ദുൽഖർ ചിത്രം ‘കുറുപ്പ്’ അഞ്ച് ഭാഷകളിൽ റിലീസിനെത്തും

ചിത്രത്തിൽ ടൈറ്റില്‍ കഥാപാത്രമായ സുകുമാര കുറുപ്പായാണ് ദുല്‍ഖര്‍ എത്തുന്നത്‌. ശോഭിത ധുലിപാലയാണ് നായിക

Dulquer Salmaan, DQ, Dulquer Salmaan movies, Dulquer Salmaan kurup, ദുല്‍ഖര്‍ സല്‍മാന്‍, കുറുപ്പ്, സുകുമാരകുറുപ്പ്, സുകുമാര കുറുപ്പ്, kurup movie release, kurup review, kurup story

കേരളം കണ്ട ഏറ്റവും വലിയ പിടിക്കിട്ടാപുള്ളിയായ സുകുമാര കുറുപ്പിന്‍റെ ജീവിതം ആസ്പദമാക്കിയൊരുങ്ങുന്ന ദുൽഖർ സൽമാൻ ചത്രം ‘കുറുപ്പ്’ അഞ്ച് ഭാഷകളിലായി റിലീസിനെത്തും. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലാണ് കുറുപ്പ് പ്രേക്ഷകരിലേക്കെത്തുക. ദുൽഖർ സൽമാന്റെ അരങ്ങേറ്റചിത്രമായ ‘സെക്കൻഡ് ഷോ’ ഒരുക്കിയ ശ്രീനാഥ് രാജേന്ദ്രൻ ആണ് ‘കുറുപ്പ്’ സംവിധാനം ചെയ്യുന്നത്.

Happy happy new year to all you lovely people from the entire team of Kurup Movie. Releasing across languages and…

Posted by Dulquer Salmaan on Thursday, December 31, 2020

ദുൽഖറിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ബഡ്ജറ്റിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ മുടക്കുമുതൽ 35 കോടിയാണ്. ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫറെർ ഫിലിംസും എം സ്റ്റാർ എന്റർടൈൻമെൻറ്സും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. കേരളം, അഹമ്മദാബാദ്, ബോംബെ, ദുബായ്, മാംഗ്ളൂർ, മൈസൂർ എന്നിവിടങ്ങളിലായി ആറു മാസം കൊണ്ടാണ് ചിത്രം പൂർത്തീകരിച്ചത്. 105 ദിവസങ്ങൾ പൂർണമായും ഷൂട്ടിങ്ങിനായി ചിലവഴിച്ചു.

ജിതിൻ കെ ജോസ് കഥ ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് ഡാനിയേൽ സായൂജ് നായരും കെ എസ് അരവിന്ദും ചേർന്നാണ്. നിമിഷ് രവി ഛായാഗ്രഹണവും സുഷിൻ ശ്യാം സംഗീത സംവിധാനവും നിർവഹിക്കുന്നു. ക്രീയേറ്റീവ് ഡയറക്ടറായി വിനി വിശ്വ ലാലും ‘കുറുപ്പി’ന് പിന്നിലുണ്ട്. ‘കമ്മാരസംഭവ’ത്തിലൂടെ മികച്ച പ്രൊഡക്ഷൻ ഡിസൈനുള്ള ദേശീയ അവാർഡ് കരസ്ഥമാക്കിയ ബംഗ്ലാനാണ് ചിത്രത്തിന്റെ പ്രൊഡക്ഷൻ ഡിസൈനർ. മറ്റൊരു ദേശീയ അവാർഡ് ജേതാവായ വിവേക് ഹർഷനാണ് എഡിറ്റിംഗ് നിർവഹിക്കുന്നത്.

മൂത്തോൻ എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക് അരങ്ങേറ്റം കുറിച്ച ശോഭിത ധുലിപാലയാണ് ചിത്രത്തിലെ നായിക. ഇവരെ കൂടാതെ ഇന്ദ്രജിത് സുകുമാരൻ, സണ്ണി വെയ്ൻ, ഷൈൻ ടോം ചാക്കോ, വിജയരാഘവൻ, പി ബാലചന്ദ്രൻ, സുരഭി ലക്ഷ്മി, ശിവജിത് പദ്മനാഭൻ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.

റെക്കോർഡ് തുകക്ക് ചിത്രം ഒ ടി ടി റിലീസിനെത്തുമെന്ന് മുൻപു റിപ്പോർട്ടുകൾ വന്നിരുന്നു. ഒ ടി ടി റിലീസിന് എത്തിയാൽ അത് തീയറ്റർ അനുഭവം കൊതിക്കുന്ന ചലച്ചിത്ര പ്രേമികൾക്ക് തീർക്കാനാവാത്ത ഒരു നഷ്ടം തന്നെയായിരിക്കും.

Read more: ഇനി അവന്റെ വരവാണ്: ‘കുറുപ്പ്’ ചിത്രീകരണം പൂര്‍ത്തിയായി

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Dulquer salmaan film kurup release in five languages

Next Story
ഓടിടിയിൽ എത്തുന്ന ആദ്യ സൂപ്പർതാര ചിത്രംDrishyam 2, ദൃശ്യം 2, Mohanlal, മോഹൻലാൽ, Drishyam 2 Release, Drishyam 2 review, Drishyam 2 rating, Drishyam 2 watch online, Drishyam 2 download, Drishyam 2 tamilrockers, Drishyam 2 amazon prime, Drishyam 2 story, Drishyam 2 movie review, Drishyam 2 film review, Drishyam 2 star rating, drishyam 2 ott
The moderation of comments is automated and not cleared manually by malayalam.indianexpress.com