Latest News

ആരുമറിഞ്ഞില്ല; പറഞ്ഞതിലും നേരത്തെ ‘കുറുപ്പ്’ നെറ്റ്ഫ്ലിക്സിൽ

ഡിസംബർ 17ന് ചിത്രം നെറ്റ്ഫ്ളിക്സിൽ റിലീസ് ചെയ്യുമെന്നായിരുന്നു മുൻപ് പ്രഖ്യാപിച്ചിരുന്നത്

Dulquer Salmaan, Kurup, Kurup Netflix, Dulquer Salmaan latest, Kurup full movie online, കുറുപ്പ് നെറ്റ്ഫ്ലിക്സ്, ദുൽഖർ സൽമാൻ

Kurup now streaming on Netflix: ദുൽഖർ സൽമാൻ ചിത്രം ‘കുറുപ്പ്’ നെറ്റ്ഫ്ളിക്സിൽ. ഡിസംബർ 17ന് ചിത്രം നെറ്റ്ഫ്ളിക്സിൽ റിലീസ് ചെയ്യുമെന്നായിരുന്നു മുൻപ് പ്രഖ്യാപിച്ചിരുന്നത്. എന്നാൽ 14-ാം തിയ്യതി​ അർദ്ധരാത്രിയോടെ തന്നെ ചിത്രം നെറ്റ്ഫ്ളിക്സിൽ റിലീസ് ചെയ്തിരിക്കുകയാണ്. നവംബർ 12ന് റിലീസിനെത്തിയ ചിത്രം ഇപ്പോഴും തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്. അതിനിടയിലാണ് നെറ്റ്ഫ്ളിക്സിലും കുറുപ്പ് എത്തിയിരിക്കുന്നത്.

Read more: കുറുപ്പിന് രണ്ടാം ഭാഗമോ? വാപ്പയുടെ അലക്സാണ്ടറിനെ പൊട്ടിക്കുമോ?; ദുൽഖറിനോട് ആരാധകർ

ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫറെർ ഫിലിംസും എം സ്റ്റാർ എന്റർടെയ്ൻമെൻറ്സും ചേർന്നാണ് ‘കുറുപ്പ്’ നിർമ്മിച്ചിരിക്കുന്നത്. ഏതാണ്ട് 35 കോടിയോളം മുടക്കിയാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ദുൽഖർ സൽമാന്റെ ആദ്യചിത്രമായ സെക്കൻഡ് ഷോ ഒരുക്കിയ ശ്രീനാഥ് രാജേന്ദ്രൻ തന്നെയാണ് കുറുപ്പും സംവിധാനം ചെയ്തിരിക്കുന്നത്. മൂത്തോൻ എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക് അരങ്ങേറ്റം കുറിച്ച ശോഭിത ധുലിപാലയാണ് ചിത്രത്തിൽ നായിക. ഇന്ദ്രജിത് സുകുമാരൻ, സണ്ണി വെയ്ൻ, ഷൈൻ ടോം ചാക്കോ, വിജയരാഘവൻ, പി. ബാലചന്ദ്രൻ, സുരഭി ലക്ഷ്മി, ശിവജിത് പത്മനാഭൻ തുടങ്ങി വലിയ താരനിര തന്നെ ചിത്രത്തിനുണ്ട്.

ജിതിൻ കെ. ജോസ് കഥ ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് ഡാനിയേൽ സായൂജ് നായരും കെ.എസ്. അരവിന്ദും ചേർന്നാണ്. നിമിഷ് രവി ഛായാഗ്രഹണവും സുഷിൻ ശ്യാം സംഗീത സംവിധാനവും നിർവഹിക്കുന്നു. ക്രിയേറ്റീവ് ഡയറക്ടറായി വിനി വിശ്വലാലും കുറുപ്പിന് പിന്നിലുണ്ട്. കമ്മാരസംഭവത്തിലൂടെ മികച്ച പ്രൊഡക്‌ഷൻ ഡിസൈനുള്ള ദേശീയ അവാർഡ് കരസ്ഥമാക്കിയ ബംഗ്ലാനാണ് ചിത്രത്തിന്റെ പ്രൊഡക്‌ഷൻ ഡിസൈനർ. മറ്റൊരു ദേശീയ അവാർഡ് ജേതാവായ വിവേക് ഹർഷനാണ് എഡിറ്റിങ് നിർവഹിച്ചത്.

Read more: കേക്കിലും കുറുപ്പ്; ദുൽഖറിനെ തേടിയെത്തിയ സർപ്രൈസ്

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Dulquer salmaan kurup now streaming on netflix

The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express