മമ്മൂട്ടിയുടെ മകനെന്ന ലേബലിലെത്തി സിനിമാ ലോകത്ത് തന്റേതായ ഇടം കണ്ടെത്താന്‍ സാധിച്ച നടനാണ് ദുല്‍ഖര്‍ സല്മാന്. അടുത്തിടെ ഇറങ്ങിയ ദുല്‍ഖര്‍ ചിത്രങ്ങളായ കുറുപ്പ്, സല്യൂട്ട് എന്നിവ മികച്ച വിജയവും കൈവരിച്ചിരുന്നു, സീതാ രാമമാണ് റിലീസിനൊരുങ്ങിയിരിക്കുന്ന താരത്തിന്റെ മറ്റൊരു ചിത്രം. എന്നാല്‍ ഷൂട്ടിങ്ങിന് ഇടവേള നല്കി ദുല്‍ഖര്‍ ഇപ്പോള്‍ വെക്കേഷനിലാണ്.




പത്നി അമാലിനൊപ്പമുളള ചിത്രങ്ങള്‍ തന്റെ ഇന്‍സ്റ്റഗ്രാമിലൂടെയാണ് താരം പങ്കുവച്ചത്. വാഹനപ്രേമിയായ ദുല്‍ഖര്‍ നിരവധി വിന്റേജ് മോഡല്‍ കാറുകളുടെ ചിത്രവും പോസ്റ്റ് ചെയ്തിട്ടുണ്ട്. ചിത്രങ്ങള്‍ മാത്രമല്ല വീഡിയോകളും ദുല്‍ഖര്‍ പങ്കുവച്ചിട്ടുണ്ട്. ഏത് രാജ്യത്താണ് തങ്ങളുള്ളതെന്ന് താരം വ്യക്തമാക്കിയിട്ടില്ല.
Also Read: വിവാഹത്തിന് എത്താനായില്ല, ഉടൻ കാണാം; നവദമ്പതികൾക്ക് ആശംസകൾ നേർന്ന് പൃഥ്വിയും സുപ്രിയയും