scorecardresearch

മഴ, പഴംപൊരി പിന്നെ ഇളയരാജ; ആഹാ അന്തസ്സ്! കൊച്ചിയിലെ വീട്ടിൽ ചിൽ ചെയ്ത് ദുൽഖർ

കഴിഞ്ഞ കുറച്ച് മാസങ്ങളായി തന്റെ ഏറ്റവും പുതിയ ചിത്രമായ 'കാന്ത'യുടെ പ്രൊമോഷൻ തിരക്കുകളിലായിരുന്നു ദുൽഖർ. വിവിധ നഗരങ്ങളിലെ യാത്രകൾക്കും പരിപാടികൾക്കും ശേഷം, ഇപ്പോൾ സ്വന്തം വീടിന്റെ ശാന്തതയിലേക്ക് മടങ്ങി എത്തിയിരിക്കുകയാണ് താരം

കഴിഞ്ഞ കുറച്ച് മാസങ്ങളായി തന്റെ ഏറ്റവും പുതിയ ചിത്രമായ 'കാന്ത'യുടെ പ്രൊമോഷൻ തിരക്കുകളിലായിരുന്നു ദുൽഖർ. വിവിധ നഗരങ്ങളിലെ യാത്രകൾക്കും പരിപാടികൾക്കും ശേഷം, ഇപ്പോൾ സ്വന്തം വീടിന്റെ ശാന്തതയിലേക്ക് മടങ്ങി എത്തിയിരിക്കുകയാണ് താരം

author-image
Entertainment Desk
New Update
Dulquer Salmaan

എവിടെ കറങ്ങിയാലും ഒടുവിൽ സ്വന്തം വീട്ടിലെത്തുമ്പോഴുള്ള ആശ്വാസവും സമാധാനവും ഏതൊരു മനുഷ്യനും പ്രിയപ്പെട്ടതാണ്. മലയാളത്തിന്റെ പ്രിയ താരം ദുൽഖർ സൽമാനും അതിൽ നിന്ന് വ്യത്യസ്തനല്ല. കഴിഞ്ഞ കുറച്ച് മാസങ്ങളായി തന്റെ ഏറ്റവും പുതിയ ചിത്രമായ 'കാന്ത'യുടെ പ്രൊമോഷൻ തിരക്കുകളിലായിരുന്നു അദ്ദേഹം. വിവിധ നഗരങ്ങളിലെ യാത്രകൾക്കും പരിപാടികൾക്കും ശേഷം, ഇപ്പോൾ സ്വന്തം വീടിന്റെ ശാന്തതയിലേക്ക് മടങ്ങി എത്തിയിരിക്കുകയാണ് ദുൽഖർ.

Advertisment

Also Read: ഒരു വണ്ടി നിറയെ ഗൃഹോപകരണങ്ങൾ അനീഷിന്റെ വീട്ടിലെത്തി; വാക്കു പാലിച്ച് സ്പോൺസർ

പഴംപൊരിയും, ഇളയരാജയുടെ പാട്ടും, കൊച്ചിയുടെ കാലാവസ്ഥയും

കൊച്ചിയിലെ വീട്ടിൽ റിലാക്സ് ചെയ്യുന്നതിൻ്റെ അതിമനോഹരമായ ഒരു ചിത്രമാണ് ദുൽഖർ ഇപ്പോൾ ആരാധകർക്കായി പങ്കുവെച്ചിരിക്കുന്നത്.

വീട്ടിലെ സ്വിമ്മിംഗ് പൂളിനരികിൽ ശാന്തനായി ഇരിക്കുന്നതാണ് ചിത്രത്തിൽ കാണാൻ കഴിയുക. കയ്യിലുള്ള പഴംപൊരി ആസ്വദിക്കുന്ന ദുൽഖറിനെയാണ് ഫോട്ടോയിൽ കാണാനാവുക.

Also Read: എക്കോയിലെ കുര്യച്ചൻ; ജീവിതത്തിൽ ദുൽഖർ സൽമാൻ്റെയും രൺബീറിന്റെയും ഗുരു

ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ പോസ്റ്റ് ചെയ്ത ഈ ചിത്രത്തിന് അദ്ദേഹം നൽകിയ പശ്ചാത്തല സംഗീതം ആരാധകരുടെ ശ്രദ്ധ പിടിച്ചുപറ്റി. സംഗീത മാന്ത്രികൻ ഇളയരാജയുടെ എക്കാലത്തെയും ഹിറ്റ് ഗാനങ്ങളിലൊന്നായ 'പൂങ്കാറ്റിനോടും കിളികളോടും' എന്ന മനോഹര ഗാനമാണ് ദുൽഖർ തിരഞ്ഞെടുത്തത്.

"കൊച്ചിയും ഈ കാലാവസ്ഥയും," ചിത്രത്തിന് അടിക്കുറിപ്പായി ദുൽഖർ കുറിച്ചത് ഇങ്ങനെ.  

DQ

കാന്തയുടെ തിരക്കുകൾക്ക് ശേഷം കൊച്ചിയുടെ കാലാവസ്ഥയും വീട്ടിലെ മധുരമൂറുന്ന പലഹാരങ്ങളും ആസ്വദിച്ച് റിലാക്സ് ചെയ്യുന്ന പ്രിയ താരത്തിൻ്റെ ഈ ചിത്രം നിമിഷ നേരം കൊണ്ടാണ് സോഷ്യൽ മീഡിയയുടെ ശ്രദ്ധ കവർന്നത്.  തിരക്കിട്ട ജീവിതത്തിനിടയിലും വീട്ടിലെ ചെറിയ സന്തോഷങ്ങളെയും നിമിഷങ്ങളെയും വിലമതിക്കുന്ന താരമാണ് ദുൽഖർ സൽമാൻ.

Also Read: കൊട്ടിക്കയറി ജയറാം, ആവേശത്തോടെ താളം പിടിച്ച് മാളവികയും പാർവതിയും; വീഡിയോ

ദുൽഖറിന്റെ തമിഴ് ചിത്രം 'കാന്ത' തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്. ചിത്രത്തിനു സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്.​ എന്നാൽ നിരൂപകരെല്ലാം ഒറ്റ സ്വരത്തിൽ പറയുന്നത് ദുൽഖറിന്റെ പ്രകടനത്തെ കുറിച്ചാണ്. 'ഇതാണ് ദുൽഖറിൻ്റെ കരിയർ ബെസ്റ്റ് പെർഫോമൻസ്' എന്ന അഭിപ്രായമാണ് ഭൂരിഭാഗം പ്രേക്ഷകർക്കും. മമ്മൂട്ടിയുടെ മകൻ എന്ന ലെഗസിക്ക് ഒട്ടും കോട്ടം വരുത്താതെ, ഒരു നടൻ എന്ന നിലയിൽ തൻ്റെ അഭിനയ പാടവം പുതിയ തലത്തിലേക്ക് എത്തിച്ചിരിക്കുന്നു എന്നാണ് പ്രേക്ഷകരുടെ പൊതു​ അഭിപ്രായം. 

ചിത്രത്തിൽ സമുദ്രക്കനി, റാണാ ദഗുബാട്ടി, ഭാഗ്യശ്രീ ബോർസെ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ദുൽഖറിൻ്റെ പ്രകടനമാണ് രണ്ടാം പകുതിയിലെ ചില പോരായ്മകളെ പോലും മറികടക്കാൻ സിനിമയെ സഹായിച്ചതെന്നും നിരൂപകർ വിലയിരുത്തുന്നു. 

Also Read: എന്റെയും സംയുക്തയുടെയും ഫ്രണ്ട്ഷിപ്പ് കാരണം ഞങ്ങളുടെ സഹോദരങ്ങൾ പ്രണയത്തിലായി, കല്യാണം കഴിച്ചു: രാജശ്രീ

Dulquer Salmaan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: