ശ്രീനാഥ് രാജേന്ദ്രന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ദുല്‍ഖര്‍ സല്മാന് ചിത്രം ‘കുറുപ്പ്’ ചിത്രീകരണം പൂര്‍ത്തിയായി. നടന് സണ്ണി വെയ്ന്‍ ആണ് തന്റെ ഇന്‍സ്റ്റാഗ്രാമിലൂടെ ‘കുറുപ്പ്’ പാക്കപ്പ് ആയ വിവരം പങ്കുവച്ചത്.
കേരളം കണ്ട ഏറ്റവും വലിയ പിടിക്കിട്ടാപുള്ളിയായ സുകുമാര കുറുപ്പിന്റെ ജീവിതം ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. ടൈറ്റില്‍ കഥാപാത്രമായ സുകുമാര കുറുപ്പായാണ് ദുല്‍ഖര്‍ എത്തുന്നത്.
View this post on Instagram
ശോഭിത ധുലിപാലയാണ് നായിക. ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്ത ‘മൂത്തോന്’ എന്ന ചിത്രത്തില്‍ നിവിന്‍ പോളിക്കൊപ്പം പ്രധാന വേഷത്തില്‍ എത്തിയിരുന്നു ശോഭിത.
ഫെമിന മിസ് ഇന്ത്യയില്‍ പങ്കെടുത്ത ശോഭിത 2013ല്‍ മിസ്ഡ് എര്‍ത്ത് മത്സരത്തില്‍ ഇന്ത്യയെ പ്രതിനിധീകരിച്ചിട്ടുണ്ട്. അനുരാഗ് കശ്യപ് സംവിധാനം ചെയ്ത ‘രാമന് രാഘവ് 2.0 എന്ന ചിത്രത്തിലൂടെ സിനിമയില്‍ എത്തി. ഗൂഡാചാരി (തെലുങ്ക്), മേഡ് ഇന്‍ ഹെവന്‍ (ആമസോണ്‍ വീഡിയോ സീരീസ്) എന്നിവയില്‍ അഭിനയിച്ചിട്ടുണ്ട്.
ടൊവിനോയും ഇന്ദ്രജിത്തും ഷെയ്ൻ ടോം ചാക്കോയുമാണ് ചിത്രത്തിൽ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ ആദ്യ ഷെഡ്യൂൾ ചിത്രീകരിച്ചത് കേരളത്തിലായിരുന്നു. തുടര്‍ന്നുള്ള ഷെഡ്യൂൾ ഹൈദരാബാദിലും ഗുജറാത്തിലും അഹമ്മദാബാദിലുമായി പൂര്‍ത്തിയാക്കി. ദുബായിലാണ് അവസാന ഷെഡ്യൂള്‍ നടന്നത്.
ഇപ്പോഴും പിടികിട്ടാപ്പുള്ളിയായി കേരള പൊലീസിന്റെ പട്ടികയിലുള്ള പ്രതിയാണ് സുകുമാര കുറുപ്പ്. സുകുമാരക്കുറുപ്പിന്റെ ജീവിതം പശ്ചാത്തലമാക്കിയാണ് ‘സെക്കൻഡ് ഷോ’യും ‘കൂതറ’യും ഒരുക്കിയ ശ്രീനാഥ് രാജേന്ദ്രന് ‘കുറുപ്പ്’ സംവിധാനം ചെയ്യുന്നത്.
Read Here: ‘ഇന്റിമേറ്റ്’ രംഗങ്ങള്‍ ചെയ്യുമ്പോള്‍ കൈവിറയ്ക്കും: ദുല്‍ഖര്‍ സല്മാന്
എൺപതുകളിലെ ലുക്കിൽ ഫ്രഞ്ച് താടിയും വെച്ചുള്ള ദുൽഖറിന്റെ ചിത്രങ്ങളടക്കം മുൻപ് പുറത്ത് വന്നിരുന്നു. ചിത്രങ്ങൾ കണ്ട ആരാധകര്‍ പറഞ്ഞിരുന്നത് കേരളക്കരയിലെ എക്കാലത്തെയും പിടികിട്ടാപ്പുള്ളിയായ സാക്ഷാൽ സുകുമാരക്കുറുപ്പിന്റെ ഛായ തോന്നുന്നുവെന്ന് തന്നെയാണ്.
അരവിന്ദ് കെ.എസും ഡാനിയൽ സായൂജ് നായരും ചേര്‍ന്നാണ് ‘കുറുപ്പിന്റെ’ തിരക്കഥ ഒരുക്കിയിരിക്കുന്നത്. എം സ്റ്റാര്‍ ഫിലിംസുമായി ദുൽഖറിന്റെ നിർമാണക്കമ്പനിയായ വെയ്ഫെറര്‍ ഫിലിംസ് സഹകരിച്ചാണ് ഈ ചിത്രം നിർമിക്കുന്നത്.