യുവ നടന്മാരില് ഏറെ ആരാധകരുളള താരമാണ് ദുൽഖര്‍ സല്മാന്. കുറച്ച് നാളുകൾ കൊണ്ടു സിനിമ മേഖലയില്‍ സ്വന്തം ചുവടുറപ്പിക്കാന്‍ ദുൽഖറിനു കഴിഞ്ഞു. തെന്നിന്ത്യന്‍ ചിത്രങ്ങള്‍ക്ക് പുറമെ ബോളിവുഡിലും ദുൽഖര്‍ സാന്നിധ്യം അറിയിച്ചു. ഇന്ത്യയിലെ തന്നെ മുന്‍നിര നടന്മാരില് ഒരാളായ ദുൽഖറിന് ആരാധകര്‍ അനവധിയാണ്. ഒരു ദുൽഖർ ആരാധികയുടെ വിശേഷങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോൾ നിറയുന്നത്.
‘ സത്യമാണോ എന്ന് ഇപ്പോഴും വിശ്വസിക്കാന്‍ ആകുന്നില്ല’ എന്ന അടിക്കുറിപ്പോടെയാണ് ദുൽഖറിന്റെ കടുത്ത ആരാധികയായ തേജസ്വിനി ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ‘സീതാരാമം’ എന്ന പുതിയ ചിത്രത്തിന്റെ പ്രമോഷനോട് അനുബന്ധിച്ച് നടത്തിയ ലൗ ലെറ്റര്‍ മത്സരത്തിലെ വിജയിയായിരുന്നു തേജസ്വിനി. ദുൽഖറിന്റെ പേരിലൊരു ഫാന്‍പേജും തേജസ്വിനിയ്ക്ക് സ്വന്തമായുണ്ട്. ദുൽഖറിനൊപ്പം വേദി പങ്കിടാന്‍ കഴിഞ്ഞ സന്തോഷത്തിലാണ് തേജസ്വിനി.
ഹനു രാഘവപുടി സംവിധാനം നിര്‍വ്വഹിക്കുന്ന ചിത്രമാണ് ‘ സീതാരാമം’. ഓഗസ്റ്റ് അഞ്ചിന് തിയേറ്ററുകളില്‍ എത്തുന്ന ചിത്രത്തില്‍ ദുൽഖര്‍ സല്മാന്, മൃണാള്‍ ഠാക്കുര്‍, രഷ്മിക മന്ദാന എന്നിവര്‍ പ്രധാന വേഷങ്ങള്‍ ചെയ്യുന്നു.