ദുല്‍ഖര്‍ സല്‍മാന്‍ നായകനായ തെലുങ്ക്-തമിഴ് പീരിയഡ് ചിത്രം ‘നടികര്‍ തിലകം’ (തെലുങ്കില്‍ ‘മഹാനടി’) മെയ്‌ 9ന് റിലീസിനൊരുങ്ങുകയാണ്. മുന്‍ കാല താരങ്ങള്‍ ജെമിനി ഗണേശന്‍, സാവിത്രി എന്നിവരുടെ പ്രണയ ജീവിതങ്ങള്‍ പറയുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നാഗ് അശ്വിനാണ്. സാവിത്രിയുടെ കഥയ്ക്ക്‌ പ്രാമുഖ്യം നല്‍കുന്ന ചിത്രത്തില്‍ സാവിത്രിയായി എത്തുന്നത്‌ കീര്‍ത്തി സുരേഷാണ്. സാമന്ത അക്കിനേനി, അര്‍ജുന്‍ റെഡ്ഡി എന്ന ചിത്രത്തിലൂടെ പ്രശസ്തനായ വിജയ്‌ ദേവരകൊണ്ട എന്നിവരും അഭിനയിക്കുന്നു. ചിത്രത്തില്‍ വിഖ്യാതനായ തെന്നിന്ത്യന്‍ നിര്‍മ്മാതാവ് അക്കിനേനി നാഗേശ്വര റാവുവിന്‍റെ വേഷം ചെയ്യുന്നത് അദ്ദേഹത്തിന്‍റെ കൊച്ചു മകനായ നാഗ ചൈതന്യ അക്കിനേനി ആണെന്ന രസകരമായ ഒരു കാര്യവുമുണ്ട്. ‘മഹാനടി’യുടെ ചിത്രങ്ങള്‍ കാണാം

ചിത്രങ്ങള്‍: ട്വിറ്റെര്‍/ഇന്‍സ്റ്റാഗ്രാം

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ