scorecardresearch

ഇവനെ ആരെങ്കിലും അടിച്ചോണ്ടു പോകുമോ എന്നോർത്ത് ഉറക്കം പോയിട്ടുണ്ട്; പ്രിയ കാറിനെക്കുറിച്ച് ദുൽഖർ, വീഡിയോ

ആരാധകര്‍ക്കായി തന്റെ ഗാരേജിലുളള കാറുകള്‍ പരിചയപ്പെടുത്തുകയാണ് ദുല്‍ഖര്‍

ആരാധകര്‍ക്കായി തന്റെ ഗാരേജിലുളള കാറുകള്‍ പരിചയപ്പെടുത്തുകയാണ് ദുല്‍ഖര്‍

author-image
Entertainment Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Dulquer Salmaan, Actor, Video

ദുല്‍ഖര്‍ സല്‍മാന്‍ എന്ന നടനെ പോലെ തന്നെ കാര്‍പ്രേമിയെയും നമ്മുക്ക് സുപരിചിതമാണ്. ആരാധകര്‍ക്കായി തന്റെ ഗാരേജിലുളള കാറുകള്‍ പരിചയപ്പെടുത്തുകയാണ് ദുല്‍ഖര്‍. 2002 ഇറങ്ങിയ 'ബി.എം.ഡബ്ല്യു എം 3' യാണ് ദുല്‍ഖര്‍ തന്റെ പ്രിയ കാറായി പറയുന്നത്.

Advertisment

' എന്റെ ഗാരേജില്‍ ഏറ്റവും പ്രിയപ്പെട്ട കാറാണിത്. ഇതു സംബന്ധിച്ചു ഒരുപ്പാടു ഓര്‍മ്മകള്‍ എനിക്കുണ്ട്. അതിലൊന്ന് ഈ കാര്‍ ആരോ മോഷ്ടിക്കുന്നതു സ്വപ്‌നം കണ്ടു ഞെട്ടി ഉണര്‍ന്നതാണ്' ദുല്‍ഖര്‍ പറഞ്ഞു. ഒരുപ്പാടു നാളായി ഇത്തരം ഒരു വീഡിയോ ചെയ്യണമെന്നു വിചാരിക്കുന്നുവെന്നും ഇപ്പോഴാണ് അതിനുളള കൃത്യമായ സമയമെന്നു ദുല്‍ഖര്‍ പറയുന്നു. ഇനിയും ഇങ്ങനെയുളള വീഡിയോ പ്രതീക്ഷിക്കുന്നു എന്നാണ് ആരാധകരുടെ വാക്കുകള്‍.

തെന്നിന്ത്യന്‍ സിനിമാലോകത്ത് ഏറെ ആരാധകരുളള താരമാണ് ദുല്‍ഖര്‍ സല്‍മാന്‍. താര-പുത്ര പദവിയോടെയാണ് അരങ്ങേറ്റം കുറിച്ചതെങ്കിലും പിന്നീട് തന്റേതായ സ്ഥാനം നേടിയെടുക്കാന്‍ ദുല്‍ഖറിനു കഴിഞ്ഞു.ദുല്‍ഖറിന്റെ ഏറ്റവും പുതിയ ചിത്രങ്ങളായ സീതാരാമം,ചുപ് എന്നിവ ഹിറ്റ് ചാര്‍ട്ടില്‍ ഇടം നേടി കഴിഞ്ഞു.

Advertisment

ആർ ബൽകി സംവിധാനം ചെയ്ത 'ചുപ്' ഒരു ത്രില്ലർ ചിത്രമാണ്. ദുൽഖറിനൊപ്പം സണ്ണി ഡിയോൾ, പൂജ ഭട്ട് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ. ഒരു സൈക്കോ കഥാപാത്രത്തെയാണ് ചിത്രത്തിൽ ദുൽഖർ അവതരിപ്പിച്ചത്‌.ദുൽഖറിന്റെ അഭിനയം ദേശീയതലത്തിൽ ശ്രദ്ധ നേടുകയും ചെയ്തിരുന്നു.

Dulquer Salmaan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: