വീട്ടിലെ സൂപ്പർഗേളിന് സൂപ്പർ കേക്ക് ഒരുക്കി ദുൽഖറും അമാലും

“എന്റെ രാജകുമാരിക്കിത് നാലാം പിറന്നാൾ,” എന്നാണ് മമ്മൂട്ടി കുറിച്ചത്

dulquer salmaan, dulquer salmaan daughter mariyam birthday cake, dulquer salmaan daughter, dulquer salmaan wife, nazriya, mammooty, dulquer salmaan family, dulquer salmaan daughter name, dulquer salmaan daughter age, ie malayalam

താരങ്ങളുടെ ജന്മദിനാഘോഷങ്ങളിലെ താരമാണ് കസ്റ്റമെയ്സ്ഡ് തീം കേക്കുകളും. മമ്മൂട്ടിയുടെ ജന്മദിനകേക്കിലെ സൺഡ്രോപ്പ് പഴവും പൃഥ്വിയ്ക്കായി ആരാധകർ ഒരുക്കിയ സിനിമ തീം കേക്കുമെല്ലാം ഏറെ വൈറലായിരുന്നു. ഇപ്പോഴിതാ, ദുൽഖറിന്റെ മാലാഖകുഞ്ഞ് മറിയത്തിന്റെ പിറന്നാൾ കേക്കിന്റെ ചിത്രമാണ് ശ്രദ്ധ കവരുന്നത്.

ഇന്നലെയായിരുന്നു മറിയത്തിന്റെ നാലാം ജന്മദിനം. ദുൽഖറിന്റെ സുഹൃത്തുക്കളും ആരാധകരുമെല്ലാം ചേർന്ന് കുഞ്ഞ് മറിയത്തിന്റെ പിറന്നാൾ സമൂഹ മാധ്യമങ്ങളിൽ വലിയ ആഘോഷമാക്കിയിരുന്നു. മമ്മൂട്ടിയും തന്റെ കൊച്ചുമകൾക്ക് ആശംസകളുമായി എത്തിയിരുന്നു. “എന്റെ രാജകുമാരിക്ക് ഇന്ന് നാലാം പിറന്നാൾ” എന്നായിരുന്നു മമ്മൂട്ടിയുടെ ആശംസ.

Read more: ഒന്നിച്ചുള്ള ഈ യാത്രയ്ക്ക് ഇന്ന് 42 വയസ്സ്; ആശംസകളുമായി പൃഥ്വിയും ദുൽഖറും

വൈകാരികമായൊരു കുറിപ്പാണ് മകൾക്ക് ആശംസകൾ നേർന്നുകൊണ്ട് ദുൽഖർ പങ്കുവച്ചത്. കുഞ്ഞിന്റെ അടുത്ത് ഇല്ലാതിരിക്കുമ്പോൾ കുഞ്ഞിന്റെ ജനനം മുതലുള്ള ചിത്രങ്ങൾ നോക്കി ഇരിക്കലാണ് പതിവെന്ന് ദുൽഖർ കുറിക്കുന്നു.

“നമുക്ക് ഈ ചിത്രങ്ങള്‍ ഒരു വാര്‍ഷിക ചിത്രങ്ങളാക്കി മാറ്റണം. മറി, നിനക്ക് എന്താ തോന്നുന്നത്? ഞാന്‍ ദൂരെ ആയിരിക്കുമ്പോള്‍ ചെയ്യുന്ന ഒരു ഇഷ്ടപ്പെട്ട കാര്യം, നീ ജനിപ്പോള്‍ മുതലുള്ള ഓരോ ഫോട്ടോയും നോക്കുക എന്നതാണ്. നിന്റെ അടുത്ത് നിന്ന് മാറി നിൽക്കുമ്പോൾ അത് മറികടക്കാനുള്ള ഒരു പോംവഴി അതാണ്. ഇതിനെല്ലാം എപ്പോഴും എന്റെ ഹൃദയത്തില്‍ പ്രത്യേക സ്ഥാനമുണ്ട്. ലോക്ക്ഡൗണിൽ നീ ആഘോഷിക്കുന്ന രണ്ടാമത്തെ പിറന്നാളാണ് ഇത്. നിനക്കൊപ്പം ഇപ്പോൾ സുഹൃത്തുക്കള്‍ ആരുമില്ല. എന്നിട്ടും നീ നല്ല സന്തോഷവതിയായി ഇരിക്കുന്നു. എപ്പോഴും ഇതുപോലെ സന്തോഷത്തോടെയും പുഞ്ചിരിയോടെയും ഇരിക്കാന്‍ അള്ളാഹു അനുഗ്രഹിക്കട്ടേ. ഞങ്ങളുടെ കുടുംബത്തിന് ഇതില്‍ കൂടുതലൊന്നും ചോദിക്കാന്‍ കഴിയില്ല. കാരണം നീയാണ് ഞങ്ങളുടെ സന്തോഷവും അനുഗ്രഹവും, അതുപോലെ ഞങ്ങളുടെ പുഞ്ചിരിയും എല്ലാം നീയാണ്” – ദുൽഖർ കുറിച്ചു.

Read Also: മറിയത്തിന്റെ അടുത്ത പിറന്നാൾ ആഘോഷമാക്കുമെന്ന് ഇസുകുട്ടൻ

ഇവർക്ക് പുറമെ നസ്രിയയും കുഞ്ചാക്കോ ബോബനും ദുൽഖറിന്റെ അടുത്ത സുഹൃത്തും നടനുമായ ജേക്കബ് ഗ്രിഗറിയും കുഞ്ഞു മറിയത്തിന് ആശംസകളുമായി എത്തിയിരുന്നു.

“ഞങ്ങളുടെ മാലാഖക്കുട്ടിക്ക് പിറന്നാള്‍ ആശംസകള്‍. മുമ്മൂ, നിനക്ക് നാല് വയസ്സായി എന്ന് നച്ചു മാമിക്ക് വിശ്വസിക്കാനാവുന്നില്ല. ഇത്ര വേഗം വളരല്ലേ പൊന്നേ. എന്റെ കൂള്‍, കിടിലം ബേബി, നിന്നെ ഞാന്‍ സ്നേഹിക്കുന്നു,” പിറന്നാള്‍ ആശംസിച്ചു കൊണ്ട് നസ്രിയ പറഞ്ഞത് ഇങ്ങനെയായിരുന്നു.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Dulquer salmaan daughter maryam ameerah salmaan birthday cake

Next Story
ജനലിലൂടെ മലനിരകൾ കാണുന്ന ഇടത്തു പോകണമെന്നായിരുന്നു അവന്റെ ആഗ്രഹം; കുട്ടികളുടെ പ്രശ്നങ്ങൾ പറഞ്ഞ് കിഷോർ സത്യKishor Satya, Kishor Satya photos, Kishor Satya son, Kishor Satya family
The moderation of comments is automated and not cleared manually by malayalam.indianexpress.com