പുതിയ നിര്‍മാണ കമ്പനിയുടെ ലോഗോ പുറത്തിറക്കി നടന്‍ ദുല്‍ഖര്‍ സല്‍മാന്‍. ‘വേഫെറര്‍ ഫിലിംസ്’ എന്ന നിര്‍മാണ കമ്പനിയുടെ ലോഗോയാണ് ദുല്‍ഖര്‍ സോഷ്യല്‍ മീഡിയയിലൂടെ പുറത്തു വിട്ടത്.

അച്ഛന്റെ കൈ പിടിച്ച് നടക്കുന്ന കുട്ടിയാണു വേഫെററിന്റെ ലോഗോയിലെ പ്രധാന ആകര്‍ഷണം. ലോഗോയിലെ അച്ഛനും കുട്ടിയും മമ്മൂട്ടിയും ദുല്‍ഖറും ആണോ എന്ന തരത്തില്‍ ഫെയ്‌സ്‌ബുക്ക് പോസ്റ്റിനു താഴെ കമന്റുകൾ വന്നതോടെ അഭ്യൂഹങ്ങളും പരന്നു.

ലോഗോയില്‍ ഏറെ പ്രാധാനപ്പെട്ട ഒരാള്‍ക്ക് കടപ്പാടുണ്ട് എന്ന് ദുല്‍ഖര്‍ ഫെയ്‌സ്‌ബുക്കിൽ കുറിക്കുകയും ചെയ്തിരുന്നു. ഇതോടെ ലോഗോയിലുള്ളതു മമ്മൂട്ടിയും ദുല്‍ഖറും ആണെന്ന് ആരാധകരും ഉറപ്പിച്ചു. അപ്പോഴാണു ലോഗോയിലുള്ള കുട്ടി ആരെന്നു വ്യക്തമാക്കി ദുല്‍ഖര്‍  രംഗത്തെത്തിയത്.

യഥാര്‍ഥത്തില്‍ ലോഗോയിലുള്ളതു ദുല്‍ഖറും മകള്‍ മറിയവുമാണ്. ഇന്‍സ്റ്റഗ്രാമില്‍ ലോഗോ ഷെയര്‍ ചെയ്തപ്പോള്‍ ‘ഗോട്ട് മേരി ഇന്‍ ദി ലോഗോ’ എന്നൊരു ഹാഷ് ടാ‌ഗ് ദുല്‍ഖര്‍ ചേര്‍ത്തിട്ടുണ്ട്. ഇതോടെ സംശയം അവസാനിച്ചു.

Read Also: പാട്ടിനെ കുറിച്ച് നല്ല അറിവുണ്ട്, പക്ഷേ പാടില്ല; മമ്മൂട്ടിയുടെ സംഗീത ആസ്വാദനത്തെക്കുറിച്ച് പിഷാരടി

 

View this post on Instagram

 

Been wracking my brains and everyone else’s for months now ! I’ve finally arrived at a logo I think represents Wayfarer Films ! Full credit to @jamshad_kpz for designing it. There’s a little hat tip to a special someone in the logo. Coming to the name, A wayfarer is an explorer. Someone who traverses unknown terrain by foot. I hope we can do that in the cinema we produce and are a part of. I’ve never been more excited about a venture of mine. I really wish to continue to entertain all of you with not just films where I play the lead, but also content I want to back and stories I want to tell. Here’s to new beginnings !!! #wayfarerfilms #gotmarieinthelogo #beyondexcited #blessed #lifethrowsyouchances #grabeverysingleone

A post shared by Dulquer Salmaan (@dqsalmaan) on

മൂന്നു സിനിമകളാണു ദുൽഖറിന്റെ നിർമാണ കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്. ഷംസു സൈബ സംവിധാനം ചെയ്യുന്ന ചിത്രം, ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനം ചെയ്ത് ദുല്‍ഖര്‍ നായകനാവുന്ന ‘കുറുപ്പ്’, സുരേഷ് ഗോപി, ശോഭന, കല്യാണി പ്രിയദര്‍ശന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അനൂപ് സത്യന്‍ സംവിധാനം ചെയ്യുന്ന ചിത്രം എന്നിവയാണു വേഫെറര്‍ ഫിലിംസ് പ്രഖ്യാപിച്ച പ്രൊജക്ടുകൾ.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook