മതേതരത്വം, ജനാധിപത്യം, സമത്വം…. അതിരുകളില്ലാതെ നാം ഇന്ത്യക്കാർ: ദുൽഖർ സൽമാൻ

പൃഥ്വിരാജ്, ടൊവിനോ, പാർവതി, ഇന്ദ്രജിത്ത്, കുഞ്ചാക്കോ ബോബൻ, അമല പോൾ തുടങ്ങിയവരും വിദ്യാർഥികൾക്ക് പിന്തുണയുമായി കഴിഞ്ഞ ദിവസം എത്തിയിരുന്നു

Dulquer Salmaan, ദുൽഖർ സൽമാൻ, citizenship amendment act, Geethu Mohandas, ഗീതു മോഹൻദാസ്, Jamia Millia Inslamia, ജാമിയ മിലിയ, പൃഥ്വിരാജ്, ഇന്ദ്രജിത്ത്, ടൊവിനോ, Parvathy, പാർവ്വതി, Aashiq Abu, ആഷിഖ് അബു, Amala Paul, അമല പോൾ, Tanvi Ram, തൻവി റാം, അനാർക്കലി, രജിഷ വിജയൻ, സർജാനോ ഖാലിദ്, ദിവ്യ പ്രഭ, മുഹ്സിൻ പരാരി, iemalayalam, indian express malayalam, ഇന്ത്യൻ എക്സ്പ്രസ് മലയാളം, ഐ ഇ മലയാളം

പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള പ്രതിഷേധസ്വരങ്ങളാൽ മുഖരിതമാണ് ഇന്ത്യ. പൗരത്വ ഭേദഗതി നിയമത്തിൽ പ്രതിഷേധിച്ച് പാർലമെന്റ് മന്ദിരത്തിലേക്ക് മാർച്ച് നടത്തിയ ജാമിയ മിലിയ ഇസ്ലാമിയ സർവകലാശാലയിലെ വിദ്യാർഥികളെ പൊലീസ് തല്ലിച്ചതക്കുക കൂടി ചെയ്തതോടെ നാടെങ്ങും പ്രതിഷേധം കത്തുകയാണ്. വിദ്യാർത്ഥികൾക്ക് പിന്തുണ പ്രഖ്യാപിച്ചും പൗരത്വ ഭേദഗതി നിയമത്തെ എതിർത്തും നിരവധിയേറെ പേരാണ് രംഗത്തു വന്നുകൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ, മലയാളത്തിന്റെ സ്വന്തം ദുൽഖർ സൽമാനും തന്റെ നിലപാടുകൾ വ്യക്തമാക്കുകയാണ്.

“മതേതരത്വം, ജനാധിപത്യം, സമത്വം എന്നിവ നമ്മുടെ ജന്മാവകാശമാണ്, അതിനെ നശിപ്പിക്കാനുള്ള ഏതൊരു ശ്രമത്തെയും നാം ചെറുക്കണം. എന്നിരുന്നാലും, നമ്മുടെ പാരമ്പര്യം അഹിംസയാണെന്ന് ഓർമ്മിക്കുക. സമാധാനപരമായി പ്രതിഷേധിക്കുകയും മെച്ചപ്പെട്ട ഇന്ത്യയ്ക്കായി നിലകൊള്ളുകയും ചെയ്യുക,” ദുൽഖർ തന്റെ ഫെയ്സ്ബുക്കിൽ കുറിക്കുന്നു. #longlivesecularism #unitedwestand തുടങ്ങിയ ഹാഷ്‌ടാഗുകളോടെയാണ് ദുൽഖർ കുറിപ്പ് പങ്കുവച്ചിരിക്കുന്നത്.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം നടത്തുന്ന വിദ്യാർഥികൾക്ക് പിന്തുണയുമായി കഴിഞ്ഞദിവസം സിനിമാരംഗത്തു നിന്നും നിരവധി താരങ്ങൾ രംഗത്തെത്തിയിരുന്നു. പാർവതി, ഗീതു മോഹൻദാസ്, ആഷിഖ് അബു, അമല പോൾ, തൻവി റാം, അനാർക്കലി, രജിഷ വിജയൻ, സർജാനോ ഖാലിദ്, ദിവ്യ പ്രഭ, മുഹ്സിൻ പരാരി, പൃഥ്വിരാജ്, ഇന്ദ്രജിത്ത്, ടൊവിനോ, കുഞ്ചാക്കോ ബോബൻ തുടങ്ങി സിനിമ മേഖലയിൽനിന്നുള്ള നിരവധി പേരാണ് ജാമിയ മിലിയ സർവകലാശാലയിലേത് ഉൾപ്പെടെയുള്ള വിദ്യാർഥികളുടെ പ്രതിഷേധത്തിന് പിന്തുണ അറിയിച്ചിരിക്കുന്നത്.

വിപ്ലവം എല്ലായ്‌പ്പോഴും നമ്മില്‍ നിന്നാണ് ഉയിര്‍ക്കുന്നതെന്ന് പൃഥ്വിരാജ് കുറിച്ചു. അടിച്ചമര്‍ത്തും തോറും പ്രതിഷേധങ്ങള്‍ പടര്‍ന്നുകൊണ്ടേയിരിക്കുമെന്ന് ടൊവീനോ പറഞ്ഞു. ഹാഷ്ടാഗ് ക്യാംപെയ്നുകള്‍ക്ക് അപ്പുറം ഇവിടെ പ്രക്ഷോഭങ്ങളുണ്ടാകും. ചരിത്രം പഠിപ്പിക്കുന്നത് അതാണെന്നും ടൊവീനോ ചൂണ്ടിക്കാട്ടി.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ മലയാള സിനിമാതാരങ്ങളില്‍ നിന്ന് ആദ്യമായി ഉയര്‍ന്ന ശബ്ദം നടി പാര്‍വതി തിരുവോത്തിന്റേ ആയിരുന്നു. പ്രധാന താരങ്ങള്‍ അടക്കം നിശബ്ദത പാലിച്ചപ്പോള്‍ നട്ടെല്ലില്ലൂടെ ഭയം കയറുന്നുവെന്നായിരുന്നു പാര്‍വതി തിരുവോത്തിന്റെ പ്രതികരണം. ജാമിയ മില്ലിയയിലെ പൊലീസ് അതിക്രമത്തിനെതിരെയും പാര്‍വതി പ്രതികരിച്ചു.

Read more: എവിടെ ജനാധിപത്യം, എവിടെ അഭിപ്രായ സ്വാതന്ത്ര്യം?; പൊട്ടിത്തെറിച്ച് ഗീതു മോഹൻദാസ്

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Dulquer salmaan jamia millia protest against caa citizenship amendment act 2019

Next Story
മികച്ച ഇന്ത്യന്‍ സിനിമകളുടെ പട്ടികയില്‍ ഒന്നാമതായി മമ്മൂട്ടിയുടെ ‘പേരന്‍പ്’imdb 2019 list top 10 indian films, imdb best films india, imdb top 10, best indian films 2019, imdb lost, peranbu, uri, super 30, badla, gully boy, imdb 2019 films, imdb rating 2019 films
The moderation of comments is automated and not cleared manually by malayalam.indianexpress.com