പെരുന്നാൾ ദിനത്തിൽ ആരാധകർക്ക് ആശംസകളുമായി മലയാളത്തിന്റെ പ്രിയതാരം ദുൽഖർ. ഭാര്യ അമാൽ സൂഫിയയ്ക്കും മകൾ മറിയത്തിനുമൊപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ചുകൊണ്ടാണ് ദുൽഖറിന്റെ പെരുന്നാൾ ആശംസ.
“എല്ലാവർക്കും ഈദ് ആശംസകൾ,” ഹാപ്പി ബിരിയാണി ഡേ, ബിരിയാണി മട്ടൻതന്നെ തുടങ്ങിയ ഹാഷ് ടാഗുകളോടെയാണ് ദുൽഖർ ചിത്രങ്ങൾ പങ്കുവച്ചത്.
നടന്മാരും ദുൽഖറിന്റെ അടുത്ത സുഹൃത്തുക്കളുമായ സണ്ണി വെയ്ൻ, ജേക്കബ് ഗ്രിഗറി, ഡിജെ ശേഖർ മേനോൻ എന്നിവരും ഈദ് ആഘോഷത്തിൽ പങ്കെടുക്കാൻ എത്തിയിരുന്നു.
ദുൽഖറിനെ കൂടാതെ നസ്രിയ, ഫറ ഷിബില, കരീന കപൂർ, റോഷൻ ബഷീർ തുടങ്ങിയവരും സോഷ്യൽ മീഡിയയിലൂടെ ആരാധകർക്കായി ഈദ് ആശംസകൾ നേർന്നിട്ടുണ്ട്. ‘ജാൻ എ മൻ’ ടീമിനും കുടുംബത്തിനൊപ്പമായിരുന്നു ആസിഫിന്റെ ഈദ് ആഘോഷം.
സുഹൃത്തിനും കുടുംബത്തിനുമൊപ്പമുള്ള ഈദ് ആഘോഷചിത്രങ്ങൾ നടി സ്നേഹയും പങ്കുവച്ചിട്ടുണ്ട്.