ദുല്‍ഖര്‍ സല്‍മാന്‍ സുഹൃത്തുക്കളുമായി നടത്തിയ യൂറോപ്പിയന്‍ യാത്രയുടെ ചിത്രങ്ങളും വീഡിയോയുമാണ്‌ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാവുന്നത്. ദുല്‍ഖര്‍ തന്നെയാണു തന്റെ ഇന്‍സ്റ്റാഗ്രാം പേജില്‍ ഇവ പങ്കു വച്ചിരിക്കുന്നത്. യാത്ര മിസ്സ്‌ ചെയ്യുന്നു എന്നും വീണ്ടും പോകാന്‍ തോന്നുന്നു എന്നുമൊക്കെയാണ് തന്റെ ‘ബോയ്സ്ട്രിപ്പിനെ’ക്കുറിച്ച് കുഞ്ഞിക്ക പറഞ്ഞിരിക്കുന്നത്.

ഏറ്റവും പുതിയതായി താന്‍ കടലിലേക്ക് എടുത്തു ചാടുന്ന ഒരു വീഡിയോ ആണ് ദുല്‍ഖര്‍ പങ്കു വച്ചിരിക്കുന്നത്. ചെയ്യരുത് എന്ന് നിങ്ങള്‍ പറഞ്ഞു, പക്ഷേ ഞാന്‍ വീണ്ടും വീണ്ടും അത് തന്നെ ചെയ്തു എന്നാണു വീഡിയോയ്ക്കൊപ്പം കുറിച്ചിരുക്കുന്ന ഹാഷ്ടാഗുകളില്‍ പറയുന്നത്.

Read Here: ദുൽഖറിന് ചെക്ക് പറഞ്ഞ് സുരേഷ് ഗോപി

ദുല്‍ഖര്‍ നായകനാകുന്ന, അനൂപ്‌ സത്യന്‍ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രത്തിലെ നായിക കല്യാണി പ്രിയദര്‍ശനും താരതിന്ന്റെ പോസ്റ്റിനു താഴെ കമന്റുമായി എത്തിയിട്ടുണ്ട്.  ദുല്‍ഖറിന്റെ ഡൈവിംഗ് അടിപൊളി എന്നാണു കല്യാണി വിശേഷിപ്പിചിരിക്കുന്നത്.

ചെന്നൈയിലായിരിക്കും സിനിമയുടെ മുഴുവൻ ചിത്രീകരണവും നടക്കുന്നത്. ദുല്‍ഖര്‍ സല്‍മാന്റെ നിര്‍മ്മാണക്കമ്പനി എം സ്റ്റാർ കമ്മ്യൂണിക്കേഷൻസ് ആണ് ചിത്രം നിർമ്മിക്കുന്നത്.

‘ദി സോയാ ഫാക്ടര്‍’ എന്ന ഹിന്ദി  ചിത്രത്തിനു വേണ്ടിയായിരുന്നു മലയാളത്തിൽ നിന്നും വലിയൊരു ബ്രേക്ക് എടുത്ത് ദുൽഖർ മാറി നിന്നത്. ഏതാണ്ട് ഒന്നര വർഷത്തോളം നീണ്ട ഇടവേളയ്ക്ക് ശേഷം ദുൽഖർ മലയാളത്തിലെത്തിയത്, ‘ഒരു യമണ്ടൻ പ്രേമകഥ’യിലായിരുന്നു. ചിത്രത്തിൽ ലല്ലു എന്ന കഥാപാത്രത്തെയായിരുന്നു ദുൽഖർ അവതരിപ്പിച്ചത്. ബിബിന്‍ ജോര്‍ജും വിഷ്ണു ഉണ്ണികൃഷ്ണനും ചേർന്ന് തിരക്കഥ എഴുതിയ ചിത്രം സംവിധാനം ചെയ്തത് ബി സി നൗഫല്‍ ആയിരുന്നു. അതിനു ശേഷം എത്തുന്ന മലയാളം സിനിമയാകും അനൂപ്‌ സത്യന്റെത്.

Dulquer Salmaan, ദുൽഖർ സൽമാൻ, Suresh Gopi, സുരേഷ് ഗോപി, Kalyani Priyadarshan, കല്യാണി പ്രിയദർശൻ, Shobhana, ശോഭന, Sathyan Anthikad, സത്യൻ അന്തിക്കാട്, Anoop Sathyan, അനൂപ് സത്യൻ, iemalayalam, ഐഇ മലയാളം

അനൂപ്‌ സത്യന്‍ സിനിമയുടെ ചിത്രീകരണത്തിനിടെ ദുല്‍ഖര്‍, സുരേഷ് ഗോപി എന്നിവര്‍

അനൂപിന്റെ ചിത്രത്തിലൂടെ ആറു വര്‍ഷങ്ങള്‍ക്ക് ശേഷം മലയാളത്തിലേക്ക് ഒരു തിരിച്ചു വരവ് നടത്തുകയാണ് ശോഭന.  വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത ‘തിര’യാണ് ശോഭന ഒടുവില്‍ എത്തിയ മലയാള ചിത്രം.  സുരേഷ് ഗോപിയും ചിത്രത്തില്‍ ഒരു പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook