/indian-express-malayalam/media/media_files/uploads/2023/08/Dulquer-Salmaan.jpg)
Dulquer Salmaan
അഭിനയത്തിലെ മികവു കൊണ്ടു മാത്രമല്ല, ലുക്കു കൊണ്ടും സിനിമാസ്വാദകരെ വിസ്മയിപ്പിക്കുന്ന ഒരാളാണ് ദുൽഖർ സൽമാൻ. ഒരു നടനെന്ന നിലയിൽ അദ്ദേഹത്തിന്റെ അതിശയകരമായ പ്രകടനങ്ങളോ ആകട്ടെ, ദുൽഖർ സൽമാൻ ഇന്ന് ഏറ്റവും ജനപ്രീതിയുള്ള നടന്മാരിൽ ഒരാളാണ്.
നിരൂപക പ്രശംസ നേടിയതും വാണിജ്യപരമായി വിജയിച്ചതുമായ നിരവധി സിനിമകൾ ദുൽഖരിന്റേതായിട്ടുണ്ട്. വൈവിധ്യമാർന്ന പ്രേക്ഷകരുമായി ബന്ധപ്പെടാൻ പ്രത്യേക കഴിവും ദുൽഖറിനുണ്ട്. ഇന്ത്യയിലുടനീളമുള്ള വലിയൊരു ആരാധനവൃന്ദവും ദുൽഖർ നേടിയെടുത്തിട്ടുണ്ട്. എന്നാൽ ഈ യുവതാരം ഒരു ബോളിവുഡ് നടിയുടെ കടുത്ത ആരാധകനാണെന്ന് നിങ്ങൾക്കറിയാമോ?
വാസ്തവത്തിൽ, ഒരു സിനിമാ പ്രീമിയറിൽ തന്റെ താരസുന്ദരിയെ ആദ്യമായി കണ്ടപ്പോൾ ഒരു ഫാൻ-ബോയ് നിമിഷം പോലും ദുൽഖറിന് ലഭിച്ചിരുന്നു! റോപ്പോസോയിലെ രസകരമായ സെഗ്‌മെന്റിൽ, നെറ്റ്ഫ്ലിക്സ് - ഗൺസ് & ഗുലാബ്സിന്റെ പ്രമേഷനുമായി എത്തിയതാണ് താരം. ഓരോ താരങ്ങളുടെ പേര് പറയുമ്പോൾ ഗൺ അല്ലെങ്കിൽ ഗുലാബ് അവർക്ക് കൊടുക്കുന്നതായി പറയണം. ദീപിക പദുക്കോണിന് ഗൺ ആണോ ഗുലാബ് ആണോ കൊടുക്കുക എന്ന ചോദ്യത്തിന് ഗുലാബ് (റോസ്) കൊടുക്കുമെന്നായിരുന്നു ദുൽഖറിന്റെ മറുപടി.
“ഗുലാബ്. ദീപിക എനിക്ക് ഗുലാബ് (റോസാപ്പൂവ്) പോലെയാണ്. ഓം ശാന്തി ഓം മുതൽ ഞാൻ ദീപികയുടെ വലിയ ആരാധകനാണ്. ഞാൻ ദുബായിൽ ജോലി ചെയ്തിരുന്ന സമയത്ത് കാർത്തിക് കോളിംഗ് കാർത്തിക് (2010) എന്ന ചിത്രത്തിന്റെ പ്രീമിയറിനായി ദീപിക അവിടെ വന്നിരുന്നു. ഞാൻ എങ്ങനെയോ പ്രീമിയറിനുള്ള ടിക്കറ്റ് എടുത്ത് റെഡ് കാർപെറ്റിന്റെ വശങ്ങളിൽ എത്തി നിന്നു. അവിടെ വച്ച് ഞാൻ ആദ്യമായി ദീപികയെ നേരിട്ട് കണ്ടു. ഇത് എനിക്ക് ഒരു (ഓം ശാന്തി ഓം) മോമെന്റ് ആയിരുന്നു!
താരം ഷാരൂഖ് ഖാൻ, സൽമാൻ ഖാൻ, അമിതാഭ് ബച്ചൻ, അല്ലു അർജുൻ തുടങ്ങിയ താരങ്ങൾക്കും ഗുലാബ് നൽകി. അതേസമയം രജനികാന്തിന് തോക്കാണ് നൽകിയത്. അതേസമയം, സ്വന്തം ഫാൻസുമായി അങ്ങനെ എന്തെങ്കിലും ഫാൻ ബോയ് നിമിഷം ഉണ്ടായിട്ടുണ്ടോ എന്ന ചോദ്യത്തിന് "എന്റെ എല്ലാ ആരാധകരെയും ഞാൻ സ്നേഹിക്കുന്നു. എന്നിരുന്നാലും ആരാധകർ എന്നെ അവരുടെ ബൈക്കുകളിൽ പിന്തുടരുമ്പോൾ ഞാൻ എപ്പോഴും ഉത്കണ്ഠാകുലനാകും. ഇത് വളരെ ഭയാനകമാണ്, അത് സുരക്ഷിതമല്ല."
അഭിലാഷ് ജോഷിയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന ചിത്രമാണ് ‘കിങ്ങ് ഓഫ് കൊത്ത’യാണ് ദുൽഖറിന്റെ വരാനിരിക്കുന്ന ബിഗ് ബജറ്റ് ചിത്രം. 2023 ഓണം റിലീസായി എത്തും. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ എന്നീ ഭാഷകളിലാണ് ചിത്രം റിലീസിനെത്തുന്നത്. അഭിലാഷ് എൻ ചന്ദ്രനാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഐശ്വര്യ ലക്ഷ്മി, ഗോകുൽ സുരേഷ് എന്നിവർ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us