Latest News
മമത ബാനര്‍ജി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു; സമാധാനത്തിന് ആഹ്വാനം
രാജ്യത്ത് ഇന്നലെ 3,780 കോവിഡ് മരണം, ഏറ്റവും ഉയര്‍ന്ന നിരക്ക്

നിൽപ്പിലും അച്ഛനെ പോലെ; മറിയത്തിനൊപ്പമുള്ള ചിത്രം പങ്കുവച്ച് ദുൽഖർ

പാർക്കിൽ മകൾക്കൊപ്പം കളിക്കുന്നതിനിടെ പകർത്തിയ ദുൽഖറിന്റെ ചിത്രമാണ് സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ നേടുന്നത്

Dulquer Salmaan, ദുൽഖർ സൽമാൻ, Maryam Ameerah Salmaan, മറിയം അമീറ സൽമാൻ, Dulquer daughter, ദുൽഖർ മകൾ, ie malayalam, ഐഇ

സോഷ്യൽ മീഡിയയിലെ മിന്നും താരമാണ് ദുൽഖർ സൽമാന്റെ മകൾ മറിയം അമീറ സൽമാൻ. കുഞ്ഞു മറിയത്തിന്റെ ചിത്രങ്ങളും അവളെക്കുറിച്ചുളള വിശേഷങ്ങളും ദുൽഖർ ആരാധകർക്കായി ഇടയ്ക്കിടെ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കാറുണ്ട്. മകൾക്കൊപ്പമുള്ള ദുൽഖറിന്റെ ചിത്രമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ കവരുന്നത്.

നിൽപ്പിൽ പോലും ഒരുപോലെ എന്ന ക്യാപ്ഷനോടെയാണ് ഭാര്യ അമാൽ സൂഫിയ എടുത്ത ചിത്രം ദുൽഖർ പങ്കുവച്ചിരിക്കുന്നത്. #likefatherlikedaughter, ട്വിന്നിംഗ് വിത്ത് മറിയം, #minime തുടങ്ങിയ ഹാഷ് ടാഗുകളോടെയാണ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. പാർക്കിൽ മകൾക്കൊപ്പം കളിക്കുന്നതിനിടെ പകർത്തിയ ചിത്രമാണിത്. ഭാവങ്ങളിലും മുഖഛായയിലുമെല്ലാം അമ്മ അമാലിനേക്കാളും ദുൽഖറിനോടാണ് മറിയത്തിന് സാമ്യം. ദുൽഖറിന്റെ ഫോട്ടോ കോപ്പിയെന്നാണ് ആരാധകരും മറിയത്തെ വിശേഷിപ്പിക്കുന്നത്.

2017 മെയ്‌ മാസം അഞ്ചാം തീയതിയാണ് മറിയം അമീറ ജനിക്കുന്നത്. അന്ന് മുതല്‍ തന്റെ ജീവിതം മാറിയെന്ന് മുന്‍പൊരു അവസരത്തില്‍ ദുല്‍ഖര്‍ തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. മാർച്ച് എട്ടിന് വനിതാ ദിനത്തിലും മകള്‍ മറിയത്തിന് ദുല്‍ഖര്‍ വനിതാ ദിനാശംസകൾ നേർന്നിരുന്നു. “രണ്ടു വയസേ ആയുള്ളൂ, എങ്കിലും എന്റെ വഴികാട്ടിയാവുകയാണ് പലപ്പോഴും അവള്‍”, എന്നാണ് ദുൽഖർ അന്നു കുറിച്ചത്.

‘എനിക്കെന്റെ രാജകുമാരിയെ കിട്ടിയെന്നും അമാലിന്റെ രൂപമാണ് അവൾക്കുളളതെന്നു’മാണ് മകൾ ജനിച്ച വിവരം ഫെയ്സ്ബുക്കിലൂടെ ആരാധകരെ അറിയിച്ചു കൊണ്ട് ദുൽഖർ കുറിച്ചത്. ഡിസംബർ 2011ലാണ് ദുൽഖറും അമാലും വിവാഹിതരായത്.

Read more: പപ്പയ്ക്ക് ഏറ്റവും ഇഷ്ടം മയ്യമ്മുവുന്റെ ചിത്രങ്ങളെടുക്കാന്‍; മകളെ മിസ്സ്‌ ചെയ്യുന്നു എന്ന് ദുല്‍ഖര്‍

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Dulquer salmaan daughter maryam like father like daughter latest photo

Next Story
ആ ‘യെസ്’ ജീവിതം മാറ്റി മറിച്ചു, നന്ദി തങ്കമേ ; നയൻതാരയോട് വിഘ്നേഷ്Nayanthara, നയൻതാര, Vignesh Shivan, വിഘ്നേഷ് ശിവൻ, Naanum Rowdydhaan, Naanum Rowdythaan, നാനും റൗഡി താൻ, Vijay Sethupathi, വിജയ് സേതുപതി, Nayanthara photos, നയൻതാര ചിത്രങ്ങൾ, Nayanthara Vignesh Shivan photos
The moderation of comments is automated and not cleared manually by malayalam.indianexpress.com