെന്റിങ് ലിസ്റ്റില്‍ ഒന്നാമതെത്തിയ കാര്യവും ദുല്‍ഖര്‍ അറിയിച്ചു. സ്ക്രീന്‍ ഷോട്ടുകള്‍ പങ്കുവച്ചുകൊണ്ടാണ് ദുല്‍ഖര്‍ ഇക്കാര്യം അറിയിച്ചത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook