Dulquer Salmaan Kurup Movie Release & Review Highlights: കോവിഡ് മഹാമാരി വിതച്ച വലിയ പ്രതിസന്ധിയില്‍ നിന്നും സിനിമാ വ്യവസായം കര കയറാന്‍ തുടങ്ങുകയാണ്. തിയേറ്ററുകള്‍ തുറന്നതോടെ പതിയെ സജീവമായി വരുന്ന പ്രേക്ഷക സമൂഹം ദുല്‍ഖര്‍ സല്‍മാന്‍ നായകനായി എത്തുന്ന ‘കുറുപ്പ്’ കൂടി എത്തുമ്പോള്‍ ഒന്ന് കൂടി ഉഷാറാകുന്നു. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ എന്നിങ്ങനെ അഞ്ചു ഭാഷകളിലായുള്ള ചിത്രം കേരളം കൂടാതെ രാജ്യത്തെ മറ്റു മേഖലകളിലും റിലീസ് ചെയ്യും. ഇന്ത്യയ്ക്ക് പുറത്തും റിലീസ് ഉണ്ട്.
കേരളം കണ്ട ഏറ്റവും വലിയ പിടികിട്ടാപുള്ളിയായ സുകുമാര കുറുപ്പായി മലയാളത്തിന്റെ പ്രിയതാരം ദുൽഖർ സൽമാൻ എത്തുന്ന ചിത്രത്തിന്റെ നിര്‍മ്മാണവും ദുല്‍ഖര്‍ തന്നെയാണ്. ദുൽഖർ സൽമാന്റെ അരങ്ങേറ്റചിത്രമായ ‘സെക്കൻഡ് ഷോ’യുടെ സംവിധായകൻ ശ്രീനാഥ് രാജേന്ദ്രനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ‘മൂത്തോൻ’ എന്ന ചിത്രത്തിലെ നായികയായ ശോഭിത ധുലി പാലയാണ് ‘കുറുപ്പി’ൽ ദുൽഖറിന്റെ നായികയായി വേഷമിടുന്നത്. ഇന്ദ്രജിത്ത് സുകുമാരൻ, സണ്ണി വെയ്ൻ, ഷൈൻ ടോം ചാക്കോ , സുരഭി ലക്ഷ്മി, വിജയരാഘവൻ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ.
ജിതിൻ കെ ജോസിന്റെ കഥയ്ക്ക് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് ഡാനിയേൽ സായൂജ് നായരും കെ എസ് അരവിന്ദും ചേർന്നാണ്. നിമിഷ് രവി ഛായാഗ്രഹണവും സുഷിൻ ശ്യാം സംഗീത സംവിധാനവും നിർവഹിക്കുന്നു. ക്രീയേറ്റീവ് ഡയറക്ടറായി വിനി വിശ്വ ലാലും ‘കുറുപ്പി’ന് പിന്നിലുണ്ട്. ‘കമ്മാരസംഭവ’ത്തിലൂടെ മികച്ച പ്രൊഡക്ഷൻ ഡിസൈനുള്ള ദേശീയ അവാർഡ് കരസ്ഥമാക്കിയ ബംഗ്ലാനാണ് ചിത്രത്തിന്റെ പ്രൊഡക്ഷൻ ഡിസൈനർ. മറ്റൊരു ദേശീയ അവാർഡ് ജേതാവായ വിവേക് ഹർഷനാണ് എഡിറ്റിംഗ് നിർവ്വഹിക്കുന്നത്.
Dulquer Salmaan Kurup Movie Release & Review Live Updates:
'തന്റെ പേരിലുള്ള ഇൻഷുറൻസ് പണം തട്ടാൻവേണ്ടി മാത്രമാണോ അത്തരമൊരു ക്രൈം കുറുപ്പ് ആസൂത്രണം ചെയ്തത്? സുകുമാരക്കുറുപ്പ് കേസിനെ കുറിച്ച് കൂടുതൽ മനസ്സിലാക്കുമ്പോൾ ആർക്കും തോന്നിയേക്കാവുന്ന സംശയമാണത്. ആ വലിയ സംശയത്തിനു കൂടി ഉത്തരം കണ്ടെത്താൻ ശ്രമിക്കുന്നുണ്ട് ചിത്രം,' ധന്യ വിളയില്‍ എഴുതിയ നിരൂപണം വായിക്കാം.






സുകുമാരക്കുറുപ്പിന്റെ ജീവിതകഥ [പറയാന്‍ താന്‍ തെരഞ്ഞെടുത്തത് 'നോണ്‍-ലീനിയര്‍' ആയുള്ള ഒരു നരേഷന്‍ ആണ് എന്ന് സംവിധായകന്‍ ശ്രീനാഥ് രാജേന്ദ്രന്‍. അതിനു തനിക്ക് പ്രചോദനമായത് ചക്ക് പാലനീകിന്റെ 'റാന്റ്' എന്ന നോവലാണ് എന്നും സ്ക്രോളിനു നല്‍കിയ അഭിമുഖത്തില്‍ ശ്രീനാഥ് പറഞ്ഞു.



സുകുമാരക്കുറുപ്പിൻ്റെ ജീവിതം പ്രമേയമാക്കിയുള്ള സിനിമയായ കുറുപ്പിന്റെ പ്രദർശനം തടയണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ പൊതുതാത്പര്യ ഹർജി. കേസ് ഫയലിൽ സ്വീകരിച്ച കോടതി കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്കും ചിത്രത്തിന്റെ നിര്‍മാതാക്കള്‍ക്കും ഇന്റര്‍പോളിനും നോട്ടീസ് അയച്ചെങ്കിലും സ്റ്റേ അനുവദിച്ചില്ല.
Read More: 'കുറുപ്പി'ന്റെ പ്രദര്‍ശനം തടയണം; ഹൈക്കോടതിയില്‍ ഹര്‍ജി
കേരളം കണ്ട ഏറ്റവും വലിയ പിടിക്കിട്ടാപ്പുള്ളികളില്‍ ഒരാളാണ് സുകുമാരക്കുറുപ്പ്. ആ കഥയാണ് 'കുറുപ്പ്' പറയുന്നത്. എന്നാല്‍ ഇതാദ്യമായല്ല കുറുപ്പിന്റെ ജീവിതം സ്ക്രീനില്‍ എത്തുന്നത്. എന്‍ എച്ച് 47 ഈ ചിത്രത്തില്‍ ടി ജി രവി സുകുമാരക്കുറുപ്പായി വേഷമിട്ടിട്ടുണ്ട്. ദിലീപിനെ നായകനാക്കി അടൂര്‍ ഗോപാലകൃഷ്ണന്‍ സംവിധാനം ചെയ്ത 'പിന്നെയും' എന്ന സിനിമയും സുകുമാരക്കുറുപ്പിന്റെ ജീവിതകഥയെ ആസ്പദമാക്കിയുള്ളതാണ്.
Dulquer Salmaan Kurup Movie Release & Review Live Updates: