ഹിമാചൽ മലനിരകളിലൂടെ കാറോടിച്ച് ദുൽഖർ; വീഡിയോ

കഴിഞ്ഞ ദിവസം ‘കുറുപ്പ്’ 75 കോടി ക്ലബ്ബിലെത്തിയ സന്തോഷവാർത്ത ദുൽഖർ ആരാധകരെ അറിയിച്ചിരുന്നു

dulquer salmaan, dulquer salmaan kaza, dulquer vacation, Mammootty, car collection, dulquer cars, dulquer mass entry, kurup movie, dulquer salmaan, dulquer, കുറുപ്പ് റിലീസ്, kurup, salmaan kurup, kurup release date, dulquer salmaan movies

മമ്മൂട്ടിയുടെ പല ഇഷ്ടങ്ങളും ദുൽഖറിലും കാണാൻ കഴിയും. യാത്രകൾ പോകുന്ന കാര്യത്തിലും വാഹനകമ്പത്തിന്റെ കാര്യത്തിലും എല്ലാം അങ്ങനെ തന്നെ. ഇപ്പോഴിതാ, തന്റെ ഇഷ്ട ഡെസ്റ്റിനേഷനിൽ ഒന്നായ ഹിമാചലിലൂടെ യാത്ര ചെയ്യുന്ന വീഡിയോ പങ്കുവെച്ചിരിക്കുകയാണ് ദുൽഖർ സൽമാൻ.

ഹിമാചൽ പ്രദേശിലെ കാസയിലെ സ്പിറ്റി വാലിയിലൂടെ കാറോടിക്കുന്ന വീഡിയോയാണ് ദുൽഖർ പങ്കുവെച്ചിരിക്കുന്നത്. അവിടുത്തെ മലനിരകളുടേയും തടാകങ്ങളുടെയും മൃഗങ്ങളുടെയും മനോഹര കാഴ്ചകളും വീഡിയോയിലുണ്ട്. ബക്കറ്റ് ലിസ്റ്റ് ഡെസ്റ്റിനേഷൻ എന്ന ഹാഷ്ടാഗ് നൽകിയാണ് ദുൽഖർ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

ദുൽഖറിന്റെ ഏറ്റവും പുതിയ ചിത്രം ‘കുറുപ്പ്’ വലിയ വിജയമായി തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്. അതിന്റെ ആഘോഷങ്ങൾക്കിടയിലാണ് ദുൽഖറിന്റെ ഹിമാചൽ യാത്ര. കഴിഞ്ഞ ദിവസം ‘കുറുപ്പ്’ 75 കോടി ക്ലബ്ബിലെത്തിയ സന്തോഷവാർത്ത ദുൽഖർ ആരാധകരെ അറിയിച്ചിരുന്നു.

Also Read: തകർപ്പൻ വർക്കൗട്ട് വീഡിയോയുമായി ഭാവന

ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫറെർ ഫിലിംസും എം സ്റ്റാർ എന്റർടെയ്ൻമെൻറ്സും ചേർന്നാണ് ‘കുറുപ്പ്’ നിർമ്മിച്ചിരിക്കുന്നത്. ഏതാണ്ട് 35 കോടിയോളം മുടക്കിയാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ദുൽഖർ സൽമാന്റെ ആദ്യചിത്രമായ സെക്കൻഡ് ഷോ ഒരുക്കിയ ശ്രീനാഥ് രാജേന്ദ്രൻ തന്നെയാണ് കുറുപ്പും സംവിധാനം ചെയ്തിരിക്കുന്നത്. മൂത്തോൻ എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക് അരങ്ങേറ്റം കുറിച്ച ശോഭിത ധുലിപാലയാണ് ചിത്രത്തിൽ നായിക. ഇന്ദ്രജിത് സുകുമാരൻ, സണ്ണി വെയ്ൻ, ഷൈൻ ടോം ചാക്കോ, വിജയരാഘവൻ, പി. ബാലചന്ദ്രൻ, സുരഭി ലക്ഷ്മി, ശിവജിത് പത്മനാഭൻ തുടങ്ങി വലിയ താരനിര തന്നെ ചിത്രത്തിനുണ്ട്.

ജിതിൻ കെ. ജോസ് കഥ ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് ഡാനിയേൽ സായൂജ് നായരും കെ.എസ്. അരവിന്ദും ചേർന്നാണ്. നിമിഷ് രവി ഛായാഗ്രഹണവും സുഷിൻ ശ്യാം സംഗീത സംവിധാനവും നിർവഹിക്കുന്നു. ക്രിയേറ്റീവ് ഡയറക്ടറായി വിനി വിശ്വലാലും കുറുപ്പിന് പിന്നിലുണ്ട്. കമ്മാരസംഭവത്തിലൂടെ മികച്ച പ്രൊഡക്‌ഷൻ ഡിസൈനുള്ള ദേശീയ അവാർഡ് കരസ്ഥമാക്കിയ ബംഗ്ലാനാണ് ചിത്രത്തിന്റെ പ്രൊഡക്‌ഷൻ ഡിസൈനർ. മറ്റൊരു ദേശീയ അവാർഡ് ജേതാവായ വിവേക് ഹർഷനാണ് എഡിറ്റിങ് നിർവഹിച്ചത്.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Dulquer salmaan driving celebrates vacation in himachal pradesh video

The moderation of comments is automated and not cleared manually by malayalam.indianexpress.com