scorecardresearch

Latest News

നൃത്തച്ചുവടുകളുമായി കുഞ്ഞിക്കയും ഭാര്യയും: വീഡിയോ കാണാം

ഒരു സ്വകാര്യ ചടങ്ങിനിടയിൽ ദുൽഖർ ഭാര്യ അമാലും കൂട്ടരുമൊത്തു ചുവടു വയ്ക്കുന്ന വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ആരാധകർ ആഘോഷിക്കുന്നത്

dulquer salmaan dance video, dulquer salmaan amal sufiya, dulquer salmaan wife, ദുല്‍ഖര്‍ സല്‍മാന്‍, ദുല്‍ഖര്‍ സല്‍മാന്‍ ഹിന്ദി, ദുല്‍ഖര്‍ സല്‍മാന്‍ ഗാനങ്ങള്‍, ദുല്‍ഖര്‍ സല്‍മാന്‍ സീന്‍, Dulquer Salmaan, Sonam Kapoor, Kriti Kharbanda, സിനിമ, Entertainment, സിനിമാ വാര്‍ത്ത, ഫിലിം ന്യൂസ്, Film News, കേരള ന്യൂസ്, കേരള വാര്‍ത്ത, Kerala News, മലയാളം ന്യൂസ്, മലയാളം വാര്‍ത്ത, Malayalam News, Breaking News, പ്രധാന വാര്‍ത്തകള്‍, ഐ ഇ മലയാളം, iemalayalam, indian express malayalam, ഇന്ത്യന്‍ എക്സ്പ്രസ്സ്‌ മലയാളം

മലയാളത്തിന്റെ പ്രിയ താരം ദുൽഖർ സൽമാന്റെ ഒരു നൃത്ത വീഡിയോ തരംഗമാകുന്നു. രംഗം സിനിമയിലേതല്ല എന്ന് മാത്രം. ഒരു സ്വകാര്യ ചടങ്ങിനിടയിൽ ദുൽഖർ ഭാര്യ അമാലും കൂട്ടരുമൊത്തു ചുവടു വയ്ക്കുന്ന വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ആരാധകർ ആഘോഷിക്കുന്നത്. ചടങ്ങു നടന്നത് എപ്പോഴാണ് എന്നോ, എവിടെയാണ് എന്നോ വിഡിയോയിൽ വ്യക്തമല്ല.

ദുല്‍ഖര്‍ സല്‍മാന്‍ നായകനാകുന്ന ഹിന്ദി ചിത്രം ‘ദി സോയാ ഫാക്റ്റര്‍’ ജൂണ്‍ 14ന് ചിത്രം തിയേറ്ററുകളില്‍ എത്തും. അനുജാ ചൗഹാന്‍ രചിച്ച ‘ദി സോയാ ഫാക്റ്റര്‍’ എന്ന പുസ്തകത്തെ ആസ്പദമാക്കി, അഭിഷേക് ശര്‍മ സംവിധാന ചെയ്യുന്ന ചിത്രത്തില്‍ ദുല്‍ഖര്‍ ഒരു ക്രിക്കറ്റ്‌ താരത്തിന്റെ വേഷത്തിലാണ് എത്തുന്നത്‌. സോനം കപൂര്‍ ആണ് നായിക.

1983ല്‍ ഇന്ത്യ ക്രിക്കറ്റ് ലോകകപ്പ് നേടിയ കാലത്ത് ജനിച്ച സോയ സിംഗ് എന്ന ഒരു പെണ്‍കുട്ടിയുടെ ജീവിതത്തിലൂടെയാണ് നോവല്‍ വികസിക്കുന്നത്. സോയയുടെ ഭാഗ്യം കൊണ്ടാണ് ടീം കപ്പ് നേടിയത് എന്നായിരുന്നു വിശ്വാസം. അതിനാല്‍ 2010ലെ ലോകകപ്പിനും ‘സോയ ഫാക്ടര്‍’ വിനിയോഗിക്കാന്‍ ഇന്ത്യന്‍ ടീം തീരുമാനിക്കുന്നതാണ് കഥ.

2010ൽ മഹേന്ദ്ര സിംഗ് ധോണിയായിരുന്നു ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റൻ. എന്നാൽ ധോണിയെ അനുകരിക്കുകയാകില്ല, ദുൽഖറിന്റേതായ രീതിയിൽ അവതരിപ്പിക്കാനായി കഥാപാത്രത്തെ ഒരുക്കാമെന്നായിരുന്നു അഭിഷേക് ശർമ്മ മുന്‍പൊരു അവസരത്തില്‍ പറഞ്ഞന്നത്.

Read More: ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റനാകാൻ ദുല്‍ഖര്‍ സല്‍മാന്‍

വിരാട് കോഹ്ലിയുടെ വേഷത്തിലായിരിക്കും ദുൽഖർ പ്രത്യക്ഷപ്പെടുക എന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. അതേ സമയം ഇതേക്കുറിച്ച് ഔദ്യോഗിക വിശദീകരണങ്ങളൊന്നും അണിയറപ്രവർത്തകരുടെ ഭാഗത്തു നിന്നും ഇത് വരെ ഉണ്ടായിട്ടില്ല. എന്തായാലും ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റനാകാൻ ദുൽഖർ ക്രിക്കറ്റ് പരിശീലനം നടത്തുന്ന ചിത്രങ്ങളും മറ്റും സോഷ്യല്‍ മീഡിയയില്‍ സജീവമാണ്.

“നിങ്ങള്‍ ഒരു ഗായകനായി അഭിനയിക്കുമ്പോള്‍ വെറുമൊരു ബാത്ത്‌റൂം സിംഗര്‍ ആയാല്‍ പോരല്ലോ,” പരിശീലനത്തെക്കുറിച്ച് ദുല്‍ഖര്‍ ഇങ്ങനെ പറഞ്ഞതായി ഫ്രീ പ്രസ്സ് ജേര്‍ണല്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

‘ദി സോയ ഫാക്ടറി’ലെ കഥാപാത്രത്തെക്കുറിച്ച് സോനത്തിനും ഏറെ ആകാംക്ഷകളുണ്ട്. ദുല്‍ഖര്‍ വളരെ കഴിവുള്ള ആളാണെന്നും അദ്ദേഹത്തിനൊപ്പം അഭിനയിക്കാന്‍ താനും കാത്തിരിക്കുകയാണെന്നുമായിരുന്നു സോനത്തിന്റെ പ്രതികരണം.

Read More: മുത്താണ് ദുല്‍ഖര്‍: കുഞ്ഞിക്കയുടെ ആരാധികമാരായ ബോളിവുഡ് നായികമാര്‍

ദുല്‍ഖറിന്റെ രണ്ടാമത്തെ ബോളിവുഡ് ചിത്രമാണ് ‘ദി സോയ ഫാക്ടര്‍’. ആദ്യ ചിത്രം ‘കാര്‍വാ’, ഇര്‍ഫാന്‍ ഖാനോടൊപ്പം ആയിരുന്നു. ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്. മലയാളത്തില്‍ ദുല്‍ഖറിന്‍റെതായി പുറത്തു വരാനുള്ള ചിത്രം ‘ഒരു യമണ്ടന്‍ പ്രേമകഥ’യാണ്.

‘ഇത്​ നിങ്ങൾ ഉദ്ദേശിച്ച കഥ തന്നെ’ എന്ന ടാഗ്​ലൈനിൽ വരുന്ന ചിത്രം, ഹാസ്യത്തിന് പ്രാധാന്യം നൽകുന്ന ഒന്നാണ്. ‘സോളോ’ എന്ന ബിജോയ് നമ്പ്യാര്‍ ചിത്രത്തിനു ശേഷം ദുല്‍ഖര്‍ മലയാളത്തിലേക്ക് എത്തിയ സിനിമ കൂടിയാണ് ‘ഒരു യമണ്ടന്‍ പ്രേമകഥ’. ചിത്രത്തില്‍ വേറിട്ടൊരു ഗെറ്റപ്പിലാണ് ദുല്‍ഖര്‍ സല്‍മാന്‍ എത്തുന്നത്.

പൊട്ടിച്ചിരിപ്പിക്കാനായി ദുല്‍ഖറിനൊപ്പം സൗബിന്‍ ഷാഹിറും സലീം കുമാറുമാണ് സിനിമയില്‍ എത്തുന്നത്. ബിസി നൗഫല്‍ സംവിധാനം ചെയ്യുന്ന ചിത്രം ഒരു പക്ക എന്റര്‍ടെയ്‌നര്‍ തന്നെയായിരിക്കും എന്ന് കരുതപ്പെടുന്നു. ‘കട്ടപ്പനയിലെ ഹൃത്വിക്ക് റോഷന്‍’, ‘അമര്‍ അക്ബര്‍ ആന്റണി’ എന്നീ ചിത്രങ്ങള്‍ക്കു ശേഷം ബിബിന്‍ ജോര്‍ജ്ജ്- വിഷ്ണു ഉണ്ണികൃഷ്ണന്‍ ടീം തിരക്കഥയെഴുതിയിരിക്കുന്നു. എഴുത്തിനു പുറമെ ചിത്രത്തില്‍ കഥാപാത്രങ്ങളായി എത്തുന്നുമുണ്ട് ഇരുവരും. സംയുക്ത മേനോനും നിഖില വിമലും ചിത്രത്തിൽ നായികമാരായി എത്തുന്നു എന്നാണ് റിപ്പോർട്ടുകൾ.

ഛായാഗ്രഹണം സുജിത് വാസുദേവും എഡിറ്റിങ്ങ് ജോണ്‍ കുട്ടിയും നിര്‍വ്വഹിക്കുന്നു. നാദിർഷയാണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്. ഹാസ്യത്തിന് പ്രാധാന്യം നൽകുന്ന ചിത്രം നിർമ്മിക്കുന്നത് ആന്റോ ജോസഫ് ആണ്. ഫോർട്ട് കൊച്ചിയും മട്ടാഞ്ചേരിയുമാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകൾ.

Read more: സംഗതി കളറാണ്‌ കെട്ടോ: ‘ഒരു യമണ്ടൻ പ്രേമകഥ’ ലൊക്കേഷൻ ചിത്രങ്ങൾ

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Dulquer salmaan dance video wife amal sufiya video