മലയാളത്തില്‍ മാത്രമല്ല, അങ്ങ് ബോളിവുഡിലും ദുല്‍ഖര്‍ സല്‍മാന് നല്ലകാലം വരുന്നു. ആകാശ് ഖുറാനയുടെ കാര്‍വാൻ ചിത്രീകരണം അവസാനഘട്ടത്തിലെത്തി നിൽക്കുമ്പോഴാണ് ദുല്‍ഖറിനെ തേടി മറ്റൊരു ബോളിവുഡ് ചിത്രം കൂടി അണിയറയില്‍ ഒരുങ്ങുന്നത്. അനുരാഗ് കശ്യപിന്റെ അടുത്ത ചിത്രമായ മന്‍മര്‍സിയാനില്‍ ദുല്‍ഖറിനും സുപ്രധാനമായൊരു വേഷമുണ്ടെന്നാണ് മുംബൈ മിറര്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ആനന്ദ് എല്‍ റായി നിര്‍മിക്കുന്ന ചിത്രത്തില്‍ തപ്‌സി പന്നുവും വിക്കി കൗശലുമാണ് മറ്റു താരങ്ങള്‍. ഇവര്‍ മൂവരും ചേരുന്ന ഒരു ട്രയാങ്കിള്‍ ലവ് സ്‌റ്റോറിയാണ് ചിത്രം പറയുന്നത് എന്നാണ് സൂചന. ചിത്രത്തിന്റെ ഷൂട്ടിങ് ജനുവരിയില്‍ ഹിമാചലില്‍ തുടങ്ങും.
ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ ഏറെനാളായി തപ്‌സിയുടെ നായകനുവേണ്ടിയുള്ള തിരച്ചിലിലായിരുന്നു. ഒടുവില്‍ അന്വേഷണം ദുല്‍ഖറില്‍ എത്തി നില്‍ക്കുകയാണുണ്ടായത്.
ആനന്ദ് എല്‍ റായി രണ്ട് വര്‍ഷം മുന്‍പ് തന്നെ പ്രഖ്യാപിച്ചതാണ് ഈ ചിത്രം. നേരത്തേ സമീര്‍ ശര്‍മയെയായിരുന്നു സംവിധായകനായി നിശ്ചയിച്ചിരുന്നത്. ആയുഷ്മാന്‍ ഖുറാന, ഭൂമി പഡ്‌നേക്കര്‍ എന്നിവരും ചിത്രത്തില്‍പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.