‘കൂടെ’ കാണണം, കാത്തിരിക്കാന്‍ വയ്യെന്ന് ദുല്‍ഖര്‍ സല്‍മാന്‍

“പ്രിയപ്പെട്ട അഞ്ജലി, ഇനിയും ഉയരെ പറക്കുക,” ദുല്‍ഖര്‍ കുറിച്ചു.

Dulquer-koode

നാലു വര്‍ഷത്തിനു ശേഷം അഞ്ജലി മേനോന്‍ സംവിധാനം ചെയ്ത ചിത്രം ‘കൂടെ’ ജൂലൈ 14ന് തിയേറ്ററുകളിലെത്തി. മികച്ച പ്രേക്ഷക പ്രതികരണത്തോടെ നിറഞ്ഞ സദസില്‍ ചിത്രം പ്രദര്‍ശനം തുടരുകയാണ്. ‘കൂടെ’യില്‍ പ്രവര്‍ത്തിച്ച എല്ലാവരേയും അഭിനന്ദിച്ചുകൊണ്ട് മലയാളത്തിന്റെ യങ് സൂപ്പര്‍സ്റ്റാര്‍ ദുല്‍ഖര്‍ സല്‍മാനും രംഗത്തെത്തി. സോഷ്യല്‍മീഡിയലൂടെയാണ് ദുല്‍ഖര്‍ അഭിനന്ദനങ്ങള്‍ അറിയിച്ചത്.

”കൂടെ’ എന്ന ചിത്രത്തെക്കുറിച്ച് വളരെ മികച്ച അഭിപ്രായങ്ങളാണ് കേള്‍ക്കുന്നത്. ഞാന്‍ അക്ഷമനാണ്. കുഞ്ഞിമ, നിനക്ക് ഒരുപാട് സ്‌നേഹം. പൃഥ്വി, പാറൂ, ലിറ്റില്‍ നിങ്ങള്‍ക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍. പ്രിയപ്പെട്ട അഞ്ജലി, ഇനിയും ഉയരെ പറക്കുക,’ ദുല്‍ഖര്‍ കുറിച്ചു.

ബാംഗ്ലൂര്‍ ഡേയ്‌സ് എന്ന മെഗാഹിറ്റിനു ശേഷം അഞ്ജലി മേനോന്‍ ഒരുക്കുന്ന ചിത്രമാണ് കൂടെ. ബാംഗ്ലൂര്‍ ഡേയ്‌സില്‍ ദുല്‍ഖറും പ്രധാനപ്പെട്ട ഒരു കഥാപാത്രം കൈകാര്യം ചെയ്തിരുന്നു. അര്‍ജുന്‍ എന്ന കഥാപാത്രത്തെയായിരുന്നു ചിത്രത്തില്‍ ദുല്‍ഖര്‍ അവതരിപ്പിച്ചത്. നിവിന്‍ പോളി, നസ്രിയ, ഫഹദ് ഫാസില്‍, നിത്യാ മേനോന്‍ എന്നിവരായിരുന്നു മറ്റു താരങ്ങള്‍.

അഞ്ജലി മേനോന്റെ മാത്രമയിരുന്നില്ല, നസ്രിയയുടേയും അവസാന ചിത്രമായിരുന്നു ബാഗ്ലൂര്‍ ഡേയ്‌സ്. നാലു വര്‍ഷത്തിനു ശേഷം അഞ്ജലിയുടെ തന്നെ അടുത്ത ചിത്രത്തിലൂടെ തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് നസ്രിയ.

പൃഥ്വിരാജ്, നസ്രിയ, പാര്‍വ്വതി, മാലാ പാര്‍വ്വതി, രഞ്ജിത്, റോഷന്‍ മാത്യു, അതുല്‍ കുല്‍ക്കര്‍ണി, പൗളി വിത്സണ്‍ എന്നിവര്‍ മുഖ്യ വേഷങ്ങളിലെത്തുന്ന ചിത്രമാണ് കൂടെ. ലിറ്റില്‍ സ്വയമ്പാണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. രഘു ദീക്ഷിത്, എം ജയചന്ദ്രന്‍ എന്നിവരാണ് ചിത്രത്തിലെ ഗാനങ്ങള്‍ ഒരുക്കിയിരിക്കുന്നത്.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Dulquer salmaan facebook post on koode anjali menon prithviraj nazriya parvathy

Next Story
ഫ്രാന്‍സിനെ അട്ടിമറിച്ച് ‘സാബുവിന്റെ ക്രൊയേഷ്യ’; ബിഗ് ബോസിലെ വിജയം എതിരില്ലാത്ത ഒരു ഗോളിന്
The moderation of comments is automated and not cleared manually by malayalam.indianexpress.com