വാപ്പയെ പോലെ ഇടക്ക് സ്റ്റൈലിഷ് ചിത്രങ്ങളുമായി എത്തി ആരാധകരെ ആവേശത്തിലാകുന്ന താരമാണ് ദുൽഖർ സൽമാൻ. പലപ്പോഴും ദുൽഖറിന്റെയും കുടുംബത്തിന്റെയും ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാവാറുമുണ്ട്. ഇപ്പോഴിതാ, തന്റെ ഏറ്റവും പുതിയ സ്റ്റൈലിഷ് ചിത്രങ്ങൾ ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ് ദുൽഖർ.
‘എങ്ങനെ ഒരു കൂൾ ഡാഡ് ആവാം’ എന്ന അടിക്കുറിപ്പോടെയാണ് ദുൽഖർ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം ‘കുറുപ്പി’ന്റെ നെറ്റ്ഫ്ലിക്സ് പ്രൊമോഷൻ വീഡിയോയിൽ ധരിച്ച വേഷത്തിലാണ് പുതിയ ചിത്രങ്ങൾ.
Also Read: ഇത് ബ്രൂസിലി രമണൻ; ശ്രദ്ധനേടി ഹരിശ്രീ അശോകന്റെ വർക്കൗട്ട് ചിത്രം
നവംബർ 12ന് തിയേറ്ററിൽ റിലീസ് ചെയ്‌ത ‘കുറുപ്പ്’ കഴിഞ്ഞ ദിവസമാണ് നെറ്റ്ഫ്ലിക്സിൽ എത്തിയത്. തിയേറ്ററുകളിൽ റെക്കോർഡ് കളക്ഷൻ നേടിയാണ് ചിത്രം ഒടിടിയിലെത്തിയത്. പിടികിട്ടാപ്പുള്ളിയായ സുകുമാരകുറുപ്പിന്റെ ജീവിതമാണ് ചിത്രം പറയുന്നത്.
ശോഭിത ധുലിപാലയാണ് ചിത്രത്തിൽ നായിക. ഇന്ദ്രജിത് സുകുമാരൻ, സണ്ണി വെയ്ൻ, ഷൈൻ ടോം ചാക്കോ, വിജയരാഘവൻ, പി. ബാലചന്ദ്രൻ, സുരഭി ലക്ഷ്മി, ശിവജിത് പത്മനാഭൻ തുടങ്ങി വലിയ താരനിര തന്നെ ചിത്രത്തിനുണ്ട്.