മലയാള സിനിമാ പ്രേമികള്‍ ഏറെ കാത്തിരുന്ന ഒരു വാര്‍ത്ത എത്തിയിരിക്കുകയാണ്. ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി സൗബിന്‍ ഷാഹിര്‍ സംവിധാനം ചെയ്ത പറവ എന്ന ചിത്രത്തിന്റെ ഡിവിഡിയും വിസിഡിയും എത്തുന്നു. മെയ് 30 മുതല്‍ ഇത് വിപണിയില്‍ എത്തും.

തിയേറ്ററില്‍ വന്‍ ഹിറ്റായി മാറിയ ചിത്രമായിരുന്നു പറവ. കണ്ടിറങ്ങിയവര്‍ വീണ്ടും കാണാന്‍, കാണാന്‍ ആഗ്രഹിച്ച് സാധിക്കാതിരുന്നവര്‍ ഒരിക്കലെങ്കിലും കാണാന്‍ കാത്തിരുന്ന ചിത്രം. സിനിമയുടെ റിലീസിന് എത്രമാത്രം കാത്തിരുന്നോ അത്രതന്നെ ആവേശത്തോടെയാണ് ഡിവിഡിക്കായും കാത്തിരുന്നത്.

2017 സെപ്റ്റംബര്‍ 21നാണ് ചിത്രം പുറത്തിറങ്ങിയത്. സാധാരണയായി റിലീസിനു ശേഷം മൂന്നുമാസത്തിനുള്ളില്‍ ഡിവിഡിയും എത്തേണ്ടതാണ്. പക്ഷെ പറവയുടെ കാര്യത്തില്‍ ഈ പതിവ് തെറ്റിച്ചു. മെയ് 30 ന് പറവയുടെ ബ്ലൂറേ, ഡിവിഡി, വിസിഡി തുടങ്ങിയവ വിപണിയില്‍ ലഭ്യമാക്കുമെന്നാണ് ദുല്‍ഖര്‍ അറിയിച്ചിരിക്കുന്നത്. ഈബേയ്, ആമസോണ്, ഫ്ലിപ്കാര്‍ട്ട് എന്നിവിടങ്ങളിൽ നിന്നും വാങ്ങിക്കാവുന്നതാണ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ