ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റനായി ദുൽഖർ സൽമാൻ അഭിനയിക്കുന്ന ചിത്രമാണ് ‘ദ സോയ ഫാക്റ്റർ’. ദുൽഖറിന്റെ രണ്ടാമത്തെ ഹിന്ദി ചിത്രം കൂടിയാണ് ഇത്. സോനം കപൂറാണ് ചിത്രത്തിൽ ദുൽഖറിന്റെ നായിക. ചിത്രത്തിലെ ദുൽഖറിന്റെ ലുക്കാണ് ഇപ്പോൾ ഇൻസ്റ്റഗ്രാമിൽ വൈറലായിരിക്കുന്നത്. വേറിട്ട ഹെയർസ്റ്റൈലുമായുള്ള തന്റെ സെൽഫി ദുൽഖർ തന്നെയാണ് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. ‘കുഞ്ഞിക്ക’യുടെ സ്റ്റണ്ണിങ് ലുക്ക് കലക്കി എന്ന കമന്റുകളുമായി ഡിക്യു ഫാൻസ് ദുൽഖറിന്റെ ലുക്ക് ഏറ്റെടുത്തു കഴിഞ്ഞു.

അനുജ ചൗഹാന്‍ എഴുതിയ ‘ദ സോയ ഫാക്ടര്‍’ എന്ന നോവലിനെ ആസ്പദമാക്കി അഭിഷേക് ശര്‍മ ഒരുക്കുന്ന ചിത്രമാണിത്. ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റനായാണ് ദുല്‍ഖര്‍ ചിത്രത്തില്‍ എത്തുക. സോയ എന്ന ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് സോനം കപൂറാണ്. ഇന്ത്യക്ക് ആദ്യമായി ലോകകപ്പ് ലഭിച്ച ദിവസം ജനിച്ച പെണ്‍കുട്ടി, പ്രത്യേക ക്ഷണ പ്രകാരം ഒരു ദിവസം ഇന്ത്യന്‍ ടീമിനൊപ്പമെത്തുന്നതും പിന്നീട് അവള്‍ ഭാഗ്യമായി കണക്കാക്കപ്പെടുന്നതുമാണ് ചിത്രത്തിന്റെ പ്രമേയം. ഹിന്ദിയിലെ ദുൽഖറിന്റെ ആദ്യ ഹിന്ദി ചിത്രം ‘കര്‍വാന്‍’ പുറത്തിറങ്ങുന്നതിനു മുൻപു തന്നെ ‘സോയ ഫാക്ടറി’ലും അഭിനയിക്കുകയായിരുന്നു താരം.

സോനം കപൂറിന്‍റെ നായകനായി ദുൽഖർ വീണ്ടും ബോളിവുഡിലേക്ക്

പുതുമുഖസംവിധായകൻ ബി.സി.നൗഫൽ സംവിധാനം ചെയ്യുന്ന ‘ഒരു യമണ്ടൻ പ്രേമ കഥ’ ആണ് മലയാളത്തിൽ ദുൽഖറിന്റെ അടുത്ത റിലീസ്. ടെയ്ക്ക് ഓഫിനു ശേഷം മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ചിത്രത്തിലും ദുൽഖറാണ് നായകൻ.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook