കുഞ്ഞിക്ക, ഡിക്യു എന്നീ പേരുകളില്‍ ആരാധകര്‍ സ്‌നേഹത്തോടെ വിളിക്കുന്ന മലയാളത്തിന്റെ യങ് സൂപ്പര്‍സ്റ്റാര്‍ ദുല്‍ഖര്‍ സല്‍മാന്‍, തിരിച്ച് ആരാധകരെ സ്‌നേഹിക്കുന്ന കാര്യത്തിലും ഒട്ടും പിന്നിലല്ല. ആരാധകര്‍ക്കിടയിലേക്ക് ഇറങ്ങിച്ചെല്ലാനും അവരോട് സംസാരിക്കാനുമൊക്കെ ദുല്‍ഖര്‍ സമയം കണ്ടെത്താറുണ്ട്. ഇപ്പോളിതാ സെറിബ്രല്‍ പാള്‍സി ബാധിച്ച് അരയ്ക്കു കീഴെ ചലനശേഷി നഷ്ടപ്പെട്ട പ്രവീണ്‍ എന്ന തന്റെ ആരാധകന് വീല്‍ ചെയര്‍ സമ്മാനിച്ച് ഡിക്യു വീണ്ടും കൈയ്യടി നേടുന്നു.

Read More: ‘ഒരുപാട് ഉമ്മകളും, കേരളത്തിന് കൈത്താങ്ങും’; ജനസാഗരത്തെ സാക്ഷിയാക്കി ദുല്‍ഖറിന്റെ പ്രഖ്യാപനം

തൃപ്പൂണിത്തുറ ഗവണ്‍മെന്റ് കോളേജ് വിദ്യാര്‍ത്ഥിയാണ് എം.പ്രവീണ്‍. മനോരമയാണ് പ്രവീണിനെ കുറിച്ച് വാര്‍ത്ത നല്‍കിയിരുന്നത്. ഇതറിഞ്ഞാണ് ദുല്‍ഖര്‍ പ്രവീണിനെ കാണാന്‍ എത്തുന്നത്. ഓട്ടോമാറ്റിക് വീല്‍ ചെയറാണ് അദ്ദേഹം പ്രവീണിന് സമ്മാനിച്ചത്.

മറ്റുള്ളവരുടെ സഹായമില്ലാതെ തന്നെ ഇതുപയോഗിച്ച് പ്രവീണിന് സഞ്ചരിക്കാം എന്നാണ് ദുല്‍ഖര്‍ പറയുന്നത്. ദുല്‍ഖര്‍ നേരിട്ടെത്തിയാണ് സമ്മാനം നല്‍കിയത്. മുംബൈയില്‍ സോയാ ഫാക്ടര്‍ എന്ന തന്റെ രണ്ടാമത്തെ ബോളിവുഡ് ചിത്രത്തിന്റെ ഷൂട്ടിങ് തിരക്കിലാണ് ദുല്‍ഖര്‍.

Read More: കാത് കുത്തി മുടി മുറിച്ച് ബോളിവുഡിലേക്ക് ദുല്‍ഖറിന്റെ രണ്ടാം വരവ്

സമീപ കാലത്ത് മലയാള സിനിമ കണ്ട ഏറ്റവും വലിയ ഹിറ്റ് ചിത്രമായ ‘ബാംഗ്ലൂര്‍ ഡേയ്‌സി’ല്‍ ദുല്‍ഖറും പാര്‍വ്വതിയും അവതരിപ്പിച്ച അര്‍ജുന്‍ സേറ എന്നീ കഥാപാത്രങ്ങളുടെ ഇടയിലും ഇതുപോലൊരു വീല്‍ ചെയറിന് വലിയ സ്ഥാനമുണ്ട്. അത്തരത്തില്‍ ഒരു വീല്‍ ചെയറാണ് ഇതെന്ന് ദുല്‍ഖര്‍ തന്നെ പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook