scorecardresearch

ഐടി മേഖലയിൽ തുടക്കം, ഇന്ന് മലയാളത്തിലെ അതിസമ്പന്നന്മാരിലൊരാൾ:  ദുൽഖറിൻ്റെ ആസ്തി എത്രയെന്നറിയാമോ?

Dulquer Salmaan Net Worth: മലയാള സിനിമയിലെ ഏറ്റവും സമ്പന്നരായ താരങ്ങളിൽ ഒരാളായാണ് ദുൽഖർ അടയാളപ്പെടുത്തപ്പെടുന്നത്. ഒരു സിനിമയ്ക്ക് ഏകദേശം 8 കോടി രൂപ വരെ ദുൽഖർ പ്രതിഫലം വാങ്ങുന്നു

Dulquer Salmaan Net Worth: മലയാള സിനിമയിലെ ഏറ്റവും സമ്പന്നരായ താരങ്ങളിൽ ഒരാളായാണ് ദുൽഖർ അടയാളപ്പെടുത്തപ്പെടുന്നത്. ഒരു സിനിമയ്ക്ക് ഏകദേശം 8 കോടി രൂപ വരെ ദുൽഖർ പ്രതിഫലം വാങ്ങുന്നു

author-image
Entertainment Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Dulquer Salmaan net worth

മലയാള സിനിമയിലെ യുവതാരങ്ങളിൽ ഏറ്റവും ജനപ്രിയനും സമ്പന്നനുമാണ് ദുൽഖർ സൽമാൻ. നടൻ എന്നതിലുപരി ഒരു സംരംഭകൻ, നിർമ്മാതാവ്, മികച്ച ബിസിനസുകാരൻ എന്നീ നിലകളിലും ദുൽഖർ തൻ്റേതായ വ്യക്തിമുദ്ര പതിപ്പിച്ചു. മെഗാസ്റ്റാർ മമ്മൂട്ടിയുടെ മകൻ എന്ന മേൽവിലാസത്തിനപ്പുറത്ത് തന്റേതായ പാൻ ഇന്ത്യൻ തലത്തിൽ വരെ ശ്രദ്ധേയമായ കരിയറും ബിസിനസ് സാമ്രാജ്യവും ആരാധകവൃന്ദത്തെയും ദുൽഖർ സൃഷ്ടിച്ചിട്ടുണ്ട്.  

Advertisment

ദുൽഖറിൻ്റെ ആസ്തി, വീടുകൾ, ലക്ഷ്വറി വാഹനങ്ങൾ, ആഡംബര ജീവിതം എന്നിവയിലൂടെ ഒന്നു കണ്ണോടിക്കാം. 

Also Read: ആങ്കറിം​ഗ് മാത്രമല്ല വരുമാന മാർഗ്ഗം; പുത്തൻ മെഴ്സിഡസ് ബെൻസ് സ്വന്തമാക്കി മീര അനിൽ

വിവിധ റിപ്പോർട്ടുകൾ പ്രകാരം, 2024-ലെ കണക്കനുസരിച്ച് ദുൽഖർ സൽമാൻ്റെ ആകെ ആസ്തി ഏകദേശം 7 മില്യൺ (ഏകദേശം 57 കോടി രൂപ) ആണ്. മലയാള സിനിമയിലെ ഏറ്റവും സമ്പന്നരായ താരങ്ങളിൽ ഒരാളായി ടൈംസ് ഓഫ് ഇന്ത്യ പോലുള്ള മാധ്യമങ്ങൾ ദുൽഖറിനെ അടയാളപ്പെടുത്തുന്നു. ഒരു സിനിമയ്ക്ക് ഏകദേശം 8 കോടി രൂപ വരെ ദുൽഖർ പ്രതിഫലം വാങ്ങുന്നു എന്നാണ് റിപ്പോർട്ട്. 

Advertisment

Also Read: ഇത്രമേൽ അവഗണിക്കപ്പെട്ട മറ്റൊരു ഇന്ത്യൻ നടൻ ഉണ്ടാകില്ല; മമ്മൂട്ടിയെ കുറിച്ച് ഡോ. ഗീവർഗീസ് മാർ കൂറിലോസ്

ദുൽഖർ സൽമാൻ്റെ വരുമാനം വെറും അഭിനയത്തിൽ മാത്രം ഒതുങ്ങുന്നില്ല. സിനിമയിലേക്ക് വരുന്നതിന് മുൻപ് ഐടി മേഖലയിലാണ് ദുൽഖർ തന്റെ കരിയർ ആരംഭിച്ചത്. ദുബായിൽ  ബിസിനസ് മാനേജരായി ജോലി ചെയ്തിരുന്നു ദുൽഖർ.

നടനെന്ന രീതിയിൽ ശ്രദ്ധ നേടിയതിനു പിന്നാലെ 'വേഫെറർ ഫിലിംസ്' എന്ന പേരിൽ ഒരു ചലച്ചിത്ര നിർമ്മാണ കമ്പനിയും ദുൽഖർ ആരംഭിച്ചു. വരനെ ആവശ്യമുണ്ട്, മണിയറയിലെ അശോകൻ, കുറുപ്പ്, സല്യൂട്ട്, കിംഗ് ഓഫ് കൊത്ത, ലോക ചാപ്റ്റർ 1 ചന്ദ്ര, കാന്ത എന്നിവയെല്ലാം വേഫെറർ ഫിലിംസ് നിർമ്മിച്ച ചിത്രങ്ങളാണ്. ഇതിൽ ലോക 303 കോടി നേടി ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ മലയാള ചിത്രമായി മാറി. അടുത്തിടെ തിയേറ്ററുകളിലെത്തിയ ദുൽഖർ ചിത്രം കാന്ത ഇതിനകം 18 കോടിയാണ് തിയേറ്ററുകളിൽ നിന്നും കളക്റ്റ് ചെയ്തത്. 

Also Read: അന്ന് മമ്മൂട്ടി, ഇന്ന് മഞ്ജുവാര്യർ; അന്നുമിന്നും സാരഥി അസീസ്

നിരവധി പ്രമുഖ ബ്രാൻഡുകളുടെ പരസ്യങ്ങളിലൂടെയും ദുൽഖർ വലിയ തുക സമ്പാദിക്കുന്നുണ്ട്.  ഫോൺ പേ, ജെ എസ് ഡബ്ല്യു പെയിന്റ്സ്, ഓക്സിജൻ ഡിജിറ്റൽ ഷോപ്പ്, കുക്കു എഫ് എം, ക്രോക്സ്, റോസ് ബ്രാന്‍ഡ് ബിരിയാണി റൈസ്, ഡ്രീം 11, ഐക്യൂ ഒഒ, മലബാർ ഡെവലപ്പേഴ്സ്,  തുടങ്ങി നിരവധി ബ്രാൻഡുകളുമായി ദുൽഖർ സഹകരിച്ചിട്ടുണ്ട്. 

Also Read: 'നിൻ്റെ പ്രായത്തിൽ എനിക്ക് രണ്ട് ദേശീയ പുരസ്കാരങ്ങൾ ഉണ്ടായിരുന്നു'; ദുൽഖറിനോട് മമ്മൂട്ടി

Mammootty Dulquer Salmaan

ആഡംബര വാഹനങ്ങളോടുള്ള താൽപര്യത്തിന് പുറമെ, റിയൽ എസ്റ്റേറ്റ് നിക്ഷേപങ്ങളിലും ദുൽഖർ ശ്രദ്ധേയനാണ്. കൊച്ചിയിലെ കടവന്ത്രയിൽ സ്ഥിതി ചെയ്യുന്ന ദുൽഖറിന്റെ ആഡംബര വീടിന് ഏകദേശം 12 മില്യൺ (100 കോടി രൂപ) മൂല്യം കണക്കാക്കുന്നു. ഇതുകൂടാതെ,  ദുബായിൽ ഏകദേശം 1.6 മില്യൺ (14 കോടി രൂപ) വിലമതിക്കുന്ന ഒരു ആഡംബര പെൻ്റ്ഹൗസും ദുൽഖറിനുണ്ട്. 

ഒരു മോട്ടോർഹെഡ് എന്ന നിലയിൽ ദുൽഖർ സൽമാൻ്റെ ഗാരേജ് ഇന്ത്യയിലെ തന്നെ ശ്രദ്ധേയമായ ഒന്നാണ്. മമ്മൂട്ടിയുടെയും ദുൽഖറിൻ്റെയും വാഹനങ്ങൾക്ക് '369' എന്ന നമ്പർ പ്ലേറ്റ് ആണ് പൊതുവായി കാണാറ്. അദ്ദേഹത്തിൻ്റെ ശേഖരത്തിലെ ചില പ്രധാന വാഹനങ്ങൾ ഏതൊക്കെയെന്നു നോക്കാം. 

Also Read: പുത്തൻ ഡിഫന്‍ഡര്‍ ഒക്ട സ്വന്തമാക്കി ദുൽഖർ സൽമാൻ; വിലയെത്രെയെന്നറിയാമോ?

Dulquer Salmaan

ഏകദേശം 5.8 കോടി രൂപ വിലമതിക്കുന്ന ഫെരാരിയുടെ ഹൈബ്രിഡ് സൂപ്പർകാറായ ഫെരാരി 296 GTB, ഏകദേശം 3 കോടി വിലയുള്ള  പോർഷെ 911 GT3 (991.2), മെഴ്‌സിഡസ് ബെൻസ് എസ്എൽഎസ് എഎംജി, ബിഎംഡബ്ല്യു എം3, മെഴ്‌സിഡസ് എഎംജി ജി63, റേഞ്ച് റോവർ ഡിഫെൻഡർ, പോർഷെ പനമേര, മെഴ്‌സിഡസ്-മെയ്ബാക്ക് ജിഎൽഎസ് 600, ഓഡി ക്യു7 എന്നിവയുടെ ദുൽഖറിന്റെ  ശേഖരത്തിലുണ്ട്.

ട്രയംഫ് ബോണവില്ലെ, ബിഎംഡബ്ല്യു ആർ1200ജിഎസ് എന്നിവ ഉൾപ്പെടെ നിരവധി ആഡംബര ബൈക്കുകളും ദുൽഖറിന്റെ ഗ്യാരേജിലുണ്ട്. അതിനൊപ്പം വിന്റേജ് കാറുകളുടെ വലിയൊരു ശേഖരവും ദുൽഖറിനുണ്ട്. പഴയ കാറുകൾ കണ്ടെത്തി റീസ്റ്റോർ ചെയ്ത് സൂക്ഷിക്കാനും ദുൽഖറിന് ഏറെ ഇഷ്ടമാണ്. 

അഭിനയത്തിലെ ബഹുമുഖ പ്രതിഭയോടൊപ്പം സാമ്പത്തിക കാര്യങ്ങളിലെ കൃത്യമായ കാഴ്ചപ്പാടും ചേരുമ്പോൾ, മലയാള സിനിമയിലെ ഏറ്റവും സ്വാധീനമുള്ളതും സമ്പന്നനുമായ വ്യക്തിത്വമായി ദുൽഖർ സൽമാൻ ഉയർന്നു നിൽക്കുന്നു. 

Also Read: ഈശോയോട് എന്റെ വിശേഷങ്ങൾ പറയാനുള്ള ദൂതനായി എന്നും നീ ഉണ്ടാകണം: സുഹൃത്തിനോട് അനുശ്രീ

Dulquer Salman

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: